scorecardresearch

Daily Horoscope July 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 5

Daily Horoscope July 14, 2022: ഇന്നത്തെ സംഖ്യാശാസ്ത്രം, ഐക്യത്തിന്റെയും പരിഹാരങ്ങളുടെയും സൂചകമായ മൂന്നാം നമ്പറിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇന്ന് സമാധാനം സ്ഥാപിക്കാൻ പറ്റിയ സമയമാണ്. പിണങ്ങി നില്‍ക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കുക. കൂടാതെ, നിങ്ങളോട് അടുപ്പമുള്ള ആളുകൾ കഷ്ടത്തിലാണെങ്കില്‍, സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കില്‍ ചെയ്യുക.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജ്യോതിഷികൾ പറയുന്നതുപോലെ സാഹസികതയേയും വെല്ലുവിളികളേയും നിങ്ങള്‍ അതിജീവിക്കുമെങ്കില്‍,  ഇപ്പോൾ മറികടക്കാൻ വ്യത്യസ്തമായ ഒരു തടസം മുന്നിലുണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, പ്രേരണകൾ എന്നിവ ഉപേക്ഷിക്കേണ്ടി വന്നേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരു സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ നിങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് തുടരേണ്ടിവരും. ഈ സമയത്ത് ഏറ്റവും മികച്ച ബിസിനസ് പങ്കാളികൾ സ്ത്രീകള്‍, ചെറുപ്പക്കാര്‍, അല്ലെങ്കിൽ ഹൃദയത്തിൽ ചെറുപ്പം സൂക്ഷിക്കുന്നവര്‍, ചടുലതയുള്ളവര്‍ എന്നിവരായിരിക്കുമെന്ന് മനസിലാക്കുക.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളെ വഞ്ചിക്കാനോ ചൂഷണം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് വില കൊടുക്കരുത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ നിയന്ത്രണം നിങ്ങൾക്കുണ്ട്. ഓരോ പ്രതിബദ്ധതയ്ക്കും പകരം എന്തെങ്കിലും നേടാനായി ശ്രമിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഒരു സംഘര്‍ഷത്തിന് നിങ്ങള്‍ കാരണമായേക്കാം.  ഒരു പരിധിവരെ ഇത് ഒഴിവാക്കാനാവാത്തതാണ്, കാരണം ചെയ്യേണ്ടത് നിങ്ങൾ ചെയ്തെ മതിയാകു.  എന്നിരുന്നാലും അശ്രദ്ധമായതും അത്യവശ്യമല്ലാത്തതുമായ കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അതിശയകരമായ ഗ്രഹ വശങ്ങൾ എല്ലായ്പ്പോഴും ഉണ്ട്, എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യാൻ അവ നിങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നില്ല. ഇന്ന്, നിങ്ങൾ അത്യാവശ്യമായത് ചെയ്യണം. കൂടാതെ, എതിരാളികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിക്കൊണ്ട് വേണം മുന്നോട്ട് പോകാന്‍.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ആരെയൊക്കെ അറിയാം എന്നതാണ് പ്രധാനം. കാര്യക്ഷമതയെക്കുറിച്ച് വിഷമിക്കേണ്ട. വാക്കുകളുടെ എണ്ണമല്ല, നിങ്ങളുടെ പ്രോത്സാഹജനകമായ മനോഭാവമാണ് ആവശ്യം. നിങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണെങ്കിൽ, അവർ നല്ല രീതിയിൽ പ്രതികരിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഭാവിയിൽ പ്രധാന വിഷയങ്ങളിൽ വാദപ്രതിവാദങ്ങളോ സംഘർഷങ്ങളോ കുറവായിരിക്കണം. വസ്‌തുതകൾ  അംഗീകരിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതായി തോന്നുന്നു. ആളുകൾ കൂടുതൽ പ്രകോപിതരാകാൻ സാധ്യതയുള്ള ഒരു കാലഘട്ടത്തിലേക്ക് നിങ്ങൾ ഇപ്പോൾ പ്രവേശിക്കുകയാണ്. അവർ ഒരുപക്ഷേ തെറ്റായിരിക്കാം, പക്ഷേ നിങ്ങൾ അത് അവരെ ഒരിക്കലും ബോധ്യപ്പെടുത്തില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മുന്നോട്ടുള്ള പദ്ധതി ആവിഷ്കരിക്കാനുള്ള സമയമാണിത്. പങ്കാളികളില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കാം. പരിഹാരം ആവശ്യമായിട്ടുള്ള നിരവധി തടസങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അവയെല്ലാം തുടച്ചു നീക്കപ്പെടാന്‍ പോകുന്നതായി തോന്നുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സ്ഥിരതയോടെയുള്ള ജീവിതം ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ എല്ലാം ശരിയാകും. മറ്റുള്ളവർ നിങ്ങളെ വിവേകവും ജ്ഞാനവുമുള്ള ഒരാളായി കാണുകയാണെങ്കിൽ, പ്രണയപരമായി പോലും നിങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതൊരു തിരക്കേറിയ നിമിഷമാണ്, അതിനാൽ പതിവ് ജോലികൾ കുമിഞ്ഞുകൂടാൻ അനുവദിക്കരുത്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

ഭൂതകാലത്തിൽ നിങ്ങൾ പരാജയപ്പെട്ടതിനാൽ നിരാശനാകുന്നതിനുപകരം, ഭാവിയിൽ വിജയിക്കുന്നതിൽ തയാറെടുത്തുകൂടെ? നിങ്ങളുടെ വെല്ലുവിളിയോട് പ്രതികരിക്കാൻ പങ്കാളികൾ ഇപ്പോൾ തയ്യാറാണ്. നിങ്ങളുടെ ഓരോ വാക്കിനോടും യോജിക്കുന്നവരെക്കാൾ നിങ്ങളോട് നിലകൊള്ളാൻ തയ്യാറായ ആളുകളെ ബഹുമാനിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുട്ടികളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം മെച്ചപ്പെടണം. അത്തരം ആളുകൾ, ബാക്കിയുള്ളവരുമായി സഹകരിച്ച്, നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ, നിങ്ങളെ കൂടുതൽ ഉറ്റുനോക്കുമെന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. പ്രണയത്തിൽ ആശയവിനിമയം നഷ്ടമാകരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഏകാന്തത നിങ്ങള്‍ക്ക് ആവശ്യമായ ഒന്നായിരുന്നു. നിങ്ങളുടെ സ്വഭാവത്തില്‍ പ്രധാനമായ ഒന്ന്. പക്ഷെ ഇന്ന് കൂടുതല്‍ ആശയവിനിമയം സ്വയം നടത്തേണ്ടിയിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾ പതിവിലും കൂടുതൽ നിങ്ങളോട് സംസാരിക്കും. നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ള മാനസികാവസ്ഥയിലാണ്, നിങ്ങൾ ഒന്നാമതെത്തുമെന്ന് എന്നത്തേക്കാളും കൂടുതൽ ബോധ്യമുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: