/indian-express-malayalam/media/media_files/2025/02/26/7-hidden-gems-in-trivandrum-you-must-explore-991470.jpg)
/indian-express-malayalam/media/media_files/2025/02/26/peppara-wildlife-sanctuary-vithura-1-765440.jpg)
പേപ്പാറ വന്യജീവി സങ്കേതം
തിരുവനന്തപുരത്ത് നെടുമങ്ങാട് താലൂക്കിലാണ് പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷി നിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും പ്രിയപ്പെട്ട ഇടം കൂടിയാണിവിടെ. സമുദ്രനിരപ്പിൽ നിന്നും 1715 മീറ്റർ ഉയരത്തിലാണ് പേപ്പാറ സ്ഥിതി ചെയ്യുന്നത്. 60 കിലോമീറ്ററാണ് തിരുവനന്തപുരത്തു നിന്നുള്ള ദൂരം. പൊൻമുടി ഹിൽ സ്റ്റേഷൻ, ലയൺ സഫാരി പാർക്ക്, കല്ലാർ, ആനപ്പാറ, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ എന്നിവയൊക്കെ പേപ്പാറയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
/indian-express-malayalam/media/media_files/2025/02/26/veli-tourist-village-787099.jpg)
വേളി ടൂറിസ്റ്റ് വില്ലേജ്
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വേളി ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ പ്രശസ്തമായ പിക്നിക് സ്ഥലം കൂടിയാണിവിടം. വേളി തടാകം, ഫ്ലോട്ടിംഗ് റെസ്റ്റോറൻ്റ് എന്നിവയാണ് പ്രദേശത്തെ മറ്റു പ്രധാന ആകർഷണങ്ങൾ.
/indian-express-malayalam/media/media_files/2025/02/26/rock-cut-cave-shiva-temple-vizhinjam-1-706273.jpg)
വിഴിഞ്ഞം റോക്ക് കട്ട് കേവ് ടെമ്പിൾ
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്. തിരുവനന്തപുരത്തുനിന്നും 17 കിലോമീറ്ററോളം അകലെയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കല്ലിലാണ് ഗുഹാക്ഷേത്രം തീര്‍ത്തിരിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ തീര്‍ത്തെന്ന് കരുതപ്പെടുന്ന വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്പമാണ് ഇവിടെ പ്രതിഷ്ഠ.
/indian-express-malayalam/media/media_files/2025/02/26/kappil-beach-and-backwaters-625081.jpg)
കാപ്പിൽ ബീച്ചും കായലും
വർക്കലയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് കാപ്പിൽ കായലും കടല്‍ത്തീരവും സ്ഥിതി ചെയ്യുന്നത്. കായലിന്റെ സ്വച്ഛതയും കടലിന്റെ പ്രസരിപ്പും ഒന്നിച്ചനുഭവിക്കാം എന്നതാണ് ഇവിടത്തെ സവിശേഷത. കായലും കടലും സംഗമിക്കുന്ന ഇവിടം കാണാൻ നിരവധി യാത്രികർ എത്താറുണ്ട്.
/indian-express-malayalam/media/media_files/2025/02/26/meenmutty-waterfalls-trivandrum-269567.jpg)
മീൻമുട്ടി വെള്ളച്ചാട്ടം
തിരുവനന്തപുരത്ത് നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയായി പശ്ചിമ ഘട്ട മലനിരകളിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം– കൊല്ലം ജില്ലകളുടെ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം വരുന്നത്.
/indian-express-malayalam/media/media_files/2025/02/26/aruvikkara-dam-882634.jpg)
അരുവിക്കര ഡാം
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കരയിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1934 ൽ ആണ് കരമാനയാറിനു കുറുകെ ഈ ആർച്ച് ഡാം നിർമ്മിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/12/ponmudi.jpg)
പൊന്മുടി
തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ അകലെയായാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. മൂടല്‍ മഞ്ഞു മൂടിയ മലനിരകള്‍ക്കു പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.