/indian-express-malayalam/media/media_files/uploads/2022/02/Horoscope-4.jpg)
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വീട്ടിലിരുന്നാല്‍ ദേഷ്യമുണ്ടായേക്കാം. പക്ഷെ ഉത്തരവാദിത്തത്തോടെയിരിക്കാന്‍ കാരണങ്ങള്‍ ഒന്നുമില്ല. മറ്റുള്ളവരെ നിങ്ങളെ കുറ്റപ്പെടുത്താന്‍ അനുവദിക്കരുത്. കാരണം നിലവിലെ സാഹചര്യത്തില്‍ അങ്ങനെയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാവിയില്‍ പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഈ ആഴ്‌ചയിലെ സുപ്രധാന നക്ഷത്രങ്ങൾ ഇരുളടഞ്ഞ ഭാഗത്തേക്ക് ശ്രദ്ധചെലുത്തുന്നതിൽ ക്ഷമിക്കണം, പക്ഷേ ഞാൻ ഒരു സന്ദേശവാഹകൻ മാത്രമാണ്. എന്നിരുന്നാലും, വിഷമിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും നിങ്ങൾ വളരെയധികം വിഷമിക്കുന്നതാണ് യഥാർത്ഥ പ്രശ്നം. അടുത്തതായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ മറ്റുള്ളവരോട് സംസാരിക്കാൻ കഴിയും എന്നതാണ് നല്ല കാര്യം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഓരോ ഗ്രഹചലനവും നിങ്ങളുടെ ബോധത്തില്‍ സൂക്ഷ്മമായ സ്വാധീനം ചെലുത്തുന്നു. ചൊവ്വായുടെ സാന്നിധ്യം ചില പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. ചിന്തകളോട് അല്‍പ്പം അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. അതുകൊണ്ട് തന്നെ വിവാദ പദ്ധതികള്‍ക്ക് ഇടവേള നൽകേണ്ട സമയമാണിത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരിക്കല്‍ നിങ്ങള്‍ വളരെ ശക്തമായ നിലയിലായിരുന്നു. ഗ്രഹ സ്വാധീനങ്ങള്‍ നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇത് ജീവിതത്തില്‍ ഉപയോഗപ്രദമായ ഒരു ഘടകമാണ്. നിങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവർ അംഗീകരിക്കുമെന്ന് പറയാനാകില്ല.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ശുക്രൻ ഗാർഹികമായ വിനോദത്തിനും കുടുംബ ഐക്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. ആളുകളെ കൂടുതല്‍ പരിശ്രമിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനുമായി പ്രേരിപ്പിക്കുക. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്താൽ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹങ്ങള്‍ എല്ലാം കേന്ദ്രീകൃതമാകുന്ന ഒരു നിമിഷമാണിത്. നിങ്ങൾ മൂല്യവത്തായ ഒരു പ്രവർത്തനത്തിൽ ഏർപ്പെടാൻ പോകുകയാണ്. നിങ്ങളിൽ പലരും നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് വരെ കഠിനമായി പരിശ്രമിക്കേണ്ടി വരും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ജോലിക്കും മറ്റ് ലൗകിക അഭിലാഷങ്ങൾക്കുമായി നിങ്ങൾക്ക് ഇപ്പോൾ അൽപ്പം അധിക സമയം നീക്കിവെക്കാം. അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നിങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുക. പണമായിരിക്കാം നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിഫലം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓരോ ചുവടും എടുക്കുക, സംശയങ്ങൾ ഉയർന്നുവരുന്നതായി തോന്നിയാലുടൻ വീണ്ടും ചിന്തിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളിപ്പോള്‍ തിരിച്ചടി നേരിടുന്നതായി തോന്നുമെങ്കിലും അതിജീവിക്കാന്‍ സാധിക്കും. മറ്റുള്ളവരുടെ വിയോജിപ്പുള്ള പ്രവണത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിൽ സംശയമില്ല. എന്നാൽ അതിൽ ഇടപെടാൻ നിങ്ങൾക്ക് അടിയന്തിര ആവശ്യമില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് മനസിലാക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-1.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ ഒരു തലത്തിലേക്ക് എത്തിക്കണം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അതിപ്പോള്‍ വലിയ തുക കൈമാറ്റം ചെയ്യുന്നതാണെങ്കിലും കടകളില്‍ വില പേശുന്നതാണെങ്കിലും.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
പങ്കാളികൾക്ക് പറയാനുള്ളത് ശ്രദ്ധിക്കുക. പ്രത്യക്ഷത്തിൽ അവ യുക്തിസഹമല്ലെങ്കിൽപ്പോലും, അവരുടെ വ്യത്യസ്‌ത പ്രസ്‌താവനകൾ അൽപ്പം പിരിമുറുക്കമുള്ള മാനസികാവസ്ഥയ്ക്ക് ഉപകാരപ്പെടും. അടുത്ത ആഴ്ച കൂടുതൽ വിശ്രമിക്കണം. അതുവരെ കുസൃതികളായ കുട്ടികളെ നിരീക്ഷിക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
അടുത്തിടയായി നിങ്ങള്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. എങ്കിലും പങ്കാളികള്‍ നന്ദി ഉള്ളവരായിരിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം. എല്ലാത്തിനുമുപരി പുതിയ ജീവിതത്തിലേക്ക് നയിച്ചതിന് അവര്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കണം. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ല സമയമാണിത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സങ്കീർണ്ണവും വൈകാരികമായി അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു സാഹചര്യത്തിൽ നിങ്ങൾ അകപ്പെട്ടതായി തോന്നുന്നു, നക്ഷത്രങ്ങൾ നിങ്ങളുടെ പക്ഷത്താണ് എന്നതാണ് നല്ല കാര്യം. ആരെയെങ്കിലും അടുത്തറിയാനുള്ള സാധ്യത പോലും നിങ്ങൾ ആസ്വദിച്ചേക്കാം. അവർ നിങ്ങളുടെ വശീകരണ തന്ത്രങ്ങളാൽ ആകർഷിക്കപ്പെടാം.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-5.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.