/indian-express-malayalam/media/media_files/2025/03/11/BIlRH07piQ1DAe7eowT9.jpg)
അധികം എക്സ്പ്ലോർ ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളത്തിലെ 8 മനോഹരമായ ഹിൽ സ്റ്റേഷനുകൾ
/indian-express-malayalam/media/media_files/2025/03/11/chembra-hills-1-729349.jpg)
ചെമ്പ്ര
വയനാട് ജില്ലയിലാണ് ചെമ്പ്ര ഹിൽസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നു. ട്രെക്കിംഗിന് യോജിച്ച സ്ഥലമാണിത്. എന്നാൽ ഇതിനു മുൻകൂർ അനുമതി വാങ്ങണം.
/indian-express-malayalam/media/media_files/2025/03/11/ranipuram-hills-221109.jpg)
റാണിപുരം
കാസർഗോഡ് ജില്ലയിലാണ് റാണിപുരം ഹിൽസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ. ഒരുകാലത്ത് മടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം കർണാടകയുടെ അതിർത്തിയിലാണ് നിലകൊള്ളുന്നത്. മികച്ച ട്രെക്കിംഗ് പാതകൾക്കും പേരുകേട്ട സ്ഥലമാണിത്. കാഞ്ഞങ്ങാട്ടു നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് റാണിപുരം മലനിരകൾ. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ട്രെക്കിംഗ് പാതയാണ് ഇവിടെയുള്ളത്. ട്രെക്കിംഗ് പാതയിൽ ഉടനീളം കോട മഞ്ഞിന്റെ മനോഹര കാഴ്ച ദർശിക്കാം. കാഞ്ഞങ്ങാട്ട് നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താൻ വഴികളുണ്ട്.
/indian-express-malayalam/media/media_files/2025/03/11/pallivasal-243639.jpg)
പള്ളിവാസൽ
ഇടുക്കി ജില്ലയിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിവാസൽ. മൂന്നാറിൽ നിന്നും 9 കിലോമീറ്റർ ദൂരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. പിക്നിക്കിന് ഇണങ്ങിയ സ്ഥലമാണിത്.
/indian-express-malayalam/media/media_files/2025/03/11/peerumedu-idukki-326328.jpg)
പീരുമേട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയിലെ വിശാലമായ പുല്‍മേടുകളാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയത്തു നിന്നും 54 കിലോമീറ്റർ അകലെയാണ് പീരുമേട്.
/indian-express-malayalam/media/media_files/2025/03/11/nelliyampathy-hills-1-833738.jpg)
നെല്ലിയാമ്പതി
പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡില്‍ യാത്ര ചെയ്താൽ ഏകദേശം 10 - ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോൾ നെല്ലിയാമ്പതിയിൽ എത്താം. നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് നെല്ലിയാമ്പതി.
/indian-express-malayalam/media/media_files/2025/03/11/paithalmala-809344.jpg)
പൈതൽമല
കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. കണ്ണൂരുക്കാരുടെ വൈതൽ മല. പൈതൽ മലയുടെ മുകളിൽ നിന്നും നോക്കിയാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കുടക് വനങ്ങൾ കാണാം. മൂന്നാറിലെയും കുടകിലെയും തണുത്ത കാലാവസ്ഥയാണ് ഇവിടെ. കണ്ണൂര്‍ നഗരത്തില്‍നിന്നും കാസര്‍കോട് ഭാഗത്തുനിന്നും വരുന്നവര്‍ക്ക് തളിപ്പറമ്പ്, നടുവില്‍, കുടിയാന്മല വഴി ബസ് മാര്‍ഗം വഞ്ചിയാംകവലയിലെത്താം. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നോ സ്വകാര്യവാഹനത്തിലോ പൈതല്‍ മലയുടെ പ്രവേശന കവാടത്തിലെത്താം. തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ചാലോട്, ശ്രീകണ്ഠാപുരം, നടുവില്‍, കുടിയാന്മല വഴിയും പൈതല്‍ മലയിലെത്താവുന്നതാണ്.
/indian-express-malayalam/media/media_files/2025/03/11/thrissanku-hills-809346.jpg)
ത്രിശങ്കു ഹിൽസ്
പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. തണുത്ത കാറ്റും, മനോഹരമായ കുന്നുകളുടെ സാന്നിധ്യവും ഈ സ്ഥലത്തെ മനോഹരമാക്കുന്നു.
/indian-express-malayalam/media/media_files/2025/03/11/devikulam-468149.jpg)
ദേവികുളം ഹിൽസ്
ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ദേവികുളം ഹിൽ സ്റ്റേഷൻ ആകർഷകമായ സ്ഥലമാണ്. ദേവികുളത്തെ സീതാദേവി തടാകം ട്രൗട്ട് മത്സ്യബന്ധനത്തിന് പ്രസിദ്ധമാണ്. ഒരു പിക്നിക് പോയിന്റ് കൂടിയാണിവിടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.