/indian-express-malayalam/media/media_files/2025/02/24/VrfZePNjN9B98Wz3idyp.jpg)
/indian-express-malayalam/media/media_files/2025/02/24/ashtamudi-lake-459795.jpg)
അഷ്ടമുടി കായൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കായലുകളിൽ ഒന്നാണിത്. കൊല്ലത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. അസ്തമയ സൂര്യനെയും കണ്ട് ഈ തടാകത്തിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര മറക്കാനാവാത്ത അനുഭൂതിയാണ്.
/indian-express-malayalam/media/media_files/2025/02/24/palaruvi-waterfalls-842870.jpg)
പാലരുവി വെള്ളച്ചാട്ടം
കൊല്ലം-ചെങ്കോട്ട റോഡിലാണ് പാലരുവി വെള്ളച്ചാട്ടം. 300 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണിത്. ജൂൺ മുതൽ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. ഇന്ത്യയിലെ 32-ാമത്തെ ഉയരം കൂടിയ വെള്ളച്ചാട്ടമാണിത്.
/indian-express-malayalam/media/media_files/2025/02/24/hDamrTD2tAlG08CMdmDo.jpg)
ജടായു എർത്ത് സെന്റർ
ജടായു നേച്ചർ പാർക്ക് ഒരു റോക്ക്-തീം പാർക്കാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇണങ്ങിയ രീതിയിലാണ് ഈ പാർക്ക് ഒരുക്കിയിരി്കുന്നത്. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ജടായുവിന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കേബിൾ കാർ സവാരിയും ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/02/24/LeclC2i0sA1hgU6kIcNm.jpg)
തെന്മല എക്കോ ടൂറിസം പാർക്ക്
കല്ലട നദിക്കരയിലെ വനത്തിനുള്ളിലാണ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വിവിധ തരം മാനുകളെ നിങ്ങൾക്ക് ഇവിടെ കാണാം. ഒപ്പം കുട്ടികളുടെ പാർക്കും ഒരു ട്രീ ഹൗസും ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/02/24/SpRVlPUMrrj6L532BPrf.jpg)
മൺറോ തുരുത്ത്
കൊല്ലം ജില്ലയിലെ മനോഹരമായ ഉൾനാടൻ ദ്വീപാണ് മൺറോത്തുരുത്ത് എന്നും അറിയപ്പെടുന്ന മൺറോ ദ്വീപ്. മുൻ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ കേണൽ ജോൺ മൺറോയുടെ പേരിലാണ് ഈ പേര്. ഇവിടെ ബോട്ടിംഗ് ആസ്വദിക്കാം.
/indian-express-malayalam/media/media_files/2025/02/24/25Vw0QTbNjBAl8kGRfV4.jpg)
ശെന്തുരുണി വന്യജീവി സങ്കേതം
അഗസ്ത്യമല ബയോസ്ഫിയർ റിസർവിൻ്റെ ഭാഗമാണ് ഈ വന്യജീവി സങ്കേതം. വിവിധയിനം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത്. എല്ലാ വന്യജീവി പ്രേമികൾക്കും ഈ സ്ഥലം ഇഷ്ടപ്പെടും. കുട്ടികളുമായി സന്ദർശിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്.
/indian-express-malayalam/media/media_files/2025/02/24/mGWhZIZOldIraMgh2scR.jpg)
സാമ്പ്രാണിക്കോടി
അഷ്ടമുടിക്കായലിൻ്റെ തെക്കേ കരയിൽ സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കോടി മനോഹരമായ ഒരു ദ്വീപാണ്. ഇവിടെ മോളസ്കുകൾ, മത്സ്യങ്ങൾ, ആൽഗകൾ, പക്ഷികൾ മുതലായവ ഉൾപ്പെടുന്ന ജല ആവാസവ്യവസ്ഥയുടെ അതിമനോഹരമായ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/02/24/thevally-palace-370415.jpg)
തേവള്ളി കൊട്ടാരം
അഷ്ടമുടിക്കായലിൻ്റെ തീരത്താണ് തേവള്ളി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ചരിത്രസ്നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.
/indian-express-malayalam/media/media_files/2025/02/24/xWSGoNfhMBaiOVMqs4qM.jpg)
കൊല്ലം ബീച്ചും തങ്കശ്ശേരി ലൈറ്റ് ഹൗസും
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനു പേരുകേട്ട ഒരിടമാണ് ഇന്ന് കൊല്ലം ബീച്ച്. കേരളത്തിലെ ആദ്യത്തെ ബീച്ച് വെഡ്ഡിംഗ് ഡെസ്റ്റിനേഷനായും കൊല്ലം ബീച്ച് കണക്കാക്കപ്പെടുന്നു. തങ്കശ്ശേരി ലൈറ്റ് ഹൗസ് കേരളത്തിലെ തീരപ്രദേശങ്ങളിലേക്ക് വച്ച് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ്. ടവറിൻ്റെ ആകെ ഉയരം 41 മീറ്റർ അഥവാ 135 അടിയാണ്. 1902ലാണ് ഈ വിളക്കുമാടം സ്ഥാപിക്കുന്നത്. വിളക്കുമാടത്തിൻ്റെ മുകളിൽ നിന്നുള്ള പനോരമിക് കാഴ്ചകൾ കാണേണ്ടതു തന്നെ.
/indian-express-malayalam/media/media_files/2025/02/24/sasthamkotta-lake-871671.jpg)
ശാസ്താംകോട്ട തടാകം
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്താംകോട്ല തടാകം. കൊല്ലം പട്ടണത്തിൽ താമസിക്കുന്നവരുടെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സാണ്. വെള്ളത്തിലെ ലാർവ ചാബോറസിൻ്റെ സാന്നിധ്യമാണ് ഇത് ഒരു ശുദ്ധജല സ്രോതസ്സാകാൻ കാരണം.
/indian-express-malayalam/media/media_files/2025/02/24/kumbhavurutty-waterfalls-200306.jpg)
കുംഭാവുരുട്ടി വെള്ളച്ചാട്ടം
കൊല്ലം ജില്ലയിൽ ആര്യങ്കാവ് പഞ്ചായത്തിന് സമീപം സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം അച്ചൻകോവിൽ നദിയുടെ ഭാഗമാണ്. കേരളത്തിലെ ഏറ്റവും മനോഹരവും ഗംഭീരവുമായ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം ഒന്നാമതാണ്. പ്രകൃതിരമണീയമായ കാഴ്ചകൾ, ട്രെക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവയ്ക്ക് പേരുകേട്ടയിടമാണിവിടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us