scorecardresearch

എണ്ണമയമുള്ള ചർമ്മമാണോ? ഈ ചേരുവകളില്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കൂ

ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ച് അവശ്യമായ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക

ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ച് അവശ്യമായ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക

author-image
Lifestyle Desk
New Update
Oily Skin

ചിത്രം: ഫ്രീപിക്

ആഘോവേളകളിൽ നിങ്ങളെ ഏറ്റവും അധികം അലറ്റുന്നത് എണ്ണ മയമുള്ള ചർമ്മമാണോ?. മേക്കപ്പിനും മറ്റുമായി ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനാവും ഏറ്റവും ബുദ്ധിമുട്ട്. ചേരുവകൾ തിരച്ചറിഞ്ഞ് ചർമ്മ സംരക്ഷണത്തിനും മേക്കപ്പിനും ഉപയോഗിക്കുക. അതിൽ ഒഴിവാക്കേണ്ട പ്രധനപ്പെട്ട ചില ഘടകങ്ങൾ അറിഞ്ഞിരുന്നോളൂ.

Advertisment

വെളിച്ചെണ്ണ
വരണ്ട ചർമ്മമുള്ളവർക്കാണ് എണ്ണ ഗുണം ചെയ്യുക. അതിൽ തന്നെ സെൻസിറ്റീവ് ചർമ്മമാണെങ്കിൽ ഉപയോഗിക്കുന്ന അളവിൽ ശ്രദ്ധ വേണം. എന്നാൽ എണ്ണ മയമുള്ള ചർമ്മത്തിന് ഇത് ഒട്ടും യോജ്യമല്ല. അതിനാൽ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓയിൽ ഫ്രീ ആണോ എന്ന് ഉറപ്പു വരുത്തുക.
അർഗൻ എണ്ണ, മിനറൽ എണ്ണ ഇവയൊക്കെയും ഒഴിവാക്കുക. ചെറിയ അളവിൽ പൊലും ഇവ ഉപയോഗിക്കാൻ പാടില്ല. 

പെട്രോളിയം ജെല്ലി
എണ്ണ മയമുള്ള ചർമ്മത്തിന് പെട്രോളിയം ജെല്ലി ഒട്ടും അനുയോജ്യമല്ല. കട്ടി കൂടിയ മോയിശ്ചറൈസറുകളോടും ക്രീമുകളോടും വിട പറയുക. ജെൽ അല്ലെങ്കിൽ ജലാധിഷ്ഠിതമായവ തിരഞ്ഞെടുക്കുക. പാരഫിൻ, മിനറൽ  ഓയിൽ ഇവയൊക്കെ ചർമ്മ സുഷിരങ്ങളിൽ തടസ്സമുണ്ടാക്കുന്നു. 

ആൽക്കഹോൾ അധിഷ്ഠിതമായ ഉത്പന്നങ്ങൾ
ക്ലെൻസറുകളിലും മറ്റ് ഹൈഡ്രേറ്റിങ് ഉത്പന്നങ്ങളിലുമാണ് ആൽക്കഹോൾ സാന്നിധ്യം അധികവും ഉണ്ടാകാറുള്ളത്. ചർമ്മത്തിലെ സ്വാഭാവിക എണ്ണ മയം നീക്കം ചെയ്യുന്നു. ഈ കുറവ് നികത്താൻ ചർമ്മ സുഷിരങ്ങൾ വീണ്ടും എണ്ണ ഉത്പാദിപ്പിക്കുന്നു. ഇത് മുഖക്കുരുവിനു കാരണമാകും.

Advertisment

കൃത്രിമമായ ഡൈ
ലിപ്സ്റ്റിക്കുകളിലും മറ്റും  പെട്രോളിയം, കൽക്കരി ടാർ എന്നിവ അടങ്ങിയിട്ടുണ്ടാവാം. സെൻസിറ്റീവ് അല്ലെങ്കിൽ വരണ്ട ചർമ്മം ഉള്ളവർ അവ ഉപയോഗിക്കുന്നത് ഒഴിവാക്കുകയ. അത് ചർമ്മ പ്രശ്നങ്ങൾ വഷളാക്കുന്നതിന് കാരണമാകും. 

ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ച് അവശ്യമായ ഉത്പന്നങ്ങൾ ഉപയോഗിക്കുക. പുറത്തു പോയി വന്നാൽ മേക്കപ്പ് ഉടൻ കഴുകി കളയുക. അമിതമായി സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് കുറയ്ക്കുക.  ധാരാളം വെള്ളം കുടിക്കുക. വിട്ടു മാറാത്ത ചർമ്മ പ്രശ്നങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശങ്ങൾ തേടുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Makeup Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: