/indian-express-malayalam/media/media_files/uploads/2022/02/Horoscope-2.jpg)
Daily Horoscope August 05, 2022: വ്യശ്ചികം രാശിയുടെ വിന്യാസങ്ങൾ ഇന്ന് ഒരു പടി കൂടി ഉയർന്നു. നമ്മൾ സംഘർഷത്തിലേക്ക് പോകുകയാണോ, അതോ അനുരഞ്ജനം തിരഞ്ഞെടുക്കണോ?. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന ശക്തി യോജിപ്പാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു മിക്ക ജ്യോതിഷികളും സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ പൊതുവെ തുറന്നതും സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇന്നത്തെ സംഭവങ്ങളോട് സത്യസന്ധതയോടെ പ്രതികരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. പ്രശ്‌നം വരുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഒഴിഞ്ഞു മാറുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ സങ്കൽപ്പിക്കുന്നത് കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകണമെന്നില്ല. നന്നായി അറിയാമെന്ന് നിങ്ങൾ കരുതുന്ന ഒരു വ്യക്തി പുതിയ മനോഭാവം സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. പരിപാടികള്‍ക്ക് അനുസരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുക. തടസങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ജോലിയിൽ ഭാഗ്യത്തിന്റെ സാന്നിധ്യം വരാന്‍ പോകുന്നു. എങ്കിലും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സംഭവങ്ങൾ രൂപപ്പെടുത്തണമെങ്കിൽ ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്ന്, മറ്റുള്ളവരെ അവരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വിട്ട് നിങ്ങൾക്ക് വിശ്രമിക്കേണ്ടി വന്നേക്കാം. എല്ലാത്തിനുമുപരി, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അശ്രദ്ധ ഒരു പ്രശ്‌നമാകാം, അതിനാൽ നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കുക. പുറപ്പെടുന്നതിന് മുമ്പ് നിങ്ങൾ എല്ലാ നിർദ്ദേശങ്ങളും ക്രമീകരണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ തീരുമാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. കാരണം, നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ചെറിയ നേട്ടമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തില്‍ തിരിച്ചടിയാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കഴിഞ്ഞ മാസത്തെ സംഭവവികാസങ്ങളുടെയെല്ലാം പര്യവസാനമായി ഇന്ന് ഒരു തിരക്കേറിയ ദിവസമായിരിക്കും. എന്നിരുന്നാലും, നിങ്ങൾക്കുള്ള പ്രധാന പ്രശ്നം ഇപ്പോഴും നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതകളെ ചുറ്റിപ്പറ്റിയാണ്. ഒരുപക്ഷേ ഇപ്പോൾ അധികച്ചെലവുകൾ നിർത്തലാക്കാനുള്ള സമയമായിരിക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പങ്കാളികളും സഹപ്രവർത്തകരും സഹകരിക്കാൻ വിസമ്മതിക്കുകയോ ചെയ്താല്‍ കോപിക്കരുത്. നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരുടെ സഹായത്തോടുകൂടിയോ അല്ലാതെയോ നിലനിൽക്കുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വഴിയിൽ വരാൻ ദൃഢനിശ്ചയമുള്ള ഒരാളുമായി ഇടപെടുക എന്നതാണ്, ഒരുപക്ഷേ നിങ്ങൾ ശരിക്കും എന്താണ് ചെയ്യുന്നതെന്ന് വിശദീകരിച്ചുകൊണ്ട്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
തൊഴില്‍പരമായ താൽപ്പര്യങ്ങളെ സംബന്ധിച്ചിടത്തോളം മൊത്തത്തിലുള്ള ചിത്രം ഇപ്പോൾ കൂടുതൽ നിശിതമാകാൻ സാധ്യതയുണ്ട്. കൂടാതെ, അമിതമായ സമ്മർദവും നിങ്ങളെ ശാരീരികമായി തളർത്തുന്നതായി നിങ്ങൾ ആശങ്കപ്പെടാൻ തുടങ്ങിയേക്കാം. വിശ്രമമാണ് ഇപ്പോള്‍ ആവശ്യം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹത്തിന് അടുത്തെത്തിയേക്കാം. അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്താണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ചില ആളുകളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും സ്ഥാപിക്കാൻ നിങ്ങള്‍ക്ക് സാധിച്ചേക്കാം. അതൊരു മികച്ച കാര്യമാണ്, കാരണം നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നിങ്ങൾ മനസിലാക്കിയാല്‍ നിങ്ങളുടെ കാര്യങ്ങൾ കാര്യക്ഷമമാക്കാൻ കഴിയും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
വീട്ടിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്ന വെല്ലുവിളി നിറഞ്ഞ ഗ്രഹ വശങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നിട്ടും, സൂക്ഷ്മമായ ആസൂത്രണത്തിലൂടെ നിങ്ങൾക്ക് ഏത് പ്രതികൂല പ്രത്യാഘാതങ്ങളെയും മറികടക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾക്ക് ചില സഹായം ആവശ്യമായി വന്നേക്കാവുന്ന ഒരു സമയമാണിത്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
അനിശ്ചിതാവസ്ഥയ്ക്ക് ശേഷം നല്ല നിമിഷങ്ങള്‍ വരും. അത് വരെ എത്രത്തോളം ഭാഗ്യമുണ്ട് മനസിലാകില്ല. നിങ്ങളുടെ പദ്ധതികളും ഉദ്ദേശ്യങ്ങളും മനസിലാക്കുന്നതിന് മറ്റുള്ളവര്‍ക്ക് കഴിവില്ലെങ്കില്‍ നിരാശപ്പെടേണ്ടതില്ല.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ആരാണെന്നും ജീവിതം എങ്ങോട്ടാണ് പോകുന്നതെന്നും കണ്ടെത്തുന്നതിന് മുമ്പ് നിങ്ങൾ പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുകയും പുതിയ വൈകാരിക തലങ്ങളിലേക്ക് പോകുകയും വേണം. അതിനിടയിൽ നിങ്ങളോടൊപ്പം നിൽക്കുന്ന ആളുകളുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വൈകാരികമായ ഒരു 'യു ടേൺ' തൊട്ടരികിൽ ഉണ്ട്. നിങ്ങൾക്ക് ചെയ്യാനും പറയാനും ഒരുപാട് കാര്യങ്ങളുണ്ട്, എന്നാൽ നിങ്ങളുടെ സ്ഥിതിയെക്കുറിച്ച് നൂറു ശതമാനം ഉറപ്പില്ലെങ്കിൽ ബുദ്ധിമുട്ടാകും. സമയം വൈകിയിട്ടില്ലെന്നാണ് തോന്നുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.