scorecardresearch

പുതുവർഷത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം

വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി.ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു

astrology, horoscope, ie malayalam

പുതിയ മലയാള വർഷം ആരംഭിക്കുകയാണ്. ചിങ്ങം ഒന്നാം തീയതി മലയാളത്തിലെ പുതുവർഷ നാൾ മുതൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ വഴിത്തിരുവകൾക്ക് വഴിയൊരുക്കുന്ന നക്ഷത്രഫലമാണ് പൊതുവിൽ കാണപ്പെടുന്നത്. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും, പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി.ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു.

ചിങ്ങക്കൂർ (മകം,പൂരം,ഉത്രം1/4)

അലസത ഉണ്ടാകും. ഔദ്യോഗികരംഗത്തു ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നതിൽ പ്രയാസങ്ങൾ നേരിടും. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. കച്ചവടരംഗത്ത് ശോഭിക്കും. തൊഴിൽരഹിതർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. കാർഷിക വിളകൾ ലാഭകരമായി വിപണനം ചെയ്യാൻ സാധിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സാമ്പത്തിക നിലയിൽ പുരോഗതി, പഠന നേട്ടങ്ങൾ, ആരോഗ്യക്ലേശം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് പ്രയാസങ്ങൾ, മനഃക്ലേശം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ വിദ്യാലാഭം, കച്ചവടത്തിൽ നിന്നും അപ്രതീക്ഷിതമായ പ്രയാസങ്ങൾ, പുണ്യ പ്രവൃത്തികൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ പ്രശസ്തി, സൗഖ്യം, ഔന്നത്യം, ജനസമ്മിതി എന്നിവ ഉണ്ടാകും.

കന്നിക്കൂർ(ഉത്രം3/4,അത്തം, ചിത്തിര1/2)

അഭിമാനവും കീർത്തിയും പ്രസിദ്ധിയും ഉണ്ടാകും.കട ബാദ്ധ്യതകൾ തീർക്കും. സഹപ്രവർത്തകരിൽ നിന്നും എതിരാളികളിൽ നിന്നും ഉള്ള എതിർപ്പുകളെ വിവേകപൂർവ്വം മറികടക്കും.വ്യാപാര ലാഭം, കാർഷികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പ്രവർത്തന ശേഷിയും ദീർഘ ദൃഷ്ടിയും ഉണ്ടാകും. കുടുംബ രംഗത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടും, ആരോഗ്യസ്ഥിതി പൂർണ്ണമായും തൃപ്തികരം ആവില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, വിഭവ പുഷ്ടി, പുതിയ വ്യാപാര ബന്ധങ്ങൾ, എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ക്ലേശാനുഭവങ്ങൾ, വാഹനലാഭം, കർമ്മ രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ പ്രസിദ്ധി, വിദ്യാഭ്യാസ പുരോഗതി, ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കാർഷികാദായം,ആഗ്രഹ സഫലീകരണം, ഉത്സാഹ ശീലം എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴിൽ രംഗത്ത് ഉയർച്ച, കുടുംബ സുഖം, വാചാലത എന്നിവ ഉണ്ടാകും. പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും ശോഭിക്കുവാൻ സാധിക്കും. പണമിടപാടുകളിൽ കണിശത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഉയർന്നപദവികൾ, ഗൃഹ നവീകരണം, സത്യസന്ധത എന്നിവ ഉണ്ടാകും. തൊഴിൽ രഹിതർക്ക് സ്ഥിരവരുമാനം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പുതിയ പദവികൾ, കാര്യ വിഘ്നങ്ങൾ, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പ്രതാപം, ജനാനുകൂല്യം, സന്താന സൗഖ്യം, മനഃപ്രയാസങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ ഇഷ്ടജന വിരഹം, സ്ഥലം മാറ്റം, കച്ചവടത്തിൽ നഷ്ടങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ അംഗീകാരങ്ങൾ, സത്കീർത്തി, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂർ (വിശാഖം1/4,അനിഴം,തൃക്കേട്ട)

തൊഴിൽ രംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും. ഇവയെ ഫലപ്രദമായി നേരിടും.ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും. വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഫലത്തിൽ കണ്ടെന്നു വരില്ല. വ്യാപാരം,കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ട് പോകും. പൊതുപ്രവർത്തനം സംതൃപ്തി നൽകില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ധനികത, പ്രസിദ്ധി, മനഃ സന്തോഷം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വിദ്യാലാഭം, അപ്രതീക്ഷിതമായ ചിലവുകൾ,സ്വജനക്ഷേമം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ, ഗൃഹൈശ്വര്യം, സന്തോഷകരമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഐശ്വര്യം,, ഭാഗ്യാനുഭവം,വിഭവപുഷ്ടി എന്നിവ ഉണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Yearly star predictions makam to thriketta