/indian-express-malayalam/media/media_files/UsXJ2SQBC3J8WrVZeyW9.jpg)
ചിത്രം: ഫ്രീപിക്
കാലാവസ്ഥ ഏതാണെങ്കിലും തലമുടിയുടെ സംരക്ഷണം ഏറെ ശ്രമകരമാണ്. വരണ്ട മുടി, താരൻ, കൊഴിച്ചിൽ അങ്ങനെ നിരവധി പ്രശ്നങ്ങാളായിരിക്കും നേരിടേണ്ടി വരിക. പുറത്തേയ്ക്കു പോകുമ്പോൾ വരണ്ട മുടി ഒതുക്കി വെയ്ക്കുക എന്നത് ബുദ്ധിമുട്ടിച്ചേക്കാം. ഇതിനു പരിഹാരമായിട്ടാണ് കണ്ടീഷ്ണറും, ഹെയർമാസ്ക്കുകളും ഉപയോഗിക്കുക. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയാമോ?.
വരണ്ടതും കെട്ടു പിണഞ്ഞതുമായ മുടിയിഴകളിലെ എണ്ണ മയം നിലനിർത്തുന്നതിന് ഹെയർമാസ്ക് സഹായിക്കും. മുടി കഴുകുമ്പോൾ നഷ്ട്ടപ്പെടുന്ന ഈർപ്പം വീണ്ടെടുക്കാൻ സഹായിക്കുന്നവയാണ് കണ്ടീഷ്ണറുകൾ. രണ്ടിനും വ്യത്യസ്തമായ ഉപയോഗങ്ങങ്ങണുള്ളത്. അതിനാൽ ഒന്നിനു പകരം മറ്റൊന്ന് ഉപയോഗിക്കാം എന്ന് പറയാനാവില്ല. മുടിയുടെ ആരോഗ്യത്തിനായി ഇവ രണ്ടും ചേർത്ത് ഉപയോഗിക്കണം എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ റൂബെൻ ഭാസിൻ പറയുന്നു.
ഹെയർ മാസ്‌കും ഹെയർ കണ്ടീഷണറും തമ്മിലുള്ള വ്യത്യാസം
ഹെയർ മാസ്കിൽ കൂടുതൽ മോയ്സ്ചറൈസിംഗ് ഏജൻ്റുകളും സെറാമൈഡുകളുമായിരിക്കും അടങ്ങിയിരിക്കുക. അന്തരീക്ഷത്തലെ പൊടി മലിനീകരണം എന്നിവയിൽനിന്നും തലമുടിയെ സംരക്ഷിക്കുന്നു. ഈർപ്പം നിലനിർത്തുക, മുടിയുടെ സ്വാഭാവിക പ്രോട്ടീൻ അല്ലെങ്കിൽ കെരാറ്റിൻ സംരക്ഷിക്കുക, വരൾച്ച തടയുക എന്നിവയാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.
കാഴ്ച്ചയിലെ ഭംഗിയും തിളക്കവും മാത്രമാണ് കണ്ടീഷ്ണറുകൾ പ്രദാനം ചെയ്യുക. ഇത് തലമുടി വരണ്ട് പോകുന്നത് തടയുന്നു, കൂടുതൽ മൃദുലമാക്കുന്നു. പതിനഞ്ച് മുതൽ അര മണിക്കൂർ വരെയാണ് ഹെയർമാസ്ക്കുകൾ തലമുടിയിൽ പുരട്ടി വെയ്ക്കേണ്ടത്. എന്നാൽ കണ്ടീഷ്ണർ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ ഇത്തരത്തിൽ തലമുടിയിൽ പുരട്ടി വിശ്രമിക്കാൻ അനുവദിക്കാവൂ.
എത്ര തവണ ഉപയോഗിക്കാം?
ഷാംപൂവിനൊപ്പം ആഴ്ചയിൽ മൂന്ന് തവണ കണ്ടീഷണർ ഉപയോഗിക്കാം. കാലാവസ്ഥ, ഈർപ്പം, അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ അളവ് എന്നിവ കണക്കിലെടുക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ടീഷണർ ഉപയോഗിക്കാം. നീളം കുറഞ്ഞ മുടിയുള്ള ആളുകൾ ആഴ്ചയിൽ ഒരിക്കൽ ഹെയർ മാസ്‌കും ആഴ്ചയിൽ രണ്ടുതവണ കണ്ടീഷ്ണറും ഉപയോഗിക്കുക. നീളമുള്ള മുടിയുള്ളവർ, ആഴ്ചയിൽ രണ്ടുതവണ ഹെയർ മാസ്ക് ഉപയോഗിക്കുക, ആഴ്ചയിൽ ഒരിക്കൽ കണ്ടീഷൻ ചെയ്യുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തലയോട്ടിയുടെയും തലമുടിയുടെയും സ്വാഭാവം, താരൻ, മുടിയുടെ നീളം എന്നിവയെ അടിസ്ഥാനമാക്കി വേണം ഹെയർ മാസ്ക് ഉപയോഗിക്കാൻ. എണ്ണ മയമുള്ള തലയോട്ടി ഹെയർ മാസ്ക് പുരട്ടിയിൽ അത് വീണ്ടും എണ്ണ മയം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇത് താരൻ, ഫംഗസ് എന്നിവയിലേയ്ക്കു നയിക്കും. ചില കാലാവസ്ഥയിൽ ഇത് അധികമായിരിക്കും. ഒരുപാട് നീളമുള്ള മുടിയിലും ഹെയർമാസ്ക പുരട്ടി കഴുകി കളയുമ്പോൾ ശ്രദ്ധിക്കുക. പൂർണ്ണമായും കഴുകി കളയാൻ സാധിച്ചില്ലെങ്കിൽ മുടി കെട്ടു പിണഞ്ഞു പോകുന്നതിനു കാരണമാകും.
വരണ്ട മുടിയുള്ളവർ ആഴ്ചയിൽ മൂന്ന് തവണയും, സാധാരണ മുടിക്ക് ആഴ്ച്ചയിൽ രണ്ടു തവണയും ഹെയർമാസ്ക് ഉപയോഗിക്കുക.
കളർ ചെയ്ത മുടിക്ക് കണ്ടീഷ്ണറിനേക്കാളും ഹെയർമാസ്ക്കിൻ്റെ അവശ്യമുണ്ട്. മുടിയിൽ നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഡൈയിൽ ധാരാള രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലമുടി വരണ്ടതും കട്ടികുറഞ്ഞതുമാക്കുന്നു. അതിനാൽ ഇത്തരം മുടിയുള്ളവർ രാസവസ്തുക്കൾ കുറഞ്ഞ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.
മുടിയിൽ കണ്ടീഷ്ണറും മാസ്കും ഉപയോഗിക്കേണ്ട വിധം
കണ്ടീഷ്ണറും മാസ്കും മുടിയിഴകളിൽ മാത്രമേ ഉപയോഗിക്കാവൂ. വേരുകളിൽ ഇവ പുരട്ടുന്നത് ഒഴിവാക്കുക. മെഡിക്കേറ്റഡ് ആയിട്ടുള്ള ഷാമ്പൂ തലയോട്ടിയിൽ ഉപയോഗിക്കാം.
Read More
- വരണ്ട ചർമ്മത്തിനു പരിഹാരം: ഈ ഫെയ്സ് മാസ്ക് ട്രൈ ചെയതു നോക്കൂ
- ആരോഗ്യമുള്ള മുടിക്കായി ഈ വിത്തുകൾ കഴിച്ചു നോക്കൂ
- താരൻ അകറ്റാൻ ഒരു പൊടിക്കൈ, ഇങ്ങനെ ചെയ്തു നോക്കൂ
- ശിശുക്കളുടെ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുതിർന്നവർ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
- മഴക്കാലത്തും തലമുടിയുടെ ആരോഗ്യം നിലനിർത്താം : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- മുഖത്തെ ടാൻ അകറ്റാൻ ഒരുഗ്രൻ ഫെയ്സ് മാസ്ക്
- നിറം മങ്ങിയ പല്ലുകളാണോ പ്രശ്നം? ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ
- കൈകളിലെ ഇരുണ്ട ചർമ്മം അകറ്റാം: ഇങ്ങനെ ചെയ്തു നോക്കൂ
- ആരോഗ്യമുള്ള ചർമ്മത്തിന് ഈ പഴം കഴിച്ചോളൂ
- കറുവാപ്പട്ടയും, ആപ്പിൾ സിഡർ വിനാഗിരിയും താരൻ അകറ്റാൻ നല്ലതോ?
- മുടി വളർച്ച കൂട്ടും, താരൻ കുറയ്ക്കും; കറ്റാർവാഴ ജെൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ
- മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാം, ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- ആഴ്ചയിൽ എത്ര തവണ മുടി കഴുകാറുണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- Skin Home Remedies: മുഖകാന്തിക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.