/indian-express-malayalam/media/media_files/2025/02/11/zero-valley-arunachal-pradesh.jpg)
സീറോ വാലി, അരുണാചൽ പ്രദേശ്
സീറോ അതിൻ്റെ വിശാലമായ നെൽവയലുകൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, അപതാനി ഗോത്രം എന്നിവയാൽ അറിയപ്പെടുന്നു. ഇവിടുത്തെ മൂടൽമഞ്ഞിൽ മുങ്ങിയ പർവതങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.
/indian-express-malayalam/media/media_files/2025/02/11/mawlynnong-meghalaya-2.jpg)
മൗലിനോങ് , മേഘാലയ
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മൗലിനോങ് പച്ചപ്പിനാൽ സമ്പന്നമാണ്. മനോഹരമായ കാടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള ഈ ഗ്രാമം തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.
/indian-express-malayalam/media/media_files/2025/02/11/majuli-assam.jpg)
മജുലി, അസം
ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപായ മജുലി ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്നു. ഊർജസ്വലമായ സംസ്കാരത്തിനും നിരവധി ആശ്രമങ്ങൾക്കും പ്രശാന്തമായ നദിക്കാഴ്ചകൾക്കും ഈ ഗ്രാമം പേരുകേട്ടതാണ്.
/indian-express-malayalam/media/media_files/2025/02/11/nako-himachal-pradesh.jpg)
നാകോ, ഹിമാചൽ പ്രദേശ്
സ്പിറ്റ് വാലിയുടെ മനോഹരമായ വ്യൂ തന്നെ ഇവിടെ നിന്നു ലഭിക്കും. പുരാതനമായ ബുദ്ധിസ്റ്റ് മോണാസ്ട്രികളും ഇവിടെയുണ്ട്.
/indian-express-malayalam/media/media_files/2025/02/11/tirthan-valley-himachal-1.jpg)
തീർത്ഥൻ വാലി, ഹിമാചൽ
സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗ്രാമം ക്രിസ്റ്റൽ- ക്ലിയർ പുഴകൾ, നിബിഡ വനങ്ങൾ, മനോഹരമായ മൗണ്ടെയ്ൻ വ്യൂ എന്നിവയാൽ മനോഹരമാണ്.
/indian-express-malayalam/media/media_files/2025/02/11/chopta-uttarakhand.jpg)
ചോപ്ത, ഉത്തരാഖണ്ഡ്
സമൃദ്ധമായ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവയാൽ ചുറ്റപ്പെട്ട അതിശയകരമായ ഒരു ഗ്രാമമാണ് ചോപ്ത. ട്രെക്കിംഗിനും ക്യാമ്പിംഗിനും അനുയോജ്യം.
/indian-express-malayalam/media/media_files/2025/02/11/rishiri-uttarakhand.jpg)
ഋഷിരി, ഉത്തരാഖണ്ഡ്
ഹിമാലയൻ പർവതനിരകളുടെ ഉയർന്ന കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഋഷിരി. മഞ്ഞുമൂടിയ പർവതങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നു ലഭിക്കുക. പ്രകൃതിസ്നേഹികൾക്ക് ഇണങ്ങിയ പ്രദേശമാണിത്.
/indian-express-malayalam/media/media_files/2025/02/11/kibber-himachal-pradesh.jpg)
കിബർ, ഹിമാചൽ പ്രദേശ്
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്ന്. മനോഹരമായ ലാൻഡ്സ്കേപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.