New Update
/indian-express-malayalam/media/media_files/Y14Mhz5SolMn0reDmxm0.jpeg)
ഗോതമ്പ് അപ്പം
അരിപ്പൊടി ഇല്ലെങ്കിലും അപ്പം ചുട്ടെടുക്കാൻ സാധിക്കുമോ?. സാധാരണ തലേദിവസം മാവ് അരച്ച് പുളപ്പിക്കാൻ വെച്ച് പിറ്റേ ദിവസം അതുപയോഗിച്ചാണ് അപ്പം ചുട്ടെടുക്കുന്നത്. എന്നാൽ ഇനി അരിപ്പൊടി ഇല്ലെങ്കിലും, മാവ് അരച്ച് പുളപ്പിക്കാൻ മറന്നാലും വിഷമിക്കേണ്ട. കുറച്ച് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഒരു മണിക്കൂർ കൊണ്ട് സോഫ്റ്റ് അപ്പം റെഡി. വേവിച്ച ചോറും , ഗോതമ്പ് പൊടിയും, തേങ്ങ ചിരകിതും മാത്രം മതി. രാവിലെ അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾ നൽകാൻ പറ്റിയ ഒന്നാണിത്. അനീഷ് കുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗോതമ്പ് പൊടി കൊണ്ടുള്ള അപ്പം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- ചോറ്- 1 കപ്പ്
- തേങ്ങ- 1 കപ്പ്
- യീസ്റ്റ്- 1 ടീസ്പൂൺ
- പഞ്ചസാര- 2 ടീസ്പൂൺ
- വെള്ളം- 2 കപ്പ്
- ഉപ്പ്- 3/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് ഗോതമ്പ് പൊടിയിൽ വേവിച്ച ചോറ് 1 കപ്പ്, തേങ്ങ ചിരകിയത് 1 കപ്പ്, 1 ടീസ്പൂൺ യീസ്റ്റ്, 2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക.
- അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.
- മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്തിളക്കി മാവ് ഒരു മണിക്കൂർ മാറ്റി വെയ്ക്കുക.
- ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് അപ്പം ചുട്ടെടുക്കാം.
Advertisment
Read More
- ഇഞ്ചി കറി ആലപ്പുഴ സ്റ്റൈലിൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ
- പാൽ കൊഴുക്കട്ട പായസം കുടിച്ചാലോ?
- ഉണക്ക ചെമ്മീൻ ചേർത്ത പടവലങ്ങ തോരൻ
- ചോറുണ്ണാൻ പുതു രുചിയിൽ നാടൻ വെള്ളരിക്ക കറി
- ചെറിയുള്ളി ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്
- കൂൺ തോരൻ ഇങ്ങനെ പാകം ചെയ്തു കഴിച്ചിട്ടുണ്ടോ?
- തേനൂറും രുചിയിൽ പാൽ പായസം തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- കൂട്ടുകറി ഇല്ലാത്ത സദ്യയുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
- 5 മിനിറ്റിൽ രുചികരമായ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി
- ഊണിനൊപ്പം പച്ചക്കായ പയർ ഉപ്പേരിയും, ഇതാണ് റെസിപ്പി
- വള്ളുവനാടൻ സ്പെഷ്യൽ കുറുക്ക് കാളൻ
- പരിപ്പ് കറി ബാക്കി വന്നോ? നല്ല ക്രിസ്പി ദോശ ഇങ്ങനെ തയ്യാറാക്കിക്കോളൂ
- സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാൻ ചൗവ്വരി മതി
- പച്ചമുളകും തൈരും മതി അസാധ്യ രുചിയിൽ 1 മിനിറ്റിൽ കറി റെഡി
- ചമ്മന്തി തയ്യാറാക്കാൻ ഇനി നിലക്കടല മതിയാകും
- ബീൻസ് ഇനി ഇങ്ങനെ ഫ്രൈ ചെയ്തെടുക്കൂ
- ചെന്നൈ സ്പെഷ്യൽ കല്ല്യാണ ബിരിയാണി
- പച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡിപച്ചരി മാത്രം മതി, അഞ്ച് മിനിറ്റിൽ പൂപോലുള്ള ദോശ റെഡി
- കുക്കർ ഉണ്ടെങ്കിൽ മട്ടൺ റോസ്റ്റ് സിംപിളായി തയ്യാറാക്കാം
- സ്പൈസി ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ
- ഒരു കപ്പ് അരിപ്പൊടി മതി, മിനിറ്റുകൾക്കുള്ളിൽ പിടി കൊഴുക്കട്ട തയ്യാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us