/indian-express-malayalam/media/media_files/uploads/2022/02/Horoscope-4.jpg)
Daily Horoscope July 13, 2022: കുംഭം രാശിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഈ രാശിയിലാണ് ജനിച്ചതെങ്കിൽ, മുൻകാലങ്ങളിൽ നിന്നുള്ള കാര്യങ്ങളില്‍ നിന്ന് പഠിക്കാനുള്ള മികവുണ്ട്. കുംഭം രാശിയുടെ ഈ മികവ് കുറച്ചെ മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഇത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ഉൾപ്പെടെ എല്ലാവർക്കും പ്രയോജനകരമാകും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും മാറേണ്ടതുണ്ട്. ഒരുപക്ഷെ ഇനി വേണ്ടത് സ്വയം വിലയിരുത്തുന്ന ഒരു കാലഘട്ടമാണ്. അടുത്ത മാസമോ മറ്റോ ആത്മവിശ്വാസത്തില്‍ ചെറിയ വീഴ്ചയുണ്ടാകാം. അത് നിങ്ങളെ ഒരു അവിവേക നീക്കത്തിൽ നിന്ന് രക്ഷിച്ചേക്കും. ഇത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ നിരസിക്കുന്നതുകൊണ്ട് ഭാവിയില്‍ നേട്ടമുണ്ടായേക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങള്‍ ആരെയെങ്കിലും നിരാശപ്പെടുത്തി എന്ന തോന്നലില്‍ നിന്നാണ് കുറ്റബോധം ഉണ്ടായിരിക്കുന്നത്. ഇത്തരം സമയങ്ങളിൽ നിങ്ങൾക്ക് മറ്റൊരു രീതിയിൽ പെരുമാറാമായിരുന്നോ എന്ന് എപ്പോഴും ചിന്തിക്കണം. മറ്റൊരു വഴിയില്ലായിരുന്നെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മനസിലാക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നമ്മൾ എല്ലാവരും മുന്നോട്ട് വന്ന് നിയന്ത്രണം ഏറ്റെടുക്കേണ്ട സമയങ്ങളുണ്ട്. ഇന്ന് നിങ്ങൾക്ക് തിളങ്ങാനുള്ള നിമിഷമാണ്, അതിനാൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുത്. നിങ്ങളെ ആശ്രയിക്കുന്നവരോട് നന്നായി പെരുമാറുക. മറ്റുള്ളവരെ നിരാശപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് തിരഞ്ഞെടുപ്പുകളാണുള്ളത്. ഒന്നുകില്‍ നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അല്ലെങ്കില്‍ ഔദാര്യം സ്വീകരിക്കേണ്ടി വന്നേക്കാം. ഓരോ സാഹചര്യത്തിലും നിങ്ങളുടെ രാശിയുടെ മേഖലകൾ പണം, നിസ്വാർത്ഥത, ഔദാര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-5.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾ അംഗീകരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം മറ്റുള്ളവർ ശരിയായിരിക്കാം എന്നതാണ്. നമ്മുടെ ഈ അപൂർണ ലോകത്ത് സത്യം എപ്പോഴും ആപേക്ഷികമാണെന്ന് അടുത്ത മൂന്ന് മാസങ്ങളിൽ ഓർക്കുക. അതിനാൽ എല്ലാ കാഴ്ചപ്പാടുകളും ഒരുപോലെയായിരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
തൊഴില്‍പരമായ ബന്ധങ്ങൾ ഇപ്പോൾ നിർണായകമാണ്, അതിനാൽ ഇപ്പോൾ ജോലിസ്ഥലത്ത് സംഭവിക്കുന്ന മാറ്റങ്ങളും അസ്വസ്ഥതകളും എന്തുതന്നെയായാലും, അവയ്‌ക്കെല്ലാം വളരെ അനുകൂലമായ ഫലമുണ്ടാകുമെന്ന് മനസിലാക്കുക. നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാത്തിരിക്കേണ്ട വന്നേക്കാം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഈയിടെ നടന്ന സംഭവങ്ങൾ ജീവിതം എത്ര നല്ലതാണെന്ന് നിങ്ങളെ ഓർമ്മിപ്പിച്ചിരിക്കാം. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സ്ഥാനം എന്താണെന്നതില്‍ വ്യക്തതയുണ്ടായിരിക്കണം. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെന്ന് മനസിലാക്കുക. പങ്കാളികളോട് നന്ദി പറയാന്‍ മടിക്കേണ്ടതില്ല.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അൽപ്പം വിവേകത്തോടെയുള്ള ചിലവാക്കല്‍ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും. നിങ്ങൾക്ക് മുന്നേറണമെങ്കില്‍ പുതിയ നിക്ഷേപം നടത്തുക. അത് ലാഭവിഹിതം നൽകിയേക്കാം. നിങ്ങൾക്ക് വീട്ടിൽ പിന്തുണ നേടണമെങ്കിൽ, കൃത്യമായി മനസിലാക്കിക്കൊണ്ടുള്ള ഒരു സമ്മാനം കൊണ്ട് കഴിഞ്ഞേക്കും.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-1.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചില പങ്കാളികൾ അല്ലെങ്കിൽ ബിസിനസ് സഹകാരികൾ വളരെ മികച്ചതായതിന്റെ കാരണം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. മര്യാദയുള്ള പെരുമാറ്റത്തിന്റെ ഗ്രഹമായ ശുക്രൻ നിങ്ങളുടെ രാശിയുടെ ശക്തമായ സ്വാധീനം ചെലുത്തുന്നു. പഴയ രീതിയിലുള്ള സമീപനങ്ങളായിരിക്കും ഇപ്പോള്‍ ഉപകാരപ്രദമാവുക.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
ലൗകിക അഭിലാഷങ്ങൾ മനസിലാക്കണമെങ്കില്‍, നിങ്ങൾ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന് വീണ്ടും ജീവിതം ആരംഭിക്കണം. എന്നിരുന്നാലും, ഏകദേശം നാല് ദിവസത്തിനുള്ളിൽ നിങ്ങൾ സ്വപ്നം കാണുന്ന ഒരു കാലഘട്ടം അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കും. നിങ്ങള്‍ തേടുന്ന ഉത്തരങ്ങൾ ചോദ്യത്തിനുള്ളില്‍ തന്നെ ഉണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സ്വയം ആഘോഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, നഷ്ടപ്പെടാന്‍ ഒന്നുമില്ല. നിങ്ങളുടെ ഇഷ്ടങ്ങള്‍ നിസാരമാണൊ അല്ലയോ എന്നത് പ്രസക്തമല്ല. നിങ്ങള്‍ ആസ്വദിക്കുക എന്നതാണ് പ്രധാനം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് ഒന്നിനോടും താത്പര്യമില്ലെന്ന് ആർക്കും ആരോപിക്കാനാവില്ല. തീർച്ചയായും, മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ നിങ്ങൾ വളരെ അടുത്തിടപഴകുന്നത് നിങ്ങളുടെ മികച്ച ഗുണങ്ങളില്‍ ഒന്നാണെന്ന് ഞാൻ പറയും. നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് പങ്കാളികളെ സന്തോഷിപ്പിക്കുക എന്നതാണ്.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.