scorecardresearch

Daily Horoscope July 02, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope July 02, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope July 02, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope, daily horoscope

Daily Horoscope July 02, 2022:ടൈം ട്രാവലിനെക്കുറിച്ച് അവസാനമായി ഒരു കാര്യം കൂടി. വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള പ്രകാശം നമുക്ക് വ്യക്തമായി കാണാൻ കഴിയുമെങ്കിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അവയിൽ ജീവിച്ചിരുന്ന ആളുകളെ നമുക്ക് കാണാൻ കഴിയും. കൂടാതെ, നമുക്ക് ശബ്ദം വർദ്ധിപ്പിക്കാൻ കഴിയുമെങ്കിൽ, അവർ പറയുന്നത് നമുക്ക് കേൾക്കാൻ കഴിഞ്ഞേക്കും. തിരിച്ചു സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത് ഒരുതരം ടൈം ട്രാവലായിരിക്കും.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ രാശിയുടെ രണ്ട് മേഖലകളിലാണ് ഇന്ന് മുന്‍തൂക്കമുള്ളത്. ഒന്ന് പ്രണയിതാക്കളുമായി ബന്ധപ്പെട്ടതാണ്, മറ്റൊന്ന് സുഹൃത്തുക്കളുമായി. രണ്ടിനെയും ബന്ധിപ്പിക്കുന്നത് പ്രായമായവരോ അല്ലെങ്കിൽ കൂടുതൽ അനുഭവപരിചയമുള്ളവരോ ആണ്. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വൈകാരികമായി സുരക്ഷിതത്വം നേടാന്‍ എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. ഒടുവിൽ ഇഷ്ടം പോലെ ചെയ്യാൻ നിങ്ങളെ അനുവദിക്കണം എന്ന വസ്തുതയിലേക്ക് മറ്റുള്ളവർ എത്തും. നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ അധികം വൈകാതെ തന്നെ നിങ്ങൾ വ്യക്തമാക്കുക.

Also Read: Bharani Star Predictions July 2022: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സാഹസികത നിറഞ്ഞതും താൽപ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങൾ ഇന്ന് യാത്ര ചെയ്യുകയാണെങ്കിൽ അന്തിമ ഫലങ്ങൾ വളരെ ദൂരവ്യാപകമായിരിക്കും. ഒരുപക്ഷേ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളോ കാണുന്ന സ്ഥലങ്ങളോ നിങ്ങളുടെ ജീവിതാഭിലാഷങ്ങളെ മാറ്റിമറിക്കും. ഇന്നത്തെ ടെൻഷൻ നിങ്ങളെ ബാധിക്കരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ രാശിയില്‍ മറ്റ് പരിഗണകളെയെല്ലാം മറികടക്കുന്ന ഒന്നാണ് പണം. താമസിക്കാതെ തന്നെ സുരക്ഷിതത്വം, ജീവിതമുല്യം, ചിലവ് എന്നിവയില്‍ ചോദ്യം നേരിടേണ്ടി വന്നേക്കാം. ആര് എന്തിന് പണം നല്‍കുന്നു എന്നത് സംബന്ധിച്ചുള്ള തീരുമാനം ബന്ധങ്ങള്‍ തകരുന്നതിന് കാരണമായേക്കാം.

Also Read: Ketu Graha Effects: കേതു ദശയിൽ നിങ്ങളുടെ നാളിന് സംഭവിക്കുന്നതെന്ത്?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വൈകാരികവും നാടകീയവുമായ ചാന്ദ്ര വശങ്ങൾ ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. നിങ്ങൾക്ക് നിങ്ങളോടു തന്നെ സഹതാപം തോന്നുന്നുവെങ്കിൽ, നിങ്ങൾ തെറ്റായ ദിശയിലാണെന്നാണ്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നിന്ന് പുറത്തു കടക്കുക. നിങ്ങള്‍ വിചാരിക്കുന്നതിലും ലളിതമാണ് കാര്യങ്ങള്‍.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറരുത്.  എല്ലാ വാഗ്ദാനങ്ങളും കടമകളും നിറവേറ്റണമെങ്കിൽ ചില ചെറിയ പ്രതിബദ്ധതകൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഒരു പങ്കാളി ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. എന്നാൽ നിങ്ങൾക്ക് ഒന്നും കൈകാര്യം ചെയ്യാൻ കഴിയാത്തതായി ഒന്നും സംഭവിക്കില്ല.

Also Read: Monthly Horoscope July 2022: മകം മുതൽ തൃക്കേട്ട വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഉത്കണ്ഠയോ പ്രതിബദ്ധതയോ ഉള്ള ഒരേയൊരു കാര്യം തൊഴിലാണ്. ഇത് നിങ്ങൾക്കും ബാധകമല്ലെങ്കിൽ,  എല്ലാ ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലും സ്വയം മുഴുകാൻ ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ ഒപ്പമുള്ള യുവാക്കള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, അത് ഉറപ്പാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിൽ എല്ലാം അന്തരീക്ഷം ശരിയല്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അനുകൂലമായതും അല്ലാത്തതുമായ സംഭവവികാസങ്ങളുടെ സൂചനകൾ നിലനില്‍ക്കുന്നു. ഔദ്യോഗികമായ ക്രമീകരണങ്ങളിലും  പ്രതിബദ്ധത പ്രകടിപ്പിക്കേണ്ട ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

Also Read: Mars Transit 2022 Astrology, Horoscope Predictions: നാളെ ചൊവ്വ രാശിമാറും, അടുത്ത 14 ദിവസം ശ്രദ്ധിക്കുക; സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഏത് ചര്‍ച്ചകളും അന്തിമ ഘട്ടത്തിലേക്ക് എത്താതെ പോയേക്കാം. 'നിങ്ങൾ ഒരിക്കലും അതിൽ നിന്ന് രക്ഷപ്പെടില്ല' അല്ലെങ്കിൽ 'നിങ്ങൾക്ക് ഇത് താങ്ങാൻ കഴിയില്ല'  എന്ന് പറയാന്‍ നിരവധി പേരുണ്ടാകാം. അത്തരം എതിര്‍പ്പുകള്‍ക്ക് ഒരു പരിധിവരെ മാത്രമെ  തടയാന്‍ കഴിയു. നിങ്ങള്‍ ധൈര്യം സംഭരിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

മറ്റൊരാള്‍ക്ക് കഠിനമായ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. എന്നാല്‍ സഹായകരമായ ഘടകം ഇപ്പോള്‍ നിലനില്‍ക്കുന്നു. അതിനാൽ നിങ്ങൾ ധാർമ്മിക പ്രശ്നങ്ങൾ പരിഗണിക്കുകയും വ്യക്തിപരമായ അവകാശങ്ങൾ ഉറപ്പിക്കുകയും വേണം.

Also Read: Monthly Horoscope July 2022: അശ്വതി മുതൽ ആയില്യം വരെ നക്ഷത്രക്കാരുടെ ജൂലൈ മാസം ഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഗുരുതരമായ സംഭവവികാസങ്ങൾ ഇപ്പോൾ നിങ്ങൾക്ക് ചില ആനുകൂല്യങ്ങൾ നല്‍കുന്നതായിരിക്കും. നിങ്ങൾ പഠിക്കേണ്ട ആദ്യ പാഠം എന്തെന്നാല്‍ മാറ്റം എല്ലായ്പ്പോഴും എളുപ്പമല്ല, മറ്റുള്ളവർ നിങ്ങളുടെ അഭിലാഷങ്ങൾ പങ്കിടില്ല എന്നതാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ ഇഷ്ടമുള്ളത്ര സമയം സ്വയം ഉപയോഗിക്കുക. ദിവസം മുഴുവന്‍ കിടക്കാനാണ് താത്പര്യമെങ്കില്‍ അങ്ങനെ. നിങ്ങളൊരും പാവം മനുഷ്യന്‍ അല്ലെന്ന് മറ്റുള്ളവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ ഇത് അറിഞ്ഞിരിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ മാത്രം.

Also Read: Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: