/indian-express-malayalam/media/media_files/r1GecrMhY5mtE1dX8USx.jpg)
ചർമ്മത്തിന് നിറവും തിളക്കവും കൂട്ടാനായി കഞ്ഞി വെള്ളം പതിവായി ഉപയോഗിക്കാറുണ്ട്
കൊറിയൻ സുന്ദരികളുടെ സൗന്ദര്യ രഹസ്യമാണ് കഞ്ഞി വെള്ളം. കൊറിയക്കാർ ചർമ്മത്തിന് നിറവും തിളക്കവും കൂട്ടാനായി കഞ്ഞി വെള്ളം പതിവായി ഉപയോഗിക്കാറുണ്ട്. സമീപകാലത്തായി ചർമ്മ സൗന്ദര്യത്തിൽ കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്. വിറ്റാമിൻ ബി, സി എന്നിവയുടെ കലവറയാണ് കഞ്ഞി വെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും കഞ്ഞി വെള്ളം ഗുണം ചെയ്യും.
മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് സഹായിക്കും. കഴുത്തിനു ചുറ്റുമുള്ള കറുപ്പ്, സൂര്യപ്രകാശമേൽക്കുന്നതു മൂലമുള്ള കരുവാളിപ്പ്, നിറവ്യത്യാസം എന്നിവയൊക്കെ അകറ്റാൻ കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകിയാൽ മതിയാകും. കഞ്ഞി വെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് ചർമ്മത്തിന് ഗുണം ചെയ്യുന്നത്.
അരി കുതിർത്ത വെള്ളം മാറ്റിവച്ച് ഉപയോഗിക്കുന്നതും ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. അരി 30 മിനിറ്റോ അതിൽ കൂടുലോ നേരം കുതിർക്കാൻ വയ്ക്കുക. അതിനുശേഷം വെള്ളം അരിച്ചെടുത്ത് ഒരു കണ്ടെയ്നറിലേക്ക് മാറ്റുക. 1-2 ദിവസം പുളപ്പിക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് മുഖം കഴുകുക. ചർമ്മത്തിന് സ്വാഭാവിക തിളക്കം ഇതിലൂടെ ലഭിക്കും.
Read More
- സൗന്ദര്യത്തിനു പിന്നിലെ പ്രധാന ചേരുവ വെളിപ്പെടുത്തി കൃതി സനോൻ
- കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ ഒരു പൊടിക്കൈ
- ചർമ്മ സംരക്ഷണത്തിന് പിങ്ക് ഹിമാലൻ സോൾട്ട്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ ഹെയർ മാസ്ക് ട്രൈ ചെയ്തു നോക്കൂ
- ഹെയർ പെർഫ്യൂമുകൾ മുടിക്ക് നല്ലതോ? ബദൽ മാർഗങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.