/indian-express-malayalam/media/media_files/2025/03/17/A9zRRQizhuVJQ75UTo08.jpg)
Explore Meghalaya
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-1-273986.jpg)
മേഘങ്ങളുടെ ആലയം അഥവാ Abode of Clouds എന്നറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ. മനോഹരമായ കുന്നുകൾ, താഴ്വരകൾ, പുഴകൾ, ഇടതൂർന്ന വനങ്ങൾ, ക്രിസ്റ്റൽ ക്ലിയർ നദികൾ, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ എന്നിവിടയെല്ലാം ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-8-540767.jpg)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം ഈ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്.
/indian-express-malayalam/media/media_files/2025/03/17/living-root-bridge-nongriat-192642.jpg)
മേഘാലയയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് നോണ്‍ഗ്രിയാത് ഗ്രാമത്തിലെ ലിവിങ് റൂട്ട് ബ്രിജ്. മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ഇവ.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-3-707828.jpg)
മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്രക്കാരാണ് ഈ പാലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാലങ്ങൾ വരെ ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-5-316756.jpg)
രാജ്യത്തെ ഏറ്റവും ഭീകരമായ 9 ഗുഹകള്‍ മേഘാലയയുടെ കുന്നുകളിലാണ് നിലകൊള്ളുന്നത്. ക്രേം ലിയറ്റ് പ്രാഹ്, ക്രേം കൊട്ട്സാറ്റി, മവ്സ്മായ് ഗുഹ, സിജു ഗുഹ എന്നിവ ഇവയിൽ ചിലതു മാത്രം.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-2-309167.jpg)
അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-9-100457.jpg)
ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിൻ പ്രദേശം, ജോവൽ -ചുടു നീരുറവ തടാകം, ഷില്ലോംഗ് എന്നിവയെല്ലാം മേഘാലയയിലെ പ്രധാന ആകർഷണങ്ങളാണ്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-6-559487.jpg)
മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. എലഫെന്റ് വെള്ളച്ചാട്ടം, ഗോഡസ് ഗ്ലോറി വെള്ളച്ചാട്ടം, ഖോ റാംഹ വെള്ളച്ചാട്ടം, നൊഹ്സ്ഗിതിയാങ് വെള്ളച്ചാട്ടം, ചന്ദുബി ലേക്ക് വെള്ളച്ചാട്ടം, സുത്ംഗ സായ്പുങ് വെള്ളച്ചാട്ടം, പോഷ്ന വെള്ളച്ചാട്ടം, നോങ്ഖ്നം ദ്വീപ് വെള്ളച്ചാട്ടം, ഭാഗ്യദന്ദ് ദൂബി വെള്ളച്ചാട്ടം, മാവ്ക്ഡോക്ക് വെള്ളച്ചാട്ടം, ചിറാപുഞ്ചി (സോഹ്റ) വെള്ളച്ചാട്ടം മീവ്ഷ്നോംഗ് വെള്ളച്ചാട്ടം, മാവ്പ്രേം വെള്ളച്ചാട്ടം എന്നിവ ഇവയിൽ ചിലതുമാത്രം.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-7-603329.jpg)
കേരളത്തിലെ കാലാവസ്ഥയോടു വളരെ സാമ്യമുള്ള സ്ഥലമാണ് മേഘാലയ. ധാരാളം മലകളും കുന്നുകളും പുഴകളും തടാകങ്ങളും ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-11-405323.jpg)
ദാവ്കി തടാകത്തിലെ ക്രിസ്റ്റൽ ക്ലിയർ വാട്ടറും ഇതിലൂടെയുള്ള ബോട്ടിംഗും ഏറെ പ്രശസ്തമാണ്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-10-896452.jpg)
മേഘാലയയെ 'വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാനം' എന്നും വിളിക്കാം.. മേഘാലയയിൽ 200-ലധികം വെള്ളച്ചാട്ടങ്ങളുണ്ട്, ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഷ്നോങ്പ്ഡെംഗ് ത്ലാങ് ആണ്. പ്രാദേശികമായി ബാരാപാനി എന്നറിയപ്പെടുന്ന ഉമിയം തടാകവും പ്രധാന ആകർഷണമാണ്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-4-340214.jpg)
മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഷില്ലോങ്. സ്കോട്ട്ലൻഡ് ഓഫ് ദി ഈസ്റ്റ്' എന്നാണ് ഷില്ലോങ് അറിയപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.