/indian-express-malayalam/media/media_files/2025/02/25/VYt9v2lCw26icQrAuYxL.jpg)
/indian-express-malayalam/media/media_files/2025/02/25/7XiRen2WWA1QfFUBc6yQ.jpg)
ഇന്തോ- പോർച്ചുഗീസ് മ്യൂസിയം
ഫോർട്ടുകൊച്ചിയിലാണ് ഇന്തോ- പോർച്ചുഗീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പൊതു അവധിദിവസങ്ങളിലും തിങ്കളാഴ്ചകളിലും മ്യൂസിയത്തിനു അവധിയാണ്. ശേഷിക്കുന്ന ദിവസങ്ങളിലെല്ലാം സഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. ഇന്ത്യക്കാർക്ക് 10 രൂപയും വിദേശികൾക്ക് 25 രൂപയുമാണ് ഇവിടെ എൻട്രി ഫീസ്. എല്ലാ മാസത്തെയും ആദ്യ വ്യാഴാഴ്ച ഇവിടെ എൻട്രി ഫ്രീയാണ്.
/indian-express-malayalam/media/media_files/2025/02/25/mEnaP0Ernma8PioUD9wO.jpg)
ഇടമലയാർ
പെരിയാർ നദിയുടെ കൈവഴിയായ ഇടമലയാർ നദിയിൽ ഭൂതത്താൻകെട്ടിനടുത്തുള്ള എണ്ണക്കലിൽ സ്ഥിതി ചെയ്യുന്ന ഒരു കോൺക്രീറ്റ് മൾട്ടി പർപ്പസ് ഗ്രാവിറ്റി അണക്കെട്ടാണ് ഇടമലയാർ. 1985-ൽ പൂർത്തിയാക്കിയ ഈ അണക്കെട്ടിന്റെ നീളം 373 മീറ്റർ (1.224 അടി) ആണ്. വനങ്ങളാൽ ചുറ്റപ്പെട്ട ഇടമലയാറിലൂടെയുള്ള 10 മുതൽ 15 കിലോമീറ്റർ വരെ നീളുന്ന ഡ്രൈവ് ആണ് പ്രധാന ആകർഷണം.
/indian-express-malayalam/media/media_files/2025/02/25/arIlW9msSqPf67e8hWk9.jpg)
മംഗളവനം പക്ഷി സങ്കേതം
മെട്രോ നഗരമായ കൊച്ചിയുടെ മധ്യഭാഗത്തായി കിടക്കുന്ന പച്ചപ്പിന്റെ കൂട്, അതാണ് മംഗളവനം പക്ഷി സങ്കേതം. കേരള ഹൈക്കോടതി കെട്ടിടത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ലോല പ്രദേശമാണ് 'കൊച്ചിയുടെ പച്ച ശ്വാസകോശം' എന്നറിയപ്പെടുന്ന മംഗളവനം. മംഗളവനം പക്ഷിസങ്കേതത്തിൽ വിവിധ ഇനങ്ങളിലുള്ള പക്ഷികളെയും കണ്ടെത്താം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഇവിടെ പ്രവേശന സമയം.
/indian-express-malayalam/media/media_files/2025/02/25/MgIA3NfgRea7ebiku5o1.jpg)
പാണിയേലി പോരു
കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദരമാണ് പാണിയേലി പോരു. പാറകൾക്കും ഇടതൂർന്ന വനങ്ങൾക്കുമിടയിൽ വളഞ്ഞ വഴികളിലൂടെ ഒഴുകുന്ന പെരിയാർ നദിയാണ് ഇവിടുത്തെ പ്രധാന കാഴ്ച. പുഴയിൽ വെള്ളം കുറഞ്ഞിരിക്കുന്ന സീസണുകളിൽ സഞ്ചാരികൾക്ക് ഇവിടെയിറങ്ങി നീന്താനും കുളിക്കാനും സാധിക്കും.
/indian-express-malayalam/media/media_files/2025/02/25/2YqrNwvMrInX809nFf0v.jpg)
പൂയംകുട്ടി നദി
പൂയംകുട്ടി നദിയും ചുറ്റുമുള്ള വനങ്ങളും കൊച്ചിയിലെ അതിമനോഹരമായ വിനോദസഞ്ചാര മേഖലയാണ്. പുലിമുരുകൻ സിനിമയുടെ ഏതാനും ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലും കുട്ടമ്പുഴ പഞ്ചായത്തിലുമിടയിൽ വരുന്ന ചെറുപട്ടണമാണ് പൂയംകുട്ടി. കോതമംഗലത്തു നിന്നും 26 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്ക് കെഎസ്ആർടി ബസുകൾ ലഭ്യമാണ്. പൂയംകുട്ടി പാലം കടന്ന് വനത്തിലേക്ക് പ്രവേശിക്കുന്നതിന് വനം വകുപ്പിൻ്റെ അനുമതി ആവശ്യമാണ്. തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താൻകെട്ട് അണക്കെട്ട്, കുട്ടമ്പുഴ, ഇടമലയാർ ഡാം, ഉരുളൻതണ്ണി, പീണ്ടിമേട് വെള്ളച്ചാട്ടം എന്നിവയൊക്കെ പൂയംകുട്ടിയ്ക്ക് അടുത്തുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
/indian-express-malayalam/media/media_files/2025/02/25/FDetWqrywU9WCLyg8VNa.jpg)
കേരള ഫോക് ലോർ മ്യൂസിയം
തേവരയിലാണ് ഈ കേരള ഫോക് ലോർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെ യഥാർത്ഥ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന മ്യൂസിയം 2009ൽ ആണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. മൂന്നുനിലയുള്ള ഈ കെട്ടിടത്തിൽ മലബാറിൽ പ്രബലമായ വാസ്തുവിദ്യയുടെ സ്വാധീനം കാണാം. പരമ്പരാഗത കഥകളി മുഖംമൂടികൾ, വസ്ത്രങ്ങൾ, സംഗീതോപകരണങ്ങൾ, പെയിൻ്റിംഗുകൾ, ആഭരണങ്ങൾ, ചരിത്രപരമായ ശിലായുഗ പാത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെയാണ് ഇവിടെ സന്ദർശനസമയം. എൻട്രി ഫീസ് 100 രൂപയാണ്.
/indian-express-malayalam/media/media_files/2025/02/25/OEbwSVzcwkyB7cLscCF3.jpg)
കൊച്ചരീക്കൽ ഗുഹകൾ
കൊച്ചിയിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ പിറവം റൂട്ടിൽ സ്ഥിതി ചെയ്യുന്ന കൊച്ചരീക്കൽ ഗുഹകൾ സഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. വലിയ മരങ്ങളും കുളങ്ങളും ഗുഹകളുമൊക്കെയായി വനാന്തരീക്ഷം നൽകുന്ന സ്ഥലമാണിവിടം. ഈ ഗുഹകൾ യുദ്ധകാലത്ത് സൈനികരുടെ ഒളിത്താവളങ്ങളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. വൺഡേ ട്രിപ്പിനു പറ്റിയ സ്ഥലമാണിത്. മൺസൂൺ കാലമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. കൊച്ചിക്കടുത്തുള്ള അധികം അറിയപ്പെടാത്ത ഈ അജ്ഞാത വിനോദസഞ്ചാര കേന്ദ്രം ഒരിക്കലെങ്കിലും കാണാതെ പോകരുത്.
/indian-express-malayalam/media/media_files/2025/02/25/EdzskikZ0V8AtzdQeDCz.jpg)
കുട്ടമ്പുഴ
പൂയംകുട്ടി, ഇടമലയാർ എന്നീ രണ്ട് നദികൾ സംഗമിക്കുന്ന ഗ്രാമമാണ് കുട്ടമ്പുഴ. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് കുട്ടമ്പുഴ. തട്ടേക്കാട്, പൂയംകുട്ടി, കുട്ടമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയാൽ കുട്ടമ്പുഴയിൽ എത്തിച്ചേരാം. സമീപത്തു തന്നെയാണ് തട്ടേക്കാട് പക്ഷിസങ്കേതം. ഏഴു കിലോമീറ്റർ ദൂരമേ ഇവിടെ നിന്നും തട്ടേക്കാട്ടിലേക്കുള്ളൂ. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് കുട്ടമ്പുഴ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
/indian-express-malayalam/media/media_files/2025/02/25/5fHvDeKn8vFieHsoa4tF.jpg)
മാമലകണ്ടം
മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിൻ പുറങ്ങളും ഒക്കെയായി നാല് ഭാഗവും വനത്താല് ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഗ്രാമമാണ് മാമലകണ്ടം. കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് മാമലകണ്ടം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലകണ്ടം ഇപ്പോള് എറണാകുളം ജില്ലയുടെ ഭാഗമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.