/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-fi-735103.jpg)
വാരാണസി, ചിത്രങ്ങൾ: പ്രവീൺ രാജഗോപാലൻ
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-1-892751.jpg)
ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് വാരാണസി. ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇവിടം ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായിട്ടാണ് അറിയപ്പെടുന്നത്.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-4-982243.jpg)
കാശി എന്നും ബനാറസ് എന്നുമൊക്കെ അറിയപ്പെടുന്ന വാരാണസി അതിന്റെ സാംസ്കാരിക പൈതൃകം കൊണ്ടും പ്രശസ്തമാണ്. തീർത്ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കാൻ ഈ പട്ടണത്തിനു സാധിക്കുന്നു.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-3-353231.jpg)
എപ്പോൾ സന്ദർശിക്കണം?
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുപ്പുള്ള മാസങ്ങളാണ് വാരണാസി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ഇവിടുത്തെ കാലാവസ്ഥ സുഖകരമായിരിക്കും.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-6-207498.jpg)
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയം വരാണസിയിലെ താപനില കുതിച്ചുയരും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാവും വരാണസിയിൽ നിങ്ങളെ സ്വാഗതം ചെയ്യുക.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-5-448786.jpg)
ആഘോഷനാളുകളിലെ വാരണാസി
ഏതു സീസണിൽ ചെന്നാലും സഞ്ചാരികളെ വിസ്മയിപ്പിക്കാനുള്ള എന്തെങ്കിലുമൊക്കെ വരാണസി കാത്തുവച്ചിട്ടുണ്ടാവും എന്നതാണ് സത്യം. വാരണാസിയെ ഉത്സവ സീസണുകളിൽ കാണാനാണ് ആഗ്രഹമെങ്കിൽ ദീപാവലി, ഹോളി, മകരസംക്രാന്തി പോലുള്ള ആഘോഷങ്ങളോട് അനുബന്ധിച്ച് ഇങ്ങോട്ട് യാത്ര സംഘടിപ്പിക്കാം.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-7-344391.jpg)
വാരാണസിയിൽ എന്തൊക്കെ കാണാനുണ്ട്?
ഗംഗാനദിയിലൂടെയുള്ള സൂര്യോദയ ബോട്ട് യാത്ര, കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനം, ഗംഗാ ആരതി, സാരാനാഥ് യാത്ര, അസി ഘട്ട്, പ്രാദേശിക സിൽക്ക് മാർക്കറ്റ് സന്ദർശനം, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ പര്യവേഷണം ചെയ്യൽ എന്നിവയൊക്കെ നിങ്ങൾക്ക് ആസ്വദിക്കാം. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ വരാണസിയിലുണ്ട്.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-2-723411.jpg)
വാരാണസി എക്സ്പ്ലോർ ചെയ്യാൻ എത്ര ദിവസം വേണം?
എത്ര ദിവസം നിങ്ങൾ ഈ പട്ടണത്തിൽ തങ്ങുന്നുവോ അത്രയും കൂടുതൽ ഈ നഗരത്തിന്റെ സാംസ്കാരിക പൈതൃകവും തനിമയും നിങ്ങൾക്ക് ആഴത്തിൽ മനസ്സിലാക്കാനാവും. ഏറ്റവും കുറഞ്ഞത്, ഒരു മൂന്നു ദിന ട്രിപ്പ് സംഘടിപ്പിക്കുന്നതാവും.
/indian-express-malayalam/media/media_files/2025/03/05/varanasi-travel-photos-958967.jpg)
ക്ഷേത്രങ്ങളാൽ സമ്പന്നം
കാശി വിശ്വനാഥ ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം (മണികർണ്ണികാ ക്ഷേത്രം, ദുർഗാ കുണ്ഡ് ക്ഷേത്രം, അന്നപൂർണേശ്വരി ക്ഷേത്രം, ലളിത ഗൗരി ക്ഷേത്രം, മൃത്യുഞ്ചയ മഹാദേവ ക്ഷേത്രം, സങ്കട മോചൻ ഹനുമാൻ ക്ഷേത്രം, വാരാഹി പഞ്ചമി ദേവിക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us