scorecardresearch

Weekly Horoscope (July 31  – August 06, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (July 31  – August 06, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope (July 31  – August 06, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പ്രധാനപ്പെട്ട നക്ഷത്രങ്ങള്‍ സ്വാധീനമുള്ള സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുന്നു, അതു നല്ല വാര്‍ത്തയാണ്. മേടം രാശിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത് പ്രധാനപ്പെട്ട സമയങ്ങളാണ്. പ്രത്യേകിച്ച് സമീപകാല ചര്‍ച്ചകളുടേയും അപേക്ഷകളുടേയും ഫലങ്ങൾക്കായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ. നിങ്ങൾ എന്ത് ചെയ്താലും അതിന്റെ ഫലം മറ്റുള്ളവരെ ആശ്രയിച്ചിരിക്കും. പങ്കാളികളുടെ ആഗ്രഹങ്ങളും പ്രവൃത്തികളും പരമപ്രധാനമായിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ബന്ധങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് തോന്നുന്നു. നിങ്ങളുടെ ജീവിതത്തില്‍ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും കൊണ്ടുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയാറാണോ. വൈകാരിക കാര്യങ്ങള്‍ നേരിടാന്‍ നിങ്ങളുടെ മനസ് വേണ്ടത്ര പക്വത കൈവരിച്ചു എന്നതിന്റെ സൂചനയാണിത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ രാശിയിലെ സൗഹാർദ്ദപരവും സഹാനുഭൂതിയുള്ളതുമായ മേഖലകളിലൂടെയുള്ള ഗ്രഹങ്ങളുടെ സ്ഥിരമായ കടന്നുകയറ്റം എല്ലായ്പ്പോഴും നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുകൂലമാണ്. ഒരു പ്രത്യേക പ്രതിബദ്ധതയുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍ മറികടന്ന് പുതിയ വഴികള്‍ തേടുക. പ്രിയപ്പെട്ടവരെ നിങ്ങളോടൊപ്പം കൂട്ടുന്നത് ഉറപ്പാക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികളെയും പ്രിയപ്പെട്ടവരെയും സമാധാനത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ ആളുകൾ വൈകാരികമായ പ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. അവരുടെ ബുദ്ധിമുട്ടുകൾ സാധാരണയേക്കാൾ വലുതാണെന്നതല്ല പ്രശ്നം, പകരം അവർ ഏറ്റവും മോശമായത് സങ്കൽപ്പിക്കുന്നു എന്നതാണ്. അതിനാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ സമയം വെല്ലുവിളികളും വൈകാരിക സാഹചര്യങ്ങളും നിറഞ്ഞതാണ്. എന്നിരുന്നാലും നിങ്ങൾക്ക് പ്രതികൂലമായാ സംഭവങ്ങൾ ഉണ്ടാകുമെന്ന് ഇതിനർത്ഥമില്ല. പകരം, പുതിയ ആളുകളുമായി ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത, പ്രതീക്ഷകളോട് പ്രതികരിക്കേണ്ടതെങ്ങനെ എന്നിവ മനസിലാക്കാന്‍ കഴിയും. കൂടുതല്‍ ഊര്‍ജം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമ്പത്തിക മേഖലകളും തൊഴില്‍ മേഖലകളുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗ്രഹങ്ങള്‍ തമ്മില്‍ അതിശയകരമായ ഒരു ബന്ധമുണ്ട്. കഠിനാധ്വാനവും അധിക പ്രയത്നവും വർദ്ധിച്ച വരുമാനത്തിനൊപ്പം വേഗത്തിൽ പ്രതിഫലവും നൽകും. കൂടുതല്‍ നേട്ടത്തിലേക്ക് നിങ്ങളെ നയിക്കാന്‍ ഈ അറിവ് മതിയാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

എല്ലാ കാര്യങ്ങളും ജീവിതത്തോടുള്ള നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഒരേ സമയം രക്തസാക്ഷിയും ഇരയും ആകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍. അതോ എല്ലാ വെല്ലുവിളികളേയും നേരിടാൻ തയ്യാറാണോ? നിങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിൽ പെടുകയാണെങ്കിൽ, തീർച്ചയായും ഭാവി ശോഭനമാണ്. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൈകാരികമായ ഒരു ബന്ധം വീണ്ടും ഉണ്ടാകാന്‍ പോകുന്നതായാണ് ഗ്രഹ സ്വാധീനങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ അവസാനങ്ങള്‍ക്കും പുതിയ തുടക്കങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ജ്യോതിഷത്തിന്റെ ഒരു നിയമമാണ്.  ഉടൻ തന്നെ ഒരു പുതിയ മാറ്റം ഉണ്ടാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. 

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തൊഴില്‍ മേഖലയ്ക്കും വൈകാരിക ബന്ധങ്ങള്‍ക്കും മുകളില്‍ അഭിലാഷങ്ങള്‍ക്കാണോ നിങ്ങള്‍ വില കല്‍പ്പിക്കുന്നത്. എങ്കില്‍ നിങ്ങളുടെ ജീവിതം എന്നും പുതുമയോടെ നിലനില്‍ക്കും. നിരവധി മേഖലകളില്‍ ഒരു പുതിയ തുടക്കം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരമായ കാര്യങ്ങള്‍ അനാവശ്യമായി സ്വയം ആശങ്കപ്പെടരുത്. പങ്കാളികൾ ശക്തമായ നിലയിലാണ്, ഒപ്പം സ്വയം പരിപാലിക്കാനും നിങ്ങൾക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യാനും കഴിവുള്ളവരുമാണ്. തൊഴില്‍പരമായ അഭിലാഷങ്ങളാണ് ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്തുമോ എന്ന ആശങ്ക ഉണ്ടായേക്കാം. അത്തരം വികാരങ്ങൾ തികച്ചും സ്വാഭാവികമാണ്, ഇപ്പോൾ നിങ്ങളുടെ ജ്യോതിഷ ചക്രങ്ങൾ ശാന്തമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ വേഗത കുറയ്ക്കുകയും വിശ്രമം എടുക്കുകയും ചെയ്യണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിയിലും ലൗകിക അഭിലാഷങ്ങളിലുമാണ് നിങ്ങളുടെ ശ്രദ്ധ. നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ പ്രധാനപ്പെട്ട സഹപ്രവർത്തകരുമായി നിങ്ങൾക്ക് സൗഹൃദമുണ്ട്. ഇക്കാരണത്താൽ, സുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചില ആളുകളുടെ കഴിവിൽ നിന്ന് നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. കൂടാതെ, ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾക്ക് ശഠിക്കാൻ കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week july 31 august 06 2022 check astrology prediction aries virgo libra gemini cancer signs