/indian-express-malayalam/media/media_files/2025/03/25/J67eNsZNHDSU5Gv4Icsw.jpg)
ഇരവികുളം, ഇടുക്കി
വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വയിനം വരയാടുകളും കേന്ദ്രമാണ് ഇരവികുളം. അവയുടെ പ്രജനനകാലമായതിനാൽ ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ ഉദ്യാനം അടച്ചിടും. പുൽമേടുകളും, ചോലവനങ്ങളും കൊണ്ട് അതിമനോഹരമാണ് ഇരവികുളം.
/indian-express-malayalam/media/media_files/2025/03/25/KEgdpnzEghwQTzGl5Dxw.jpg)
ജടായു പാറ, കൊല്ലം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജടായു പ്രതിമയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്നത്. അഡ്വഞ്ചർ റോക്ക് മ്യൂസിയം കൂടിയാണിത്.
/indian-express-malayalam/media/media_files/2025/02/24/LeclC2i0sA1hgU6kIcNm.jpg)
തെന്മല, കൊല്ലം
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം ഡെസ്റ്റിനേഷനാണ് തെന്മല. നക്ഷത്രവനം, മൗണ്ടൻ ബൈക്കിംഗ്, റോക്ക് ക്ലൈബിംഗ് എന്നിവയൊക്കെയാണ് പ്രധാന ആകർഷണങ്ങൾ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 66 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/2025/02/12/edakkal-cave-wayanad.jpg)
വയനാട്
ചരിത്രം ഉറങ്ങുന്ന ഗുഹകൾ, മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ, പരിസ്ഥിതി സൗഹാർദ്ദ റിസോർട്ടുകൾ, തേയിലത്തോട്ടങ്ങൾ എന്നു തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ചെമ്പ്ര കൊടുമുടി, ട്രീഹൗസ് ഹട്ടുക്കൾ, എടക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയാണ് മറ്റു ആകർഷണങ്ങൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 110 കിലോമീറ്റർ ദൂരമാണ് വയനാട്ടിലേക്ക് ഉള്ളത്.
/indian-express-malayalam/media/media_files/2025/02/12/povvar.jpg)
പൂവാർ, തിരുവനന്തപുരം
അതിമനോഹരമായ ബീച്ചുകളും അതിശയിപ്പിക്കുന്ന കായലുകളും പൂവാറിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ അകലെ.
/indian-express-malayalam/media/media_files/snO0XV2u2y2QYP4jpzJE.jpg)
പൊന്മുടി, തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും മികച്ച ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് പൊന്മുടി. വളവുകളും തിരിവുകളുമുള്ള റോഡുകൾ, ചെറിയ അരുവികൾ, വർണ്ണാഭമായ ചിത്രശലഭങ്ങൾ, ശ്രദ്ധേയമായ വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം പൊന്മുടിയാത്രയെ മനോഹരമാക്കുന്ന ഘടകങ്ങളാണ്. 'ഗോൾഡൻ പീക്ക്' എന്നറിയപ്പെടുന്ന ഈ പ്രദേശം ട്രെക്കിംഗ് പ്രേമികളുടെ പറുദീസയാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 55.4 കിലോമീറ്റർ അകലെയാണ് പൊന്മുടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.