/indian-express-malayalam/media/media_files/uploads/2022/02/Horoscope-4.jpg)
Daily Horoscope July 08, 2022: ഈ സമയത്തെ ചരിത്രപരമായ ചിഹ്നമായ മീനം, കാലാവസ്ഥ മെച്ചപ്പെടുന്നതിന്റെ അടയാളമായി നേരത്തെമുതൽ കണ്ടുവരുന്നതാണ്. എന്റെ പുരാതന ഗ്രന്ഥങ്ങളിൽ, ഈ ചിഹ്നം മൊത്തത്തിൽ തണുപ്പും കാറ്റും ഉള്ളതാണെങ്കിലും, അതിന്റെ മുൻഭാഗം മിതശീതോഷ്ണവും മധ്യഭാഗം ഈർപ്പമുള്ളതും അവസാനം ചൂടുള്ളതുമാണെന്ന് പറയുന്നു. അതിന്റെ വടക്ക് ഭാഗങ്ങളിൽ കാറ്റും തെക്ക് ഭാഗത്ത് വെള്ളവുമാണ്. അതുകൊണ്ട് എല്ലാവർക്കും എന്തെങ്കിലും ഉണ്ട്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ സാധാരണയായി ഇപ്പോൾ വേഗത്തിലാണ് പ്രവർത്തിക്കുന്നത്, അത് വളരെ ശരിയാണ്! നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ, സമയം പാഴാക്കരുത്, അല്ലെങ്കിൽ അവ മാറിപ്പോയേക്കും. അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവെക്കുന്നത് വളരെ വൈകിയേക്കാം, കാരണം മറ്റുള്ളവരുടെ മനസ് മാറിയേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മാറ്റിവച്ച വിവരങ്ങളും രഹസ്യമാക്കി വച്ച വാർത്തകളും ഏറെ നാളായി മറന്നുപോയ സ്വപ്‌നങ്ങളും ഉടൻ പുറത്തുവന്നേക്കും. വ്യക്തിഗത പദ്ധതികളുടെ അവസാനവാട്ട മിനുക്കുപണികൾ അടുത്ത ആഴ്‌ച വരെ വൈകിപ്പിക്കാൻ നിങ്ങൾക്ക് ഉപദേശം ലഭിച്ചേക്കാം. അത് പ്രിയപ്പെട്ടവർക്ക് കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനുള്ള സമയം നൽകും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ധൈര്യവും യാഥാസ്ഥിതികതയും ചേർന്ന മാനസികാവസ്ഥയാണ് നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യം. അറിയാത്ത കാര്യങ്ങൾ തേടി പോകുന്നത് നിങ്ങൾക്ക് സന്തോഷം നൽകും, എന്നാൽ അടുത്ത ആഴ്‌ചയോടെ നിങ്ങൾക്ക് കൂടുതൽ ജാഗ്രതയുണ്ടാകും. അധികം വൈകാതെ അടുത്ത സുഹൃത്തുക്കളുമായി കാര്യങ്ങൾ സംസാരിച്ചു തീർക്കുക. വൈകുന്നേരങ്ങളിൽ കുറച്ചു സമയം നിങ്ങളുടെ സന്തോഷങ്ങൾക്കായി മാറ്റിവെക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പരിശോധിക്കാനും പുനഃസംഘടിപ്പിക്കാനും വളരെ കുറച്ചു കാര്യങ്ങളെ ഉള്ളു, എന്നാൽ അവ എത്രയും വേഗം പൂർത്തിയാക്കണം. ചില കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന് നിങ്ങൾക്കിപ്പോൾ മനസിലാകും. നിങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്ന് തോന്നുന്നെങ്കിൽ, അരുത്. പകരം നക്ഷത്രങ്ങളെ കുറ്റപ്പെടുത്തുക!
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ വൈകാരിക ബന്ധങ്ങൾ പരീക്ഷിക്കപ്പെടുകയാണ്, പ്രത്യേകമായുള്ള ഒരു പ്രതിബദ്ധതയിൽ ദുഃഖിക്കേണ്ടതുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.ഒരിടത്തുള്ള യഥാർത്ഥ വാത്സല്യ വികാരങ്ങലെയും മറുവശത്ത് എന്ത് വിലകൊടുത്തും സുരക്ഷിതത്വം ഉറപ്പാക്കണം എന്നത് രണ്ടും വേർതിരിച്ചറിയാൻ ശ്രമിക്കണം എന്നതാണ് എനിക്ക് നൽകാനുള്ള ഉപദേശം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ വളരെ ശക്തവും നിർണ്ണായകവും നിശ്ചയദാർഢ്യമുള്ളതുമായ ഒരു മാനസികാവസ്ഥയിലാണ്, എന്നാൽ ഇത്തരം സമയങ്ങളിൽ മറ്റുള്ളവരെ ഒന്നാമതെത്തിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. കുടുംബങ്ങൾ നൽകിയ നല്ല സന്ദേശങ്ങൾ ഓർക്കാനുള്ള സമയമാ കൂടിയാണിത്. പകൽ സമയത്ത് നല്ല മനസികാവസ്ഥയായിരിക്കും, ഇത് കൂടുതൽ ശാന്തവും ഉദാരവുമായ മനോഭാവത്തിന് കാരണമാകും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ സർഗ്ഗാത്മകതയെ അടിച്ചമർത്തുകയോ നിങ്ങളുടെ വികാരങ്ങളെ തളർത്തുകയോ ചെയ്യേണ്ടതില്ല. നിങ്ങളൊരു ഇരുണ്ട കാലത്തിലാണെന്ന് തോന്നിയേക്കാം, എന്നാൽ സ്വർഗീയ ആശ്വാസങ്ങൾ പ്രയോജനകരമായ ചാന്ദ്ര വിന്യാസങ്ങളുടെ രൂപത്തിൽ ഉടൻ എത്തിച്ചേരും, ഇത് നിങ്ങളെ സ്വന്തം കാലിൽ നിർത്താനും എതിരാളികളെ വീഴ്ത്താനും സഹായിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജോലിസ്ഥലത്ത് നിങ്ങളെ നിരാശപ്പെടുകയോ വീട്ടിൽ നിങ്ങളുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയുന്നില്ലെന്ന് തോന്നിയാലും, അവയെല്ലാം താൽക്കാലികം മാത്രമാണെന്ന് ഓർക്കുക. നാലാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ വീണ്ടും അതിലേക്ക് മടങ്ങിയെത്തും, നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത്ര നന്നായി ചെയ്യാൻ തയ്യാറായിരിക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-10.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പ്രതികൂലവും വെല്ലുവിളി നിറഞ്ഞതോ ആയ വശങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾ ഈയിടെയായി ഒരു വ്യക്തിപരമായ ഒരു സംഘർഷം അനുഭവിച്ചിട്ടുണ്ടെന്നാണ്. ആരെങ്കിലും നിങ്ങളോട് പൂർണമായി നീതി പുലർത്തിയിട്ടില്ല എന്നത് ശരിയായിരിക്കും, എന്നാൽ പരുഷമായ ആ വാക്കുകൾ പൂർണ്ണമായും മറക്കാൻ ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ആകാശ വിന്യാസങ്ങൾ ഏറെ ആശയക്കുഴപ്പമുണ്ടാകുന്നതാണ്, എന്നാൽ ഒരു സാമ്പത്തിക വിഷയത്തിൽ നിങ്ങൾ കാണിച്ച ക്ഷമയും സഹിഷ്ണുതയും അഭിനന്ദനമർഹിക്കുന്നു. എന്നാൽ സമീപകാല ചെലവുകൾ വരാനിരിക്കുന്നതിലേക്കുള്ള ഒരു സൂചന മാത്രമായിരിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പ്രവണത കാണിക്കുന്നു, അല്ലേ? അസാധ്യമായ ഒരു ജോലിക്ക് നിങ്ങൾ സ്വയംസജ്ജമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അങ്ങനെയാണെങ്കിൽ, അത് ശരിയാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടാനും നിങ്ങൾ ആവശ്യമുള്ളിടത്ത് അവസാനിപ്പിക്കാനുമുള്ള ഒരേയൊരു മാർഗ്ഗം, നിങ്ങൾക്ക് കഴിയുന്നതിനേക്കാൾ കൂടുതൽ ചെയ്യാൻ ശ്രമിക്കുക എന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
കഴിയുമെങ്കിൽ ഇന്നോ, അടുത്ത മൂന്ന് ദിവസങ്ങളിലോ, സാമ്പത്തികം, ഗാർഹിക ചെലവുകൾ എന്നിവയിൽ നിങ്ങൾ ഒരു പരിഹാരം കണ്ടെത്തണം. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ബുധനും ചൊവ്വയും സജ്ജമാണെന്ന് തോന്നുന്നു. എന്നിരുന്നാലും, യഥാർത്ഥ പ്രശ്‌നങ്ങൾ വ്യക്തിപരമാണെന്ന വസ്തുതയിൽ നിന്ന് മാറിപ്പോകരുത്. പങ്കാളിയുടെ അക്ഷമയോ പ്രകോപനമോ യഥാർത്ഥത്തിൽ നിങ്ങൾക്കെതിരെയല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-3.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.