scorecardresearch

Daily Horoscope August 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 06, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily Horoscope August 06, 2022: നമുക്ക് ഒരേസമയം രണ്ടിടത്ത് കഴിയാന്‍ സാധിക്കുമോ. നമ്മുടെ ശരീരത്തെ ക്രമപ്പെടുത്തുന്ന ആറ്റോമിക് കണങ്ങള്‍ക്ക് കഴിയുമെന്നാണ് ക്വാണ്ടം സിദ്ധാന്തം പറയുന്നത്. ഇതു നമുക്ക് അസാധ്യമാണെന്നാണ് ഭൂരിഭാഗം ഭൗതിക ശാസ്ത്രജ്ഞരും കരുതുന്നു. എന്നിരുന്നാലും, നമുക്ക് ഒരേ സമയം അവിടെയും ഇവിടെയും ആയിരിക്കാം എന്ന് കരുതുന്ന ചിലരുണ്ട്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ ചന്ദ്രന്റെ സ്ഥാനം സൂചിപ്പിക്കുന്നത് നിങ്ങൾ വിജയത്തിന്റെ പാതയിലാണെന്നാണ്. എന്നിരുന്നാലും, ഇതെല്ലാം നിങ്ങളുടെ ശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബുദ്ധിമുട്ടുള്ള ആളുകളിൽ നിന്ന് സ്വയം അകന്നുനിൽക്കാനും വ്യക്തിപരമായോ തൊഴിൽപരമായോ എന്തുചെയ്യാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ ഇപ്പോള്‍ സ്വയം ഉണ്ടാകുന്ന സംശയങ്ങളില്‍ നിന്ന് പുറത്ത് കടക്കുന്നുണ്ടാകാം.  നിങ്ങളുടെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്നതോ നിങ്ങളുടെ നേട്ടങ്ങളെ വളരെ വിശദമായി വിമർശിക്കുന്നതോ വലിയ ഗുണം ചെയ്യില്ലെന്ന് നിങ്ങൾക്കറിയാം. സ്വയം കുറച്ച് സമയം ചിലവഴിക്കുക.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അടുപ്പമുള്ള ബന്ധം ഇപ്പോഴും അൽപ്പം മൂല്യമുള്ളതായി തോന്നുന്നു. എന്നാൽ നിങ്ങളുടെ വികാരങ്ങൾ യഥാർത്ഥമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞേക്കാം. നിങ്ങൾ വിശ്രമത്തിനായി ഒരു ഇടവേള എടുത്തിട്ടുണ്ടെങ്കിലും തൊഴില്‍പരമായ കാര്യങ്ങളില്‍ വളരെയധികം തിരിക്കിലായേക്കാം. അതില്‍ നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാനാകില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജോലിയിൽ നിങ്ങൾക്ക് താൽക്കാലിക തടസ്സങ്ങൾ പ്രതീക്ഷിക്കാം, എന്നാൽ നമുക്ക് കാണാനാകുന്നിടത്തോളം അവ എളുപ്പത്തിൽ മറികടക്കാന്‍ സാധിക്കും. എന്നിരുന്നാലും നിങ്ങള്‍ സാധാരണയേക്കാള്‍ അധിക പരിശ്രമം നടത്തേണ്ടി വന്നേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രിയപ്പെട്ടവരും അടുത്ത പങ്കാളികളും നിങ്ങളെ ഉപദേശിച്ചേക്കാം. അവർ നിങ്ങളെ ആകുലരാക്കുന്നവരിൽ നിന്ന് തികച്ചും വ്യത്യസ്തമായ സമീപനമായിരിക്കും സ്വീകരിക്കുക. പതിവ് പോലെ ചെലവ് ഒരു നിര്‍ണായക ഘടകമാണ്. നിങ്ങളുടെ പണം വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത പങ്കാളികളുമായുള്ള നിങ്ങളുടെ എല്ലാ ഇടപാടുകളിലും ക്ഷമ അനിവാര്യമാണ്. നിങ്ങള്‍ തെറ്റായ സമീപനം സ്വീകരിച്ചാല്‍ അവര്‍ കൈവിട്ട് പോകാനുള്ള സാധ്യതയുണ്ട്. ഒരിക്കലും ക്ഷമ ഇത്രയും ആവശ്യമായ ഘടകമായി നിങ്ങളുടെ ജീവിതത്തില്‍ വന്നിട്ടില്ല.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

മറ്റ് കാര്യങ്ങളില്‍ അധികമായ തലയിടുന്നതിലൂടെയ വീട്ടിലേയും ജോലിസ്ഥലത്തേയും ആവേശകരമായ സംഭവങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വരെ മുന്നോട്ട് പോകാന്‍ മാര്‍ഗങ്ങളില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പതിവ് ജോലികളെച്ചൊല്ലി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. ആരാണ് നിങ്ങളുടെ ദിവസം നശിപ്പിക്കുന്നതിനെക്കുറച്ച് തര്‍ക്കങ്ങള്‍ അനുവദിക്കരുത്. കാരണം അതില്‍ നിങ്ങള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന് മനസിലാക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത സുഹൃത്തുക്കളില്‍ നിന്ന് നിങ്ങൾക്ക് വളരെയധികം സഹതാപവും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ജോലി മറ്റാര്‍ക്കും ചെയ്യാൻ കഴിയില്ല. ഇക്കാരണത്താൽ, നിങ്ങൾ ഇപ്പോൾ പരിശ്രമിക്കുകയും ആഭ്യന്തര സാഹചര്യം ക്രമീകരിക്കുകയും വേണം. എല്ലാത്തിനുമുപരി, നിങ്ങൾ വീട്ടിൽ സന്തോഷവാനല്ലെങ്കിൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെടും.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കാഴ്ചപ്പാടുകൾ സജ്ജമാക്കുക. നിങ്ങളുടെ ജോലികളിൽ ഇപ്പോള്‍ ചെയ്യുന്നതിനേക്കാൾ അൽപ്പം കൂടുതൽ ചെയ്യുക. നിങ്ങൾ എത്രത്തോളം ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവോ അത്രയും കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നും ഓര്‍ക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അവ വിശകലനം ചെയ്യുന്നത് വളരെ എളുപ്പമെന്ന് നിങ്ങൾ കണ്ടെത്തുന്നു. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്, പണം എറിഞ്ഞ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യക്തിഗത പദ്ധതികൾ തടസപ്പെട്ടിട്ടുണ്ടെങ്കില്‍, നിങ്ങൾക്ക് അല്‍പ്പം വിശ്രമിക്കാം. നിങ്ങളുടെ അടുത്ത അവസരം വരുമ്പോൾ, കൂടുതല്‍ മികവോടെ ചെയ്യാന്‍ കഴിയും. ഷോപ്പിങ്ങിന് അനുകൂലമായ ദിവസമാണിത്. ചിലവാക്കുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യുക.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: