/indian-express-malayalam/media/media_files/jGC8uCwmFBP0PxC3ITDT.jpg)
Credit: Freepik
കറ്റാർവാഴ ജെൽ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാൽ, മുടി സംരക്ഷണത്തിനായി കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. മുടിയുടെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താനും രൂപത്തിൽ മാറ്റം വരുത്താനും അവ സഹായിക്കും. മുടിയിൽ കറ്റാർവാഴ ജെൽ പുരട്ടുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം.
1. മുടി വളർച്ച കൂട്ടുന്നു
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കറ്റാർ വാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും സഹായിക്കും. കറ്റാർ വാഴയിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
2. താരൻ കുറയ്ക്കുന്നു
കറ്റാർ വാഴയുടെ സ്വാഭാവിക മോയ്സ്ച്യുറൈസിങ് ഗുണങ്ങൾ തലയോട്ടിയിൽ ജലാംശം നൽകാനും വരൾച്ച കുറയ്ക്കാനും സഹായിക്കും. ഇതിലെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ ചെറുക്കാൻ സഹായിക്കുന്നു.
3. മുടി കൊഴിച്ചിൽ കുറയ്ക്കുന്നു
കറ്റാർ വാഴയുടെ പോഷകഗുണങ്ങൾ മുടിയെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും മുടി കണ്ടീഷൻ ചെയ്യുന്നതിലൂടെയും മുടി കൊഴിയാനുള്ള സാധ്യത കുറയ്ക്കുന്നു.
4. തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റുന്നു
തലയോട്ടിയിൽ ചൊറിച്ചിലോ മറ്റോ അനുഭവപ്പെടുകയാണെങ്കിൽ, കറ്റാർ വാഴ ജെൽ ഉടനടി ആശ്വാസം നൽകും. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിൽ ശമിപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കുന്നു.
5. തലയോട്ടിയിലെ പിഎച്ച് ബാലൻസ് ചെയ്യുന്നു
കറ്റാർ വാഴ പുരട്ടുന്നത് തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കും. അധിക എണ്ണ ഉൽപ്പാദനം തടയുന്നു.
കറ്റാർവാഴ ജെൽ മുടിയിൽ ഉപയോഗിക്കേണ്ടത് എങ്ങനെ?
കറ്റാർ വാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക. മൃദുവായി മസാജ് ചെയ്തതിനുശേഷം 20-30 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. കറ്റാർ വാഴ ജെൽ തേൻ അല്ലെങ്കിൽ വെളിച്ചെണ്ണ പോലെയുള്ള ചേരുവകളുമായി ചേർത്ത് ഹെയർ മാസ്ക് ഉണ്ടാക്കുക. ഇത് മുടിയിൽ പുരട്ടുക. 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാം, ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- ആഴ്ചയിൽ എത്ര തവണ മുടി കഴുകാറുണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- Skin Home Remedies: മുഖകാന്തിക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
- കൈകളിലെ കരുവാളിപ്പ് മാറ്റാൻ ഇതാ ഒരു നുറുങ്ങു വിദ്യ
- മുടി കൊഴിച്ചിൽ തടയാൻ വെളിച്ചെണ്ണ ഹെയർ മാസ്ക്
- മുഖത്തെ രോമം കളയണോ? കടലമാവ് ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.