scorecardresearch

Daily Horoscope July 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 2

Daily Horoscope July 06, 2022: കുംഭം, മീനം എന്നീ രണ്ട് രാശികളുടെയാണ് നമ്മൾ സഞ്ചരിക്കുന്നത്, ഒരേ സമയം ഇത് വളരെ വ്യത്യസ്തവും സമാനവുമാണ്. ഈ രാശികള്‍ക്ക് പൊതുവായുള്ളത് ആദർശവാദവും മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമാണ്. രണ്ടും അപ്രായോഗികമാകുമെന്നതാണ് പോരായ്മ. അതിനാൽ ഈ മാറ്റത്തിന്റെ സമയത്ത് എന്റെ ഉപദേശം ചെറിയ കാര്യങ്ങളില്‍ പോലും അശ്രദ്ധയുണ്ടാകരുതെന്നാണ്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജീവിതം ഒരിക്കലും ലളിതമല്ലെന്ന് മനസിലാക്കുക. നിങ്ങളുടെ ജീവിത സാഹചര്യം എത്ര സങ്കീർണ്ണമാണെന്ന്  ഉടൻ മനസിലാക്കും. എന്നാലും ഈ ആഴ്‌ച ഒറ്റ വാചകം കൊണ്ട് എല്ലാ കാര്യങ്ങളും ലളിതമാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ശരിയായ വാക്കുകൾ ഉപയോഗിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള മാര്‍ഗം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പകരമായി മറ്റൊന്ന് ഉയര്‍ന്നു വന്നേക്കാം. ഇതുകൊണ്ട് വരും ആഴ്ചകളില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്തേക്കാം. പ്രണയകാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. 

Also Read: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ കഴിവുകള്‍ മറച്ച് വയ്ക്കരുത്. നിങ്ങളെ മറികടന്ന് പലരും കടന്നു പോയേക്കാം. നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കുക. സ്വയം ഒന്നില്‍ നിന്നും പിന്തിരിയരുത്. മറ്റുള്ളവരോട് ദയ കാണിക്കാന്‍ മടിക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് തൊഴില്‍പരമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും അന്തിമ ഘട്ടത്തിലേക്ക് എത്തിക്കാന്‍ പ്രയത്നിക്കാം. ഇത് നിങ്ങളുടെ അവസാന അവസരമാണെന്ന് ഞാൻ പറയുന്നില്ല, ഈ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ പദ്ധതികളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. വൈകാരിക പ്രശ്നങ്ങള്‍ ഇല്ലാതാകുന്നുത്  ആസ്വദിക്കാൻ ശ്രമിക്കുക.

Also Read: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങള്‍ക്കിപ്പോള്‍ പല കാര്യങ്ങളിലും നിരാശ തോന്നിയേക്കാം. എന്തെങ്കിലുമൊരു വലിയ കാര്യം നിങ്ങള്‍ക്ക് ലഭിക്കാതെ കടന്നു പോയെന്ന് തോന്നിയേക്കാം. വിഷമിക്കേണ്ട കാര്യമില്ല. സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായുള്ള ദിവസം വരാനിരിക്കുകയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുടുംബ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ മാറുന്ന വികാരങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി തോന്നിയേക്കാം. സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും കാര്യം ഉയര്‍ന്നു വരുന്നതായി തോന്നിയാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒന്ന് മാറി നില്‍ക്കാമെന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നിങ്ങള്‍ എവിടെയായിരുന്നാലും എന്തു തന്നെ ചെയ്താലും ആത്മവിചിന്തനത്തിന് അല്‍പ്പം സമയം അനുവദിക്കുക. ഇത് പ്രധാനമായ ഒരു കാര്യമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോവുക. സംഘാടന മികവ് നിങ്ങള്‍ക്ക് വലിയ സംതൃപ്തി നല്‍കിയേക്കാം. ഏറ്റവും മികച്ചതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതിനാലാകാം ഇത്. എന്ത് പദ്ധതിയുണ്ടെങ്കിലും ഇന്നത്തെ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കു, ജോലിസ്ഥലത്ത് ഒരു ടീമിന്റ ഭാഗമാകുന്നതുകൊണ്ട് നിങ്ങള്‍ക്ക് സന്തോഷം മാത്രമെ ലഭിക്കു.

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു വ്യക്തിയെന്ന നിലയില്‍ വേണം നിങ്ങള്‍ ചിന്തിക്കാന്‍. എന്നാല്‍ ജോലിസ്ഥലത്ത് സഹകരണ മനോഭാവമാണ് ആവശ്യമായുള്ള്. ഇവിടെ നിങ്ങളുടെ ആശയങ്ങള്‍  മാറ്റിവയ്ക്കേണ്ടി വന്നേക്കാം. സാമൂഹിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുക. എന്നാല്‍ ഒരു ബന്ധം നിലനില്‍ക്കാനായി നിങ്ങളുടേയും പരിശ്രമം ആവശ്യമാണ്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിയമങ്ങള്‍ വളച്ചൊടിക്കാനുള്ള ശ്രമം നടത്തിയാല്‍ തിരിച്ചടിയുണ്ടായേക്കാം. ഇന്നത്തെ സാഹചര്യത്തില്‍ ഭാവി മുന്നില്‍കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്നതായിരിക്കും നല്ലത്. അവധിക്കാല പദ്ധതികളും ക്രമീകരിക്കേണ്ടതായുണ്ട്. വിദേശത്തുള്ള ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക. 

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബിസിനസ് പോലെ നിങ്ങള്‍ ജീവിതത്തെ കാണണും. ഇത് നിങ്ങളുടെ സ്വഭാവത്തിലെ ചില അരാജകത്വ പ്രേരണകൾക്ക് വിരുദ്ധമായ ഉപദേശമായിരിക്കാം. എന്നാല്‍ കഴിവുകള്‍ ഇപ്പോള്‍ ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷാവസാനത്തില്‍ മികച്ച സ്ഥാനത്തിലേക്ക് എത്താന്‍ കഴിയും. ഉത്തരവാദിത്തബോധം എപ്പോഴും ഉണ്ടായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രത്യക്ഷത്തിൽ നിങ്ങൾക്ക് ഇപ്പോഴും സാമ്പത്തികമായി മുൻതൂക്കമുണ്ടെന്ന് തോന്നുന്നു. മറ്റുള്ളവർ നിങ്ങളോട് യോജിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ എല്ലാ വൈകാരിക തന്ത്രങ്ങളും ഉപയോഗിക്കുക. എന്നാൽ നിങ്ങൾക്കായി ഏറ്റവും മികച്ചത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വസ്തുതകളിലും കൃത്യമായ കണക്കുകളിലും മാത്രം ആശ്രയിക്കണം.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: