പുതിയ മലയാള വർഷം ആരംഭിക്കുകയാണ്. ചിങ്ങം ഒന്നാം തീയതി മലയാളത്തിലെ പുതുവർഷ നാൾ മുതൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ വഴിത്തിരുവകൾക്ക് വഴിയൊരുക്കുന്ന നക്ഷത്രഫലമാണ് പൊതുവിൽ കാണപ്പെടുന്നത്. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും, പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി.ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)
ഉത്തരവാദിത്വബോധം, കർമ്മ സാമർത്ഥ്യം,സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. നീതിബോധത്തോടുകൂടി പ്രവർത്തിക്കും. ബാദ്ധ്യതകൾ തീർത്ത് പണം നിക്ഷേപിക്കാൻ സാധിക്കും.തൊഴിൽ രംഗത്ത് പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തിയും കൗശലവും ഉണ്ടാകും. സാമൂഹികപ്രവർത്തനം വ്യക്തിപരമായ ഉയർച്ചക്ക് സഹായകരമാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച, കാര്യ വിജയം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കർമ്മനിപുണത, ഉയർന്ന പദവികൾ, സന്തോഷപൂർണ്ണമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം തൊഴിൽ ഔന്നത്യം, ഇഷ്ടജന വിരഹം, ഗൃഹൈശ്വര്യം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കച്ചവടലാഭം, അംഗീകാര ങ്ങൾ, ആരോഗ്യക്കുറവ് എന്നിവ ഉണ്ടാകും.
ഇടവക്കൂർ (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗികരംഗത്ത് വെല്ലുവിളികൾ ഉണ്ടാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കർമ്മപുഷ്ടി, സാമ്പത്തിക ലാഭം, ദൈവാനുകൂല്യം എന്നിവ ഉണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. പൊതുപ്രവർത്ത കർക്ക് വിമർശനങ്ങളെ നേരിടേണ്ടി വരും.കാര്യ വിഘ്നങ്ങളും അപ്രതീക്ഷി തമായ ധന നഷ്ടവും പ്രയാസങ്ങൾ സൃഷ്ടിക്കും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പ്രസിദ്ധി, കാര്യ വിജയം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഭാഗ്യാനുഭവം, കുടുംബ പുഷ്ടി, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മനഃക്ലേശം, കർമ്മരംഗത്ത് തടസ്സങ്ങൾ, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ പരീക്ഷാവിജയം, ദൂരയാത്രകൾ, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകും.
മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4)
ഉത്തരവാദിത്വബോധം, സാധാരണ ജീവിതം,എന്നിവ ഉണ്ടാകും. തൊഴിലാന്വേഷകർക്കും വിദ്യാർത്ഥികൾക്കും കാലം ഗുണകരമാണ്. ഔദ്യോഗിക രംഗത്ത് ഉയർച്ച,ഗൃഹനിർമ്മാണം,ഭൂമിലാഭം, കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ധന നഷ്ടം, കുടുംബ പുരോഗതി, പ്രയത്നഫലം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ആഗ്രഹസഫലീകരണം, കർമ്മനിപുണത, പരീക്ഷാവിജയം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ഇഷ്ടജനക്ലേശം, പുണ്യപ്രവൃത്തികൾ, വിനോദയാത്രകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ദേഹാരിഷ്ടുകൾ, സന്താനശ്രേയസ്സ്, വ്യാപാര ലാഭം എന്നിവ ഉണ്ടാകും.
കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
വർഷാരംഭത്തിൽ സാമ്പത്തിക സ്ഥിതി പ്രതികൂലമാകാനിടയുണ്ട്. കർമ്മ രംഗത്ത് എതിർപ്പുകൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഉപരിപഠനം സാധ്യമാകും. അനുകൂലമായ സ്ഥലം മാറ്റം, കാർഷിക വിളകളിൽ നിന്നും ലാഭം എന്നിവ ഉണ്ടാകും. വ്യവസായികൾക്ക് വ്യാപാരം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും. മനക്ലേശം,ധന നഷ്ടം എന്നിവ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ, സാഹസികത, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കർമ്മപുഷ്ടി, ധനലാഭം,അനാവശ്യ ചെലവുകൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കുടുംബ കലഹങ്ങൾ, വിദ്യാലാഭം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ബഹുജനസമ്മിതി, ഭയം, അന്യദേശ വാസം, നിക്ഷേപവർദ്ധനവ്എന്നിവ ഉണ്ടാകും.