/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-fi-927329.jpg)
Exploring the Fierce Beauty of Ushuaia
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-1-583848.jpg)
ലോകത്തിലെ അവസാന നഗരമെന്ന് അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്, ഉഷുവയ. എന്തുകൊണ്ടാണ്, ലോകത്തിലെ അവസാന നഗരമെന്ന വിശേഷണം ഉഷുവയ അറിയപ്പെടുന്നത് എന്നറിയാമോ? ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഉഷുവയ പിന്നിട്ടാൽ പിന്നെ അന്റാർട്ടിക്ക ആണ്. അതുകൊണ്ടു കൂടിയാണ് ഈ നഗരത്തെ ലോകത്തിലെ അവസാന നഗരം എന്നു വിളിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-2-942438.jpg)
അർജന്റീന പ്രവിശ്യയായ ടിയറ ഡെൽ ഫ്യൂഗോയുടെ തലസ്ഥാനമാണ് ഉഷുവയ. സമുദ്ര നിരപ്പിൽ നിന്നും വെറും ആറു മീറ്റർ ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-8-554009.jpg)
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് അന്റാർട്ടിക്കൻ ഗേറ്റ് വേ നഗരങ്ങളിൽ ഒന്നാണ് ഇവിടം. ഉഷുവയയിൽ നിന്നും തെക്കെ ദിശയിലൂടെ 48 കിലോമീറ്റർ സഞ്ചരിച്ചാൽ അന്റാർട്ടിക്കയിൽ എത്തിച്ചേരുവാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-3-915702.jpg)
കുത്തനെയുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിൽ നിന്നും പെൻഗ്വിൻ ദ്വീപിലേക്കും അന്റാർട്ടിക്കയിലേയ്ക്കും നേരിട്ടുള്ള പ്രവേശനം സാധ്യമാണ്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-6-647215.jpg)
ഉഷുവയയിലെ ജയിൽ കുപ്രസിദ്ധമാണ്. അർജന്റീനയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെയും രാഷ്ട്രീയ തടവുകാരെയും പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. അർജന്റീനയിലെ അൽകാട്രാസ് (Alcatraz of Argentina) എന്നും ഈ ജയിൽ അറിയപ്പെടുന്നു.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-5-325024.jpg)
അർജന്റീനയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഉഷുവയ ഇന്ന്. മഞ്ഞ് മൂടിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഉഷുവയയ്ക്ക് അതിർത്തി തീർക്കുന്നത് പാറ്റഗോണിയൻ മരുഭൂമിയും ബീഗിൾ ചാനലുമാണ്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-7-733923.jpg)
നഗരത്തെ പൊതിഞ്ഞ നിൽക്കുന്ന പർവ്വതങ്ങളും, മഞ്ഞ് മൂടിയ താഴ്വരെയും പെൻഗ്വിൻ കുട്ടങ്ങളും ഉഷുവയ നഗരത്തിന് മാസ്മരിക സൗന്ദര്യം പകരുന്നു.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-11-286832.jpg)
ടിയറ ഡെൽ ഫ്യൂഗോ ദേശീയോദ്യാനം, പർവതങ്ങൾ, തടാകങ്ങൾ, നദികൾ, ഹിമാനികൾ എന്നിവയും ഇവിടെ കാണാം.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-4-404234.jpg)
ഏൻഡ് ഓഫ് ദി വേൾഡ് ട്രെയിന്റെ അവസാന സ്റ്റോപ്പും ഈ കൊച്ചു നഗരത്തിലാണ്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-10-387944.jpg)
ധാരാളം ഔട്ട്ഡോർ ആക്റ്റിവിറ്റികളും ഉഷുവയിൽ നടത്താം. അന്റാർട്ടിക്കയിലേക്ക് പോകുന്ന കപ്പലിൽ സവാരി ചെയ്യുകയോ, മാർഷ്യൽ ഗ്ലേസിയർ ഉൾക്കടലിൽ ബോട്ട് സഫാരി നടത്തുകയോ ചെയ്യാം.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-9-275615.jpg)
ബേർഡ് ഐലൻഡ്, സീ ലയൺ ദ്വീപ്, അർജന്റീനയുടെ തെക്കേ അറ്റമെന്നു സൂചിപ്പിക്കുന്ന ലെസ് എക്ലെയേഴ്സ് ലൈറ്റ്ഹൗസ് എന്നിവ കാണാനായി ഉഷുവയിൽ നിന്നും ബീഗിൾ ചാനലിലേക്ക് യാത്ര നടത്തുകയുമാവാം.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-12-382805.jpg)
ബ്യൂണസ് അയേഴ്സിൽ നിന്ന് 3,068 കിലോമീറ്റർ അകലെയാണ് ഉഷുവയ സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/06/ushuaia-travel-pics-13-334058.jpg)
പെൻഗ്വിൻ ദ്വീപിലെത്തിയാൽ നിങ്ങൾക്ക് കൂട്ടം കൂട്ടമായി വിഹരിക്കുന്ന പെൻഗ്വിനുകളെയും കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us