scorecardresearch

ചോറുണ്ണാൻ പുതു രുചിയിൽ നാടൻ വെള്ളരിക്ക കറി

വെള്ളരിക്ക കറി നാടൻ രുചിക്കൂട്ടിൽ തയ്യാറാക്കി നോക്കൂ, ഇതാ റെസിപ്പി

വെള്ളരിക്ക കറി നാടൻ രുചിക്കൂട്ടിൽ തയ്യാറാക്കി നോക്കൂ, ഇതാ റെസിപ്പി

author-image
WebDesk
New Update
Cucumber Curry

വെള്ളരിക്ക കറി

നാടൻ കറികളോട് മലയാളിക്ക് പ്രിയം ഏറെയാണ്. പ്രത്യേകിച്ച് തേങ്ങ അരച്ചു ചേർത്ത് കുറക്കിയെടുക്കുന്നവയോട്. അത്തരത്തിൽ ഒന്നാണ് വെള്ളരിക്ക കറി. ചുവന്നുള്ളിയും, തക്കാളിയും, തേങ്ങയും ചേർത്ത് കുറുക്കിയെടുത്ത ഈ കറി ഒരിക്കലെങ്കിലും കഴിച്ചു നോക്കൂ.  മറ്റ് പച്ചക്കറികളോ മസാക്കൂട്ടുകളോ ഒരുപാട് എണ്ണയോ ഇതിന് ആവശ്യമില്ല. ഓണത്തിന് ഇലയിൽ വിളമ്പാൻ ഈ നാടൻ വിഭവം പാകം ചെയ്തു നോക്കൂ. ദിവ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വെള്ളിരിക്ക കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • തേങ്ങ ചിരകിയത്- 1/2 കപ്പ്
  • ചുവന്നുള്ളി- 2 എണ്ണം
  • ജീരകം- 1/2 ടീസ്പൂൺ
  • വെള്ളരി- 1
  • തുവരപരിപ്പ്- 3/4 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • തക്കാളി- 1
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മുളകുപൊടി- 1 ടീസ്പൂൺ
  • പച്ചമുളക്- 3
  • കറിവേപ്പില- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • വറ്റൽമുളക്- 4

തയ്യാറാക്കുന്ന വിധം

  • അര കപ്പ്  തേങ്ങ ചിരകിയതിലേയ്ക്ക് 2 ചുവന്നുള്ളിയും അര ടീസ്പൂൺ ജീരകവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക.
  • ഒരു വെള്ളരിക്ക തൊലി കളഞ്ഞ് അരച്ചെടുത്തത്, മുക്കാൽ കപ്പ് തുവരപരിപ്പ്, ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മൂന്ന് പച്ചമുളക് നടുവെ കീറിയത്, കുറച്ച് കറിവേപ്പില ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക.
  • വെന്തതിനു ശേഷം ഒരു തക്കാളി കഷ്ണങ്ങളാക്കി ചേർക്കുക.
  • തക്കാളി വെന്തു വരുമ്പോൾ തയ്യാറാക്കിയ അരപ്പു ചേർത്ത് 5 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.
  • കറി തിളച്ചു വരുമ്പോൾ അടുപ്പണയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
  • ഇതിലേയ്ക്ക് 4 വറ്റൽമുളകും ചേർക്കുക.
  • ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് വഴറ്റുക.
  • കുറച്ച് കറിവേപ്പില കൂടി ചേർത്ത് കറിയിൽ ഒഴിക്കുക.
  • ശേഷം ചോറിനൊപ്പം കഴിച്ചു നോക്കൂ.
Advertisment

Read More

Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: