scorecardresearch

തിളങ്ങുന്നതും കട്ടിയുള്ളതുമായ മുടി നേടൂ നെല്ലിക്ക ഉപയോഗിച്ച്

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും സൂര്യനിൽ നിന്നും ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും സൂര്യനിൽ നിന്നും ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു

author-image
Lifestyle Desk
New Update
Amla Hair Care

ചിത്രം: ഫ്രീപിക്

നരച്ച മുടിയും, കൊഴിച്ചിലും, താരനും, അകാല നരയും നിങ്ങളുടെ പേടി സ്വപ്നമാണോ?. ഇതിൽ നിന്നും തലമുടി സംരക്ഷിക്കാനുള്ള മാർഗമാണോ തേടുന്നത്?
പ്രായാധിക്യം മൂലം മാത്രമല്ല ജീവിത രീതി, ഭക്ഷണക്രമം, കാലാവസ്ഥ എന്നിവയൊക്കെ സ്ഥിരമായ  മുടിയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ക്രിത്യമായ പരിചരണമുണ്ടെങ്കിൽ ഇവ അകറ്റി നിർത്താൻ സാധിക്കും. അതിനു പറ്റിയ പ്രകൃതിദത്തമായ പലവഴികളും ഉണ്ട്. അത്തരത്തിലൊരു മികച്ച ഔഷധമാണ് നെല്ലിക്ക. പരമ്പരാഗതമായി തന്നെ മുടിയുടെ ആരോഗ്യത്തിന് പേരുകേട്ടാതാണ് നെല്ലിക്ക.

ചേരുവകൾ 

  • നെല്ലിക്ക
  • ബദാം എണ്ണ
  • നാരങ്ങ

ഉപയോഗിക്കേണ്ട വിധം

Advertisment
  • നെല്ലിക്ക കുരു കളഞ്ഞ് അരച്ചെടുത്ത് ജ്യൂസ് മാത്രം  തലമുടി കഴുകാൻ ഉപയോഗിക്കാം.
  • അൽപ്പം നെല്ലിക്ക ജ്യൂസിലേയക്ക് ഒരു ടേബിൾസ്പൂൺ ബദാം എണ്ണ ചേർക്കുക.
  • ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീരും ചേർത്തിളക്കുക.
  • ഈ മിശ്രിതം തലയോട്ടിൽ പുരട്ടുക.
  • കുറച്ച് സമയം വിശ്രമിച്ചതിനു ശേഷം കഴുകി കളയുക.

ഗുണങ്ങൾ

  • ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
  • അകാല നരയെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. 
  • വിറ്റാമിനുകൾ നിറഞ്ഞതാണ് നെല്ലിക്ക.
  • നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പോലുള്ള ധാതുക്കൾ സൂര്യനിൽ നിന്നും ചൂടിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു
  • നെല്ലിക്കയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനു പുറമെ കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു.
  • ബദാം എണ്ണ മുടിയിലും തലയോട്ടിയിലും മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ നൽകും.
  • തലയോട്ടി വരണ്ട് പോകുന്നതിൽ നിന്നും മുടി പൊട്ടിപ്പോകുന്നതിൽ നിന്നും ബദാം സംരക്ഷിക്കും.
  • ആൻ്റി ഓക്സിഡൻ്റ് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ നാരങ്ങയ്ക്കുണ്ട്. ഇത് ഫംഗൽ ഇൻഫെക്ഷനിൽ നിന്നും തലയോട്ടിയെ സംരക്ഷിക്കും.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: