/indian-express-malayalam/media/media_files/2025/03/20/munnar-must-visit-places-682928.jpg)
Explore Munnar: Top Must-See Attractions in the Queen of Hills
/indian-express-malayalam/media/media_files/2025/03/20/munnar-gap-road-377186.jpg)
ഗ്യാപ് റോഡ്
മൂന്നാർ- ദേവികുളം റൂട്ടിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്യാപ്പ് റോഡിൽ പ്രവേശിക്കാം. ചിന്നക്കനാൽ തുടങ്ങുമ്പോൾ മുതൽ ഗ്യാംപ് റോഡിന്റെ ഭംഗി ആസ്വദിക്കാനാവും. പച്ചപ്പുതച്ച തേയിലത്തോട്ടങ്ങൾക്കും ജലാശയങ്ങൾക്കും നടുവിലൂടെ പോവുന്ന റോഡാണിത്.
/indian-express-malayalam/media/media_files/2025/03/20/meesapulimala-tourism-111859.jpg)
മീശപ്പുലിമല
മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. മീശയുടെ രൂപത്തിൽ കാണപ്പെടുന്നു എന്നതുകൊണ്ടാണ് ഈ പേരു വന്നത്. കേരള വനം വികസന കോര്പ്പറേഷന് ഇവിടേയ്ക്ക് ട്രെക്കിങ് പാക്കേജുകള്‍ നടത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2025/03/20/munnar-photo-point-1-695278.jpg)
മൂന്നാർ ഫോട്ടോ പോയിന്റ്
മൂന്നാറിന്റെ മിക്ക സ്ഥലങ്ങളും ഫോട്ടോജെനിക് ആണെങ്കിലും, ഫോട്ടോ പോയിന്റിന്റെ അഴക് അതിൽ നിന്നെല്ലാം വേറിട്ടുനിൽക്കും. മൂന്നാർ മാർക്കറ്റിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലമാണിവിടം. കണ്ണൻ ദേവൻ കുന്നുകളിലെ ടാറ്റ തേയിലത്തോട്ടങ്ങളും സിൽവർ ഓക്ക് മരങ്ങളുടെ ഒരു നിരയും കൊണ്ട് ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു.
/indian-express-malayalam/media/media_files/2025/03/20/munnar-vattavada-193647.jpg)
വട്ടവട
മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ് വട്ടവട. സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച.
/indian-express-malayalam/media/media_files/2025/03/20/silent-valley-munnar-641252.jpg)
സൈലന്റ് വാലി
മൂന്നാറിലുമുണ്ട് സൈലന്റ് വാലി. ശാന്തമായ അന്തരീക്ഷവും പച്ചപ്പുമാണ് ഇവിടുത്തെ ആകർഷണം. മൂന്നാർ പട്ടണത്തിൽ നിന്നും 18 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കിടയിലാണ് ഈ സ്ഥലം.
/indian-express-malayalam/media/media_files/2025/03/20/munnar-chokramudi-810435.jpg)
ചൊക്രമുടി
7,200 അടി ഉയരത്തിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. ചൊക്രമുടി എന്നാല്‍ ശിവന് കുടികൊള്ളുന്ന പര്‍വതം എന്നാണ് വിശ്വാസം. മൂന്നാറിൽ നിന്നും ദേവികുളം വഴി ചിന്നകനാൽ, അവിടെ നിന്ന് ക്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രക്കിങ് നടത്താനാവും.
/indian-express-malayalam/media/media_files/2025/03/20/kolukkumalai-munnar-302043.jpg)
കൊളുക്കുമല
ലോകത്തിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടമുള്ളത് കൊളുക്കുമലയിലാണ്. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമലയെങ്കിലും മൂന്നാറിലൂടെയാണ് അങ്ങോട്ട് പ്രവേശിക്കേണ്ടത്. സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്ററും സൂര്യനെല്ലിയിൽനിന്ന് 13 കിലോമീറ്ററുമാണ് കൊളുക്കുമലയിലേക്കുള്ള ദൂരം.
/indian-express-malayalam/media/media_files/2025/03/20/munnar-devikulam-682584.jpg)
ദേവികുളം
മൂന്നാറില്‍ നിന്നു 8 കിലോമീറ്റർ അകലെയുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ദേവികുളം. പുല്‍മേടുകള്‍ നിറഞ്ഞ ദേവികുളം വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധവുമാണ്. മൂന്നാറിലെത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഇടം. അടുത്തുള്ള സീതാദേവി തടാകമാണ് മറ്റൊരു ആകർഷണം. ഈ തടാകം ചൂണ്ട ഇടുന്നതിനും യോജിച്ച സ്ഥലമാണ്.
/indian-express-malayalam/media/media_files/2025/03/20/munnar-kanthallur-547684.jpg)
കാന്തല്ലൂർ
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് കാന്തല്ലൂർ എന്ന ഗ്രമാം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങളാണ് കീഴാന്തൂർ, മറയൂർ, കൊട്ടാക്കമ്പൂർ, വട്ടവട എന്നിവ. കേരളത്തിന്റെ ആപ്പിള്‍ താഴ്വര എന്നാണ് കാന്തല്ലൂർ അറിയപ്പെടുന്നത്. ശീതകാല പഴങ്ങളുടെയും പച്ചക്കറികളുടെയും കേന്ദ്രമാണിത്. പേരക്ക, മാതളനാരങ്ങ, സ്ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്.
/indian-express-malayalam/media/media_files/2025/03/20/GC2h9MRUjeZZQdwiJzed.jpg)
മറയൂർ
മൂന്നാറിൽ നിന്നും 39 കിലോമീറ്ററാണ് മറയൂരിലേക്കുള്ള ദൂരം. മുനിയറകൾ, ചന്ദനക്കാടുകൾ, എഴിതല ഗുഹാചിത്രങ്ങൾ, ചിന്നാർ വന്യജീവി സങ്കേതം, തൂവാനം വെള്ളച്ചാട്ടം, ലക്കം വെള്ളച്ചാട്ടം എന്നിവയെല്ലാം മറയൂരിലെയും സമീപപ്രദേശങ്ങളിലും കാഴ്ചകളാണ്.
/indian-express-malayalam/media/media_files/2025/03/20/munnar-eravikulam-1-938636.jpg)
ഇരവികുളം
മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ഉദ്യാനത്തിലാണ്. എക്കോ പോയിന്റ്, രാജമല എന്നിവ ഏറെ പ്രശസ്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us