scorecardresearch

Vattavada: കൊച്ചിയിൽ നിന്നും 5 മണിക്കൂർ മാത്രം; ചില്ലാവാൻ വട്ടവടയിലേക്ക് വിട്ടാലോ?

Vattavada Places to Visit: പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും കോടമഞ്ഞിൽ പച്ചപുതച്ച് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് വട്ടവട. മൂന്നാറിൽ നിന്നും 44 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഈ കാർഷികഗ്രാമത്തിലേക്ക്

Vattavada Places to Visit: പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും കോടമഞ്ഞിൽ പച്ചപുതച്ച് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് വട്ടവട. മൂന്നാറിൽ നിന്നും 44 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഈ കാർഷികഗ്രാമത്തിലേക്ക്

author-image
Lifestyle Desk
New Update
vattavada

Discover Vattavada: Best Places to Visit, Stay, and Weather

Vattavada Travel Guide: Where to Go, Stay, and Enjoy the Perfect Weather- മൂന്നാറിൽ നിന്നും 44 കിലോമീറ്റർ അകലെയായി, തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന അതിമനോഹരമായൊരു ഗ്രാമമാണ് വട്ടവട. പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും കോടമഞ്ഞിൽ പച്ചപുതച്ച് കിടക്കുന്ന വട്ടവട ഇപ്പോൾ ജനപ്രിയമായൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. 

Advertisment

vattavada

വട്ടവടയിലേക്ക് എങ്ങനെ എത്താം?

മൂന്നാർ ടൗൺ,  മൂന്നാർ ഫോട്ടോ പോയിൻ്റ്,  മൂന്നാർ എക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം,,  കുണ്ടല ഡാം, മൂന്നാർ ടോപ്പ് സ്റ്റേഷൻ എന്നിവയെല്ലാം പിന്നിട്ട് മുന്നോട്ടു പോവുമ്പോൾ പാമ്പാടും ചോല നാഷണൽ പാർക്ക് എത്തും.

vattavada

വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള പാമ്പാടും ചോല നാഷണൽ പാർക്കിലെ പ്രധാന കവാടം കടന്നു വേണം വട്ടവടയിലേക്കു പോവാൻ. മൂന്നാർ പിന്നിട്ടാൽ വട്ടവട എത്തും വരെ പെട്രോൾ പമ്പുകൾ ഒന്നുമില്ലാത്തതിനാൽ, മൂന്നാറിൽ നിന്നു തന്നെ പെട്രോൾ അടിച്ചിട്ടു പോവാൻ ശ്രദ്ധിക്കണം. 

Vattavad check post

പാമ്പാടും ചോല നാഷണൽ പാർക്കിനു മുന്നോടിയായി ഒരു ചെക്ക്പോസ്റ്റുണ്ട്. ഇവിടെ  വാഹനത്തിന്റെ നമ്പറും യാത്രക്കാരുടെ വിവരവും നൽകിയാലേ മുന്നോട്ടു സഞ്ചരിക്കാൻ അനുമതി ലഭിക്കൂ. ഇനിയങ്ങോട്ട് ഏകദേശം അഞ്ച് കിലോമീറ്ററോളം യാത്ര കാട്ടിനകത്ത് കൂടെയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. 

Advertisment

Pampadum Shola National Park

ഇവിടെ ഇറങ്ങാനോ ഫോട്ടോയോ വീഡിയോ എടുക്കാനോ പാടില്ലെന്ന കർശന നിർദേശമുണ്ട്. വൈകുന്നേരം ആറ് മണിക്ക് ശേഷം ഈ വനപ്രദേശത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. 

Koviloor Vattavada

വനത്തിലൂടെയുള്ള യാത്ര പിന്നിടുമ്പോൾ ആദ്യം കോവിലൂർ എത്തും. അവിടെ നിന്നും പിന്നെയും മുന്നോട്ടു സഞ്ചരിച്ചാൽ വട്ടവടയിലും.  തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ഇവിടം. 

Munnar must visit places

പഴങ്ങളും പച്ചക്കറികളും വിളയുന്ന മണ്ണ്

സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിൽ കൂടിയാണ് വട്ടവട അറിയപ്പെടുന്നത്. ശീതകാല പച്ചക്കറികൃഷിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ആപ്പിൾ, ഓറഞ്ച്, സ്‌ട്രോബെറി, പേരക്ക,  കാരറ്റ്, കാബേജ്, കോളിഫ്ളവർ, ഉള്ളി, ഉരുളക്കിഴങ്ങ്, കറുക, പ്ലം, നെല്ലിക്ക, പീച്ച് , പാഷൻ ഫ്രൂട്ട്, വെളുത്തുള്ളി തുടങ്ങി വൈവിധ്യമാർന്ന വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

vattavada

തട്ടുതട്ടായുള്ള കൃഷിയിടങ്ങളിലാണ് കൃഷി.  വൈവിധ്യമാർന്ന പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണിത്. വട്ടവടയിലെ കൃഷിനിലങ്ങൾ ദൂരക്കാഴ്ചയിൽ പച്ചപ്പിൽ ജ്യാമിതീയ രൂപങ്ങൾ അടുക്കിവച്ചതുപോലെ തോന്നിപ്പിക്കും. 

vattavada
 
സ്ട്രോബറി ഫാമുകളാണ് വട്ടവടയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സഞ്ചാരികൾക്ക് ഈ സ്ട്രോബറി ഫാമുകൾ സന്ദർശിക്കാനും കർഷകരിൽ നിന്നും നേരിട്ട് സ്ട്രോബറി വാങ്ങാനും സാധിക്കും. സീസൺ അനുസരിച്ചുള്ള കൃഷി രീതിയാണ് ഇവിടുത്തുകാർ പിന്തുടരുന്നത്. 

vattavada

വട്ടവടയിലെ പ്രാദേശിക ജീവിതം

ഇപ്പോഴും ഗോത്രപാരമ്പര്യം പേറി ജീവിക്കുന്ന നിരവധി കുടുംബങ്ങളെ ഇവിടെ കണ്ടെത്താം. തമിഴും മലയാളവും ഇടകലർന്ന ഭാഷയാണ് ഇവിടുത്തുകാർ സംസാരിക്കുക.  കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നിങ്ങനെ നിരവധി ആദിവാസി കോളനികളും ഇവിടെയുണ്ട്. 

vattavada
ഫോട്ടോ: വട്ടവട ടൂറിസം

വട്ടവടയിലെ കാലാവസ്ഥ

സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വട്ടവടയിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ്. പ്രകൃതി ഭംഗികൊണ്ടും തണുപ്പുകൊണ്ടും മൂന്നാറിനെ വെല്ലുന്ന സൗന്ദര്യമുണ്ട് വട്ടവടയ്ക്ക്.

vattavada
ക്യാംപ് നോയൽ റിസോർട്ട്, വട്ടവട

പ്രഭാതങ്ങളിലും രാത്രികളിലും നല്ല തണുപ്പും കോടമഞ്ഞുമാണ് വട്ടവടയിൽ. നവംബർ മുതൽ ഫെബ്രുവരിയാണ് വട്ടവടയിലെ മികച്ച സീസൺ. അതേസമയം, കൃഷിത്തോട്ടങ്ങളുടെ മനോഹര കാഴ്ച്ച ആസ്വദിക്കണമെങ്കിൽ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിൽ വട്ടവട സന്ദർശിക്കണം. 

vattavada
ക്യാംപ് നോയൽ റിസോർട്ട്, വട്ടവട

എവിടെ താമസിക്കാം?

സമീപകാലത്തായി, മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളിൽ പലരും അവരുടെ യാത്രാ പ്ലാനിൽ വട്ടവടയും ഉൾപ്പെടുത്തുന്നുണ്ട്. സഞ്ചാരികളെ സ്വീകരിക്കാനായി മനോഹരമായ ധാരാളം റിസോർട്ടുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്.

vattavada
ക്യാംപ് നോയൽ റിസോർട്ട്, വട്ടവട

പച്ചപുതഞ്ഞ കുന്നുകളും തെളിഞ്ഞ ആകാശവുമൊക്കെയായി വാൾ പേപ്പർ ദൃശ്യങ്ങളെ വെല്ലും വട്ടവടയിലെ പല റിസോർട്ടുകളും.

vattavada
ക്യാംപ് നോയൽ റിസോർട്ട്, വട്ടവട


 
പ്രധാന കാഴ്ചകൾ

മനോഹരമായ കൃഷിത്തോട്ടങ്ങളും കോടമഞ്ഞു പുതച്ച മലനിരകളും താഴ്വരകളും മാത്രമല്ല വട്ടവടയിൽ കാണാനുള്ളത്.  വട്ടവട ഗ്രാമത്തിൽ നിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചിലന്തിയാർ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.

chilanthiyar waterfall

അതുപോലെ, മറ്റൊരു ആകർഷണമാണ് വട്ടവട ടൗണിനോട് ചേർന്നു കിടക്കുന്ന 'ഹണി മ്യൂസിയം'. ഇന്ത്യയിലെ ആദ്യത്തെ ഹണി മ്യൂസിയമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 

Read More Travel Stories

Kerala Tourism Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: