scorecardresearch

സൺസ്ക്രീനോ സൺബ്ലോക്കോ? ചർമ്മ സംരക്ഷണത്തിന് ഏതാണ് മികച്ചത്

ചർമ്മത്തിൻ്റെ നിറത്തിനു കാരണമാകുന്ന പിഗ്മെൻ്റായ മെലാനിൻ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പ്രകൃതിദത്തമായ സംരക്ഷണം നൽകുന്നുണ്ട്

ചർമ്മത്തിൻ്റെ നിറത്തിനു കാരണമാകുന്ന പിഗ്മെൻ്റായ മെലാനിൻ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പ്രകൃതിദത്തമായ സംരക്ഷണം നൽകുന്നുണ്ട്

author-image
Lifestyle Desk
New Update
Sunscreen And Sunblock Cream FI

ചിത്രം: ഫ്രീപിക്

സൺസ്‌ക്രീനും സൺബ്ലോക്കും  സൂര്യ രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന വ്യത്യസ്ത തരം ഉത്പന്നങ്ങളാണ്. സൺസ്‌ക്രീനുകളിൽ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നതിനായ ഓക്സിബെൻസോൺ, അവോബെൻസോൺ തുടങ്ങിയ രാസ ഘടകങ്ങൾ ചേർത്തിട്ടുണ്ട്.

Advertisment

നേരെമറിച്ച്, അൾട്രാവയലറ്റ് രശ്മികളെ തടയുന്നതിനായി സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ ഘടകങ്ങൾക്കൊണ്ട് തടസം സൃഷ്ടിക്കുകയാണ് സൺബ്ലോക്ക് ചെയ്യുക. രണ്ടും സംരക്ഷണം വാഗ്ദാനം ചെയ്യുന്നു, എന്നാൽ സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾക്ക് സൺബ്ലോക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ നേഹ പറയുന്നു.

സൺസ്‌ക്രീനും സൺബ്ലോക്കും എങ്ങനെ പ്രവർത്തിക്കുന്നു

സൺസ്‌ക്രീൻ, സൺബ്ലോക്ക് എന്നീ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗത്തിലുണ്ട്. എന്നാൽ അവ വ്യത്യസ്ത പ്രവർത്തന സംവിധാനങ്ങളുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങളെ പ്രതിനിധീകരിക്കുന്നു. കെമിക്കൽ സൺസ്ക്രീൻ എന്നും അറിയപ്പെടുന്ന സൺസ്ക്രീൻ, അൾട്രാവയലറ്റ് (UV) വികിരണം അതിൻ്റെ രാസ ഘടകങ്ങളിലൂടെ ആഗിരണം ചെയ്യുകയും അതിനെ താപമാക്കി മാറ്റുകയും ചർമ്മത്തിൽ നിന്ന് പുറത്തുവിടുകയും ചെയ്യുന്നു. "സാധാരണ കെമിക്കൽ സൺസ്ക്രീനിലെ ചേരുവകളിൽ ഓക്സിബെൻസോൺ, അവോബെൻസോൺ, ഒക്റ്റിനോക്‌സേറ്റ് എന്നിവ ഉൾപ്പെടുന്നു" എന്ന് ഡോ. സിംഗ് പറയുന്നു.

മറുവശത്ത്, സൺബ്ലോക്ക് അല്ലെങ്കിൽ ഫിസിക്കൽ സൺസ്ക്രീൻ, ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ഒരു തടസ്സം സൃഷ്ടിക്കുന്നു. അൾട്രാവയലറ്റ് രശ്മികളെ ചർമ്മത്തിൽ നേരിട്ട് ഏൽക്കുന്നത് തടയുന്നു. സിങ്ക് ഓക്‌സൈഡും ടൈറ്റാനിയം ഡയോക്‌സൈഡും ഫിസിക്കൽ സൺസ്‌ക്രീനുകളിലെ പ്രധാന ഘടകങ്ങളാണ്. സൺസ്‌ക്രീനും സൺബ്ലോക്കിനും ടാനിങ്ങിനെ ഫലപ്രദമായി തടയാൻ കഴിയുമെങ്കിലും, സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾ സൺബ്ലോക്കിന് മുൻഗണന നൽകുന്നതാണ് ഉചിതം

Advertisment

സൂര്യൻ്റെ ഹാനികരമായ കിരണങ്ങളിൽ നിന്നും ടാൻ  ഏൽക്കാതിരിക്കാൻ സ്വയം പരിരക്ഷിക്കുന്നതിന് കുറഞ്ഞത് 30 എസ്പിഎഫ് ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീനുകൾ UVA, UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഇത് സൂര്യതാപം, അകാല വാർദ്ധക്യം, ചർമ്മ അർബുദം എന്നിവയ്ക്ക് കാരണമായേക്കാം.

ചർമ്മ സംരക്ഷണത്തിൽ മെലാനിൻ്റെ പങ്ക്

ചർമ്മത്തിൻ്റെ നിറത്തിനു കാരണമാകുന്ന പിഗ്മെൻ്റായ മെലാനിൻ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പ്രകൃതിദത്തമായ സംരക്ഷണം നൽകുന്നുണ്ട്. എന്നിരുന്നാലും, അതിൻ്റെ സംരക്ഷണ നിലവാരം വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. മാത്രമല്ല ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കാൻസറിനെ പൂർണ്ണമായും തടയാൻ ഇത് പര്യാപ്തമല്ല. ഉയർന്ന SPF ഉള്ള   ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീനിൻ്റെ ശരിയായ ഉപയോഗം വളരെ പ്രധാനമാണ്. 

സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികളിൽ ചില സൺസ്ക്രീനുകൾ അസ്വസ്ഥത ഉണ്ടാക്കുന്നു. കെമിക്കൽ സൺസ്‌ക്രീനുകളിൽ സാധാരണമായ ഓക്‌സിബെൻസോൺ, ഒക്‌ടിനോക്‌സേറ്റ് എന്നിവ അലർജിക്ക് കാരണമാകുമെന്നതിനാൽ അവ ഒഴിവാക്കണമെന്ന് ഡോ. സിംഗ് പറയുന്നു. സുഗന്ധത്തിനു വേണ്ടി അതിൽ ചേർക്കുന്ന വസ്തുക്കൾ, പ്രിസർവേറ്റീവുകൾ, പാരബെനുകൾ എന്നിവയും സെൻസിറ്റീവ് ചർമ്മത്തിന് പ്രകോപിപ്പിക്കുന്നവയായി കണക്കാക്കുന്നു. ഫിസിക്കൽ സൺസ്‌ക്രീനുകൾ, പ്രത്യേകിച്ച് സുഗന്ധ രഹിതം, ഹൈപ്പോഅലോർജെനിക്, സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യം എന്ന് ലേബൽ ചെയ്തവ, പൊതുവിൽ ഗുണം ചെയ്തേക്കാം.

കുട്ടികളുടെ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. 30 എസ്പിഎഫ് എങ്കിലും ഉള്ള ബ്രോഡ് സ്പെക്‌ട്രം സൺസ്ക്രീനുകൾ, അതു തന്നെ നീന്തുമ്പോഴോ വിയർക്കുമ്പോഴോ രണ്ട് മണിക്കൂർ ഇടവിട്ടോ അല്ലെങ്കിൽ അതിൽ കൂടുതൽ തവണയോ പുരട്ടുകയെന്ന് ഡോ. സിംഗ് വ്യക്തമാക്കുന്നു.  

സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് എന്നിവ അടങ്ങിയ ഫിസിക്കൽ സൺസ്ക്രീനുകൾ  ശിശുക്കൾക്കും കുട്ടികൾക്കും പൊതുവെ സുരക്ഷിതമാണ്. കൂടാതെ, കുട്ടികളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത വിധമുള്ള സുരക്ഷിതമായ വസ്ത്രങ്ങൾ ധരിപ്പിക്കുക.  കൂടാതെ വെയിൽ അധികം ഏൽക്കുന്നതൻ്റെ ദോഷ വശങ്ങളെ കുറിച്ചും അതിനായി എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക.

സൺസ്‌ക്രീനും സൺബ്ലോക്കും ആൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകുന്നു. എന്നാൽ അവയുടെ ഫലം വ്യക്തഗത ചർമ്മ സ്വഭാവം അനുസരിച്ചായിരിക്കും എന്നു മാത്രം. 

Read More

Skin Care skin Sun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: