scorecardresearch

ആരോഗ്യമുള്ള മുടിക്കായി ഈ വിത്തുകൾ കഴിച്ചു നോക്കൂ

നിങ്ങൾ എത്രത്തോളം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നു എന്നതിനും തലമുടിയുടെ ആരോഗ്യ കാര്യത്തിൽ അതീവ പ്രാധാന്യം ഉണ്ട്

നിങ്ങൾ എത്രത്തോളം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നു എന്നതിനും തലമുടിയുടെ ആരോഗ്യ കാര്യത്തിൽ അതീവ പ്രാധാന്യം ഉണ്ട്

author-image
Lifestyle Desk
New Update
Healthy Hair Tips

:

വളരെ ശ്രദ്ധയോടെ മുടിയിൽ എണ്ണ പുരട്ടി മസാജ് ചെയ്യുകയും, സൾഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുകയും ചെയ്യുന്ന ശീലമുള്ളവരാകാം നിങ്ങൾ. ഷാമ്പൂ ചെയ്ത് കണ്ടീഷണർ ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ സെറം പുരട്ടി സൂക്ഷിച്ചേക്കാം. എന്നാൽ ഇത്രയും ആയാൽ തലമുടിയുടെ സംരക്ഷണം അവസാനിക്കുന്നില്ല. നിങ്ങൾ എത്രത്തോളം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നു എന്നതിനും തലമുടിയുടെ ആരോഗ്യ കാര്യത്തിൽ അതീവ പ്രാധാന്യം ഉണ്ട്. 

Advertisment

അത്തരത്തിൽ ആരോഗ്യമുള്ള കരുത്തുറ്റ മുടിക്കായി ഒരു രഹസ്യക്കൂട്ട് പരിചയപ്പെടുത്തി തരികയാണ് ന്യൂട്രീഷ്യനിസ്റ്റായ കിരൺ.

പ്രകൃതിദത്തമായ തേനിൽ കുതിർത്ത പോഷകസമൃദ്ധമായ മത്തങ്ങ വിത്തുകൾ, വറുത്ത എള്ള്, സൂര്യകാന്തി വിത്തുകൾ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിനായി ശീലമാക്കാനാണ് അവർ പറയുന്നത്. ഇത് മുടിയുടെ ആരോഗ്യവും തിളക്കവും വർധിപ്പിക്കും എന്നാണ് അവരുടെ വാദം

ഇതിൻ്റെ ഗുണങ്ങൾ എന്തെല്ലാമാണ്

എള്ള്: എണ്ണയാൽ സമൃദ്ധമാണ് എള്ള്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, ധാതുക്കൾ, നാരുകൾ, ആൻ്റി ഓക്സിഡൻ്റ് സവിശഷതകൾ  തുടങ്ങി ധാരാളം ഗുണകരമായ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

Advertisment

ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് തലമുടി വേരുകളെ ഉത്തേജിപ്പിച്ച് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. എള്ളിൽ അടങ്ങിയിരിക്കുന്ന ജൈവസംയുക്തമായ സെസാമിൻ തലമുടി കൊഴിയുന്നതും, നരയും തടയാൻ സഹായിക്കുന്നു. തലയോട്ടിയെ മോയിസ്ച്യുറൈസ് ചെയ്ത് രക്തയോട്ടം വർധിപ്പിക്കുന്നു. അങ്ങനെ ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കുന്നു.

മത്തൻ വിത്തുകൾ: മത്തൻ വിത്തു കൊണ്ടുള്ള എണ്ണയിൽ സിങ്ക്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്കെല്ലാം തന്നെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇല തലയോട്ടിയുടെ ആരോഗ്യം സംരക്ഷിച്ച് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ മുടിയിഴകളുടെ കരുത്തും വർധിപ്പിക്കുന്നു.

സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകൾ ഗാമാ-ലിനോലെനിക് ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ്, ഇത് മുടിയുടെ ഇഴകളെ കൂടുതൽ മൃദുവും തിളക്കവും ആകർഷകവുമാക്കാൻ സഹായിക്കുന്ന ശക്തമായ പോഷകമാണ്.

തേനിൽ മുക്കി വറുത്ത എള്ള്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പോഷകമൂല്യങ്ങളും ഉണ്ടെന്ന്  ചർമ്മ വിദഗ്ധനായ ഡോ.ജതിൻ പറയുന്നു. “സംയോജിപ്പിക്കുമ്പോൾ, ഈ ചേരുവകൾക്ക് ഒരു സമന്വയ പ്രഭാവം നൽകാൻ കഴിയും,” ഡോ.മിത്തൽ പറഞ്ഞു.

ഈ വിദ്യ മുടിയുടെ ആരോഗ്യത്തെ സഹായിക്കുമെങ്കിലും, സമീകൃതാഹാരം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക, ശരിയായ മുടി സംരക്ഷണ ദിനചര്യ പിന്തുടരുക എന്നിവയും പ്രധാനമാണ്.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: