scorecardresearch

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിങ്ങനെ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിങ്ങനെ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

author-image
Lifestyle Desk
New Update
Dark Circle Tips

ചിത്രം: ഫ്രീപിക്

ഒട്ടു പ്രതീക്ഷിക്കാതെ എത്തുന്ന അതിഥിയോപ്പോലെയാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. നമ്മളറിയാതെ തന്നെ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും ഇവയ്ക്കു പിന്നിൽ. ഭക്ഷണക്രമം, സ്ക്രീൻ ഉപയോഗം, ഉറക്ക ശീലങ്ങൾ ഇവയൊക്കെയാണ് ചില പ്രധാന കാരണങ്ങൾ.

Advertisment

ശ്രദ്ധിക്കപ്പെടാതെ പോകുന്തോറും പലപ്പോഴും ഇത് അമിതമായി ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. ഇതിനായി ജീവിതശൈലിയിൽ തന്നെ ചെറിയ മാറ്റങ്ങൾ കൊണ്ടു വന്നാൽ മതിയാകും എന്ന് ന്യൂട്രീഷ്യനിസ്റ്റായ ഡോ. രോഹിണി പറയുന്നു.

ഡൈയൂററ്റിക്സ് ആയി പ്രവർത്തിക്കുന്ന ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഉദാഹരണം തണ്ണിമത്തൻ, സെലറി, വെള്ളരി എന്നിവയൊക്കെ സ്വഭാവികമായ ഡൈയൂറ്റിക് സവിശേഷത ഉള്ളവയാണ്.

Under eye dark circle

Advertisment

ജങ്ക് ഫുഡുകൾ അതുപോലെ കഫീൻ അടങ്ങിയിരിക്കുന്ന പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ ശ്രമിക്കുക. ഇവ കണ്ണിനു താഴെയുള്ള ചർമ്മം ഇരുണ്ടതാക്കും. മധുരപലഹാരങ്ങളും, കഒഴുപ്പ് അമിതമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ എന്നിവയ്ക്കു പകരം പഴങ്ങളും പച്ചക്കറികളും അധികം കഴിക്കുക. 

ഉപ്പിൻ്റ അമിതമായ ഉപയോഗവും കുറയ്ക്കാൻ ശ്രദ്ധിക്കുക. ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കണ്ണുകൾക്കു ചുറ്റുമുള്ള ചർമ്മം ഇരുളുന്നതിനും വീർത്തു വരുന്നതിനും കാരണമാകും.  സംസ്കരിച്ച ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക.

അൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്കു പകരം വെള്ളം, പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് എന്നിവ കുടിക്കുക. എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം എന്നാണ് ഡോ. രോഹിണി പറയുന്നത്. കണ്ണിനു ചുറ്റും വെള്ളരിക്ക വെയ്ക്കുന്നതിനൊപ്പം ഭക്ഷണത്തിൽ വെള്ളരിക്കയും ഉൾപ്പെടുത്തുക. 

ഭക്ഷണക്രമത്തിൽ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ച് ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയുടെ അപര്യാപ്തത ഉണ്ടാകാതെ ശ്രദ്ധിക്കുക. 

Read More

Eye Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: