/indian-express-malayalam/media/media_files/DofrrYjJ2ZyPiilNY7am.jpg)
ചിത്രം: ഫ്രീപിക്
മുടികൊഴിച്ചിലും, വരണ്ട തലയോട്ടിയും മാത്രമല്ല താരനും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാന പ്രശ്നമാണ്. വിയർപ്പ്, എണ്ണ മയം, രാസ പദാർത്ഥങ്ങൾ ചേർന്ന ഷാമ്പുവിൻ്റെ ഉപയോഗം, ഇതൊക്കെ താരനിലേയക്ക് നയിക്കുന്നതാണ്. താരൻ പിന്നീട് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ തുടക്കത്തിൽ തന്നെ ഇതിന് പരിഹാരം തേടേണ്ടതുണ്ട്.
താരൻ അകറ്റാൻ സഹായിക്കും എന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്ന ഹെയർ കെയർ മാസ്ക്കുകളും പൊടിക്കൈകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് പാരസ് ടോമർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് അൽപം ആസിഡ് സിഡർ വിനാഗിരിയും, വെള്ളവും ചേർത്തിളക്കി തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിക്കുന്നത് താരൻ കുറയ്ക്കും എന്നാണ് പാരസിൻ്റെ വാദം.
ആപ്പിൽ സിഡർ വിനാഗിരി തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിച്ചു നിർത്തുന്നതിനും, കറുവാപ്പട്ട മുടി വളർച്ചയ്ക്കും സഹായിക്കും എന്നാണ് പാരസ് പറയുന്നത്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വർധിക്കുന്നു, അങ്ങനെ താരൻ കുറയുന്നു. ഏഴ് ദിവസം തുടർച്ചയായി രാത്രിയിൽ ഇത് തലയിൽ പുരട്ടി ഉറങ്ങുന്നത് തലമുടിയുടെ സ്വഭാവികത നിലനിർത്തുമെന്നും പാരസ് വ്യക്തമാക്കുന്നു.
ആപ്പിൾ സിഡർ വിനാഗിരിയുടെ ആൻ്റി മൈക്രോബിയൽ, ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളാണ് തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. അതുപോലെ കറുവാപ്പട്ടയ്ക്ക് ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് താരൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഫംഗസിനോട് പൊരുതുന്നു. മാത്രമല്ല മുടി പൊട്ടി പോകുന്നതും, വളരുന്നതിനും സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.കപൂർ പറയുന്നു.
എന്നാൽ ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. ആപ്പിൾ സിഡർ വിനാഗിരി നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നതിനെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളും ഉണ്ടായിട്ടില്ല. തലമുടിയിൽ അമിതമായി കറുവാപ്പട്ട ഉപയോഗിക്കുന്നതും നല്ലതല്ല. ഇത് തലയോട്ടിയിൽ അസ്വസ്ഥതയും, പൊള്ളുന്നതു പോലെയുള്ള സംവേദനവും, ചൊറിച്ചിലും, ചുവപ്പും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആപ്പിൾ സിഡഗർ വിനാഗിരിക്ക് രൂക്ഷമായ ഒരു ഗന്ധമുണ്ട്, ഇത് തലമുടിയെ ദുർഗന്ധപൂരിതമാക്കും.
ആപ്പിൾ സിഡർ വിനാഗിരിയും, കറുവാപ്പട്ടയും എല്ലാവർക്കും ഉപയോഗിക്കാൻ നല്ലതല്ല. അലർജി പോലെയുള്ളവ രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വിദഗ്ധ അഭിപ്രായം തേടാതെ ഇവ ഉപയോഗിച്ചു തുടങ്ങരുത്. അല്ലെങ്കിൽ അമിതമായ ഇവയുടെ ഉപയോഗം തലയോട്ടിയുടെയും മുടിയുടെ ആരോഗ്യം മോശമാക്കും.
താരൻ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.
Read More
- മുടി വളർച്ച കൂട്ടും, താരൻ കുറയ്ക്കും; കറ്റാർവാഴ ജെൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ
- മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാം, ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- ആഴ്ചയിൽ എത്ര തവണ മുടി കഴുകാറുണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- Skin Home Remedies: മുഖകാന്തിക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
- കൈകളിലെ കരുവാളിപ്പ് മാറ്റാൻ ഇതാ ഒരു നുറുങ്ങു വിദ്യ
- മുടി കൊഴിച്ചിൽ തടയാൻ വെളിച്ചെണ്ണ ഹെയർ മാസ്ക്
- മുഖത്തെ രോമം കളയണോ? കടലമാവ് ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.