/indian-express-malayalam/media/media_files/2025/02/22/gavi-photos-fi-689124.jpg)
/indian-express-malayalam/media/media_files/2025/02/22/gavi-photos-4-217556.jpg)
പത്തനംത്തിട്ടജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവി. മഴയത്തും വെയിലത്തുമൊക്കെ പ്രത്യേക ഭംഗിയാണ് ഗവിയെന്ന ഈ കാനനസുന്ദരിയ്ക്ക്. ഗവിയിൽ എന്താണ് കാണാൻ എന്നാണോ? സത്യത്തിൽ ഗവിയിൽ അങ്ങനെ കാണാനോ എടുത്തുപറയാനോ അധികം ടൂറിസ്റ്റ് പോയിന്റുകളൊന്നുമില്ല. സത്യത്തിൽ ഗവിയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായൊരു അത്ഭുതമായി മാറുന്നത്.
/indian-express-malayalam/media/media_files/2025/02/22/gavi-photos-6-525412.jpg)
ഗവിയിലേക്ക് എത്താന്‍ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്. ഒന്ന്, കോട്ടയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കോണിമറ ജംഗ്ഷന്, വള്ളക്കടവ് എന്നിവ കടന്നുള്ള വഴിയാണ്. മറ്റേത്, പത്തനംത്തിട്ടയില്‍ നിന്നും സീതാത്തോട്, മൂഴിയാര്‍, കക്കിഡാം, ആനത്തോട്, പമ്പ ഡാം, പച്ചക്കാനം വഴിയും. കുമിളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴിയും ഗവിയില്‍ എത്തിച്ചേരാം.
/indian-express-malayalam/media/media_files/2025/02/22/gavi-photos-3-821056.jpg)
പത്തനംത്തിട്ടയില്‍ നിന്നും കുമിളിയിലേക്കുള്ള കെ. എസ്. ആര്. ടി. സി ബസ്സുകളും ഗവി വഴിയാണ് കടന്നു പോവുന്നത്. പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് 101 കിലോമീറ്റര്‍ ഉണ്ട്. രാവിലെ ആറു മണിക്കു മുമ്പും വൈകിട്ട് ആറിനു ശേഷവും വനപാതയിലേക്ക് പ്രവേശനമില്ല. വണ്ടിപ്പെരിയാര്‍ ഭാഗത്തു നിന്നു വരുന്നവരെ വള്ളക്കടവിലും സീതാത്തോട് ഭാഗത്തുനിന്ന് വരുന്നവരെ കൊച്ചാണ്ടി ചെക്ക്പോസ്റ്റിലും തടയും.
/indian-express-malayalam/media/media_files/2025/02/22/gavi-photos-7-929840.jpg)
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന സ്ഥലമാണ് ഗവി. 18 കിലോമീറ്ററോളം കൊടുംക്കാടാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. പമ്പ നദിയുടെ ഉത്ഭവസ്ഥലത്തേക്ക് ഗവിയില്‍ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റര്‍ അകലമേയുള്ളൂ. പുല്ലുമേട്- ഉപ്പുപ്പാറ വഴി ശബരിമലയിലേക്കുള്ള കുറുക്കുവഴിയും ഈ വനപാതയിലുണ്ട്. ആനയും പുലിയും കാട്ടുപോത്തുമൊക്കെ സുലഭമായ കാണുന്ന ഗവിയിലെ വനംപ്രദേശം പ്രകൃതിസ്നേഹികളുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ്.
/indian-express-malayalam/media/media_files/2025/02/22/gavi-photos-2-682738.jpg)
ഗവി തടാകക്കരയാണ് ഇവിടുത്തെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ഗവിയിലേക്കുള്ള വഴികള്‍ അവസാനിക്കുന്നതും ഈ തടാക്കക്കരയിലാണ്. ഇവിടെയാണ് കെഎഫ്ഡിസിയുടെ ഗ്രീന്‍ മാന്‍ഷല്‍സ്. ഓർഡിനറി എന്ന സിനിമയിൽ ഗവി തടാകവും പരിസരപ്രദേശങ്ങളുമെല്ലാം കാണിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2025/02/22/gavi-photos-5-518001.jpg)
വേനൽക്കാലത്തു മാത്രമല്ല, മഴക്കാലത്തും ഗവി അതീവസുന്ദരിയാണ്. മഴക്കാലം ഏറ്റവും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്ന ടൂറിസ്റ്റ് സ്പോട്ടുകളില്‍ ഒന്നാണ് ഗവി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us