scorecardresearch

Daily Horoscope July 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope, ie malayalam

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അഹങ്കാരത്താല്‍ ബാധിക്കപ്പെടുന്ന ഒരേയൊരു വ്യക്തി നിങ്ങളായിരിക്കില്ല. പക്ഷെ തിരിച്ചടികള്‍ നിങ്ങള്‍ക്കായിരിക്കും കൂടുതല്‍. നിങ്ങളുടെ സ്വന്തം നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്ന സമയം വരും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അപ്രതീക്ഷിത സംഭവവികാസങ്ങൾ നിങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ പോകുന്നു.  ഗാര്‍ഹികവും സ്വകാര്യവുമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ അവസ്ഥകളേക്കാള്‍ ഗണ്യമായ പുരോഗതി കൈവരിക്കുമെന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. പ്രത്യേകിച്ചും നിങ്ങൾ സമീപകാലത്ത് അനുഭവിച്ച എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇത് നല്ല കാര്യമാണ്.

Also Read: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുടുംബാംഗങ്ങളുമായുള്ള ഏത് ചർച്ചകളും, വൈകാരിക ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും  സന്തോഷം നല്‍കും.  നിങ്ങൾക്ക് പ്രത്യാശയും വ്യക്തിപരമായ ആശ്വാസവും അനുഭവപ്പെടും. പലകാര്യങ്ങളില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിച്ച ആത്മവിശ്വാസക്കുറവ് ഇനി ഉപേക്ഷിക്കാം.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രതികരിക്കാനുള്ള സമയമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഒരുപക്ഷെ അത് ശരിയുമായിരിക്കാം. ഒരു പ്രചോദനം ലഭിക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നാളെത്തേക്കുള്ള കാര്യങ്ങള്‍ കണക്കാക്കുക. പങ്കാളികള്‍ വിയോജിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അവരെ പറഞ്ഞ് മനസിലാക്കുക.

Also Read: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വൈകാരിക കാര്യങ്ങളില്‍ ഒരു വലിയ പ്രശ്നം കാത്തിരിക്കുന്നു. എന്നിരുന്നാലും കാര്യങ്ങള്‍ ഇപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാണ്. വീട്ടില്‍ ദേഷ്യം വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കും. പക്ഷെ ക്ഷമയോടെ മുന്നോട്ട് പോവുക. 

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ വലിയ വ്യക്തിപരമായ വെല്ലുവിളികൾ നേരിടാൻ തയ്യാറായിരിക്കാം. തർക്കങ്ങള്‍ വീടുമായോ കുടുംബ കാര്യവുമായോ ബന്ധപ്പെട്ടിരിക്കാം. നിങ്ങളുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇന്ന് തനിച്ചായിരിക്കും. നിങ്ങളുടേതായ വഴി കണ്ടെത്തണമെങ്കിൽ കൂടുതല്‍ ശ്രദ്ധാപൂര്‍വമായ മുന്നേറ്റമാണ് ആവശ്യം.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സാമൂഹികമായി മുൻകൈയെടുക്കാൻ നിങ്ങൾ അനുയോജ്യമായ ഒരു സ്ഥാനത്താണ്. ജോലിസ്ഥലത്ത് പോലും  മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അവരെ അനുവദിക്കണം. സ്വന്തം പ്രവൃത്തികളുടെ ഒരു ചെറിയ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഭൗതിക കാര്യങ്ങളിൽ ഒരു ചെറിയ വഴിത്തിരിവിൽ എത്തുകയാണ്. ഈ ഘട്ടത്തിൽ നിങ്ങൾ  ഒരു സാമ്പത്തിക ഇടപാട് പൂർത്തിയാക്കണം അല്ലെങ്കിൽ ഒരു ചെറിയ തുക സഹായം ചെയ്യുന്നതിനായി ഉപയോഗിക്കുക. 

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചുറ്റുമുള്ളവര്‍ നിങ്ങളെ ഏറ്റവും മികച്ച നിലയില്‍ കാണാൻ പോകുകയാണ്. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ഒരു യാത്ര നടത്താൻ നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഇപ്പോഴുള്ളതുപോലെ അനുയോജ്യമായ മറ്റൊരു സമയമില്ല. ദൂരെ സ്ഥലങ്ങളിലുള്ളവരുമായും ബന്ധപ്പെടണം.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ പലപ്പോഴും വൈകാരികമായ അരക്ഷിതാവസ്ഥയും സംഘർഷങ്ങളും അനുഭവിക്കുന്നു. നിങ്ങൾ അവസാനമായി ചെയ്യേണ്ടത് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുക എന്നതാണ്. പ്രത്യേകിച്ചും ആരാണ് പണം നൽകുന്നത്, അല്ലെങ്കിൽ എന്തിന് സ്വന്തമാക്കുന്നു തുടങ്ങിയ വിഷയങ്ങളിൽ. ഉദാരമായ ഒരു സമീപനം വളരെ മികച്ച ഒരു ബദലായിരിക്കും. കൂടാതെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു സുഹൃത്തിനെ നേടാനും കഴിയും.

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വീകാര്യത നേടണമെങ്കിൽ, നിങ്ങൾ ഇപ്പോൾ  തന്നെ പ്രവര്‍ത്തിക്കണം. ചന്ദ്രൻ, വ്യാഴം, മറ്റ് ഗ്രഹങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നത്, നിങ്ങൾ മറ്റുള്ളവര്‍ക്ക് അവസരം നൽകിയാൽ, അവര്‍ ശ്രദ്ധിക്കാനും സഹായിക്കാനും തയ്യാറാകുമെന്നാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിസ്ഥലത്ത് അമിതമായി ഇടപെടല്‍ നടത്തിയാല്‍ അപകടത്തിലാകുമെന്ന് തോന്നുന്നു. നിങ്ങൾ ഭാഗ്യമുള്ള ഒരു സ്ഥാനത്താണെങ്കിലും, ഇപ്പോൾ നിലവിലെ നേട്ടങ്ങൾ ശക്തിപ്പെടുത്തുകയും മറ്റുള്ളവർക്ക് തിളങ്ങാൻ അവസരം നൽകുകയും വേണം. സ്നേഹത്തിന്റെ കാര്യത്തില്‍ നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കുന്നത് ഉറപ്പാക്കുക.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: