scorecardresearch

മഴക്കാലത്തും തലമുടിയുടെ ആരോഗ്യം നിലനിർത്താം : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

മഴക്കാലം അന്തരീക്ഷത്തെ ഈർപ്പ മയമുള്ളതാക്കി തീർക്കുന്നു, ഇത് താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കാം

മഴക്കാലം അന്തരീക്ഷത്തെ ഈർപ്പ മയമുള്ളതാക്കി തീർക്കുന്നു, ഇത് താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കാം

author-image
Lifestyle Desk
New Update
Monsoon Hair Care

ചിത്രം: ഫ്രീപിക്

വേനൽ ചൂടിൽ നിന്നും ആശ്വാസം പകരാൻ മഴക്കാലമെത്താൻ ആരും കൊതിച്ചു പോകും. എന്നാൽ അതിനൊപ്പം എത്തുന്ന പകർച്ച വ്യാധികൾക്കും, ചർമ്മത്തിനേയും മുടിയേയും ബാധിക്കുന്ന പ്രശ്നങ്ങളെയും ചെറുക്കാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. 

Advertisment

മഴക്കാലം അന്തരീക്ഷത്തെ ഈർപ്പ മയമുള്ളതാക്കി തീർക്കുന്നു. ഇത് തലയോട്ടിയുടെ പിഎച്ച് നിയന്ത്രണത്തിൽ തടസ്സം ഉണ്ടാക്കുന്നു. അങ്ങനെ തലയോട്ടിയിൽ ഇൻഫെക്ഷൻ, താരൻ, മുടി കൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. മഴക്കാലത്ത് മുടി കൊഴിച്ചിൽ 30 ശതമാനം വരെ വർധിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ.റിങ്കി പറയുന്നു.

അൽപ്പം ശ്രദ്ധയും വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈകളും തലയോട്ടിയുടെയും മുടിയുടെയും പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

എണ്ണയുടെ ഉപയോഗം: ആഴ്ച്ചയിൽ രണ്ട് ദിവസം തലയോട്ടിയിലും മുടിയിലും എണ്ണ പുരട്ടുക. കുറച്ച് എണ്ണയെടുത്ത് തലയോട്ടി മസാജ് ചെയ്യുക. പതിനഞ്ച് മുതൽ ഇരുപത് മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. 

Advertisment

ഷാമ്പുവിൻ്റെ ഉപയോഗം: അധിക നേരം മഴ നനഞ്ഞാൽ ഉറപ്പായും മുടി ഷാമ്പൂ ഉപയോഗിച്ച് കഴുകണം. തണുത്തവെള്ളത്തിൽ മുടി കഴുകിയതിനു ശേഷം മാത്രം ഷാമ്പു ഉപയോഗിക്കുക. സൾഫേറ്റ് രഹിതമായ ഷാമ്പൂ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.

കണ്ടീഷ്ണർ: ഷാമ്പുവിനൊപ്പം നിർബന്ധമായും കണ്ടീഷ്ണറും ഉപയോഗിക്കണം. മുടി വരണ്ടു പോകുന്നതും ഒട്ടിപിടിക്കുന്നതും ഇത് തടയും. എന്നാൽ തലയോട്ടിയിൽ ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്. കണ്ടീഷ്ണർ മുടിയിഴകളിൽ പുരട്ടി പത്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക. 

തലമുടി ഉണക്കുക: കണ്ടീഷ്ണർ കഴുകി കളഞ്ഞതിനു ശേഷം ടവ്വൽ ഉപയോഗിച്ച് പതിയെ അമർത്തി മുടിയിലെ നനവ് കളയാം. ശേഷം സ്വഭാവികമായി മുടി ഉണങ്ങാൻ വിടുക. 

ഭക്ഷണം: നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുക. വെള്ളം കുടിക്കാൻ മറക്കാതിരിക്കുക.

Read More

Monsoon Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: