scorecardresearch

ശിശുക്കളുടെ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുതിർന്നവർ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?

മുതിർന്നവരെപ്പോലെ ചർമ്മ പ്രശ്നങ്ങൾ അധികം ഇല്ലാത്തതിനാൽ അതിനെ ചെറുക്കാനുള്ള ചേരുവകളൊന്നും തന്നെ ശിശുക്കളുടെ ഉത്പന്നങ്ങളിൽ ഉണ്ടാവില്ല

മുതിർന്നവരെപ്പോലെ ചർമ്മ പ്രശ്നങ്ങൾ അധികം ഇല്ലാത്തതിനാൽ അതിനെ ചെറുക്കാനുള്ള ചേരുവകളൊന്നും തന്നെ ശിശുക്കളുടെ ഉത്പന്നങ്ങളിൽ ഉണ്ടാവില്ല

author-image
Lifestyle Desk
New Update
Baby Skin Care Products

ചിത്രം: ഫ്രീപിക്

ഓരോരുത്തരും അവർ ഉപയോഗിക്കുന്ന ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മം ഉള്ളവർ പുതിയതായി എന്തും കരുതലോടെ വേണം തിരഞ്ഞെടുക്കുവാൻ. അനുയോജ്യമല്ലാത്ത ഏതെങ്കിലും ചേരുവകൾ അതിൽ ഉണ്ടെങ്കിൽ ഉറപ്പായും ചൊറിച്ചിൽ, ചുവന്ന പാടുകൾ, മുഖക്കുരു, വീക്കം, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കാം.

Advertisment

എന്നാൽ ഇക്കാരണങ്ങൾ കൊണ്ടു തന്നെ പലപ്പോഴും  മുതിർന്നവരെ കുട്ടികൾക്കായി ഉപയോഗിക്കുന്ന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാറുണ്ട്. അവ ചർമ്മത്തിന് യാതൊരു ദോഷവും ചെയ്യില്ല എന്നാണ് വിശ്വാസം. ശിശുചർമ്മ സംരക്ഷണ ഉത്പന്നങ്ങളുടെ പ്രവർത്തനം അങ്ങനെയല്ല എന്നാണ് ഡെർമറ്റോളജിസ്റ്റായ ഗുർവീൺ പറയുന്നത്. 

കുട്ടികൾക്കായി പ്രത്യേകം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് ചില കാരണങ്ങളുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ചർമ്മത്തിന് ഘടനാപരമായ വ്യത്യാസമുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞിൻ്റെ ചർമ്മത്തിൽ സെബം, വിയർപ്പ്, മെലാനിൻ എന്നിവയുടെ ഉത്പാദനം തീരെയില്ല.

ഒരു കുഞ്ഞിൻ്റെ ചർമ്മത്തിന് സ്വാഭാവിക മോയ്സ്ച്യുറൈസിങ് ഘടകങ്ങളും ലിപിഡുകളും കുറവാണ്. ചർമ്മത്തിലെ ആവരണവും പൂർണ്ണമായി വികസിച്ചിട്ടുണ്ടാവില്ല. അതിനാൽ, അവരുടെ മോയ്സ്ച്യുറൈസറിൽ കൂടുതൽ എണ്ണയും, കട്ടിയുള്ള ചേരുവകളും ഉണ്ടായിരിക്കും. ഇത് മുതിർന്നവരിൽ  മുഖക്കുരു, വീക്കം എന്നിവയ്ക്ക് കാരണമാകും.

Advertisment

മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞിൻ്റെ ചർമ്മം പരിസ്ഥിയിലെ മലിനീകരണം, സൂര്യപ്രകാശം, ഹോർമോൺ വ്യതിയാനങ്ങൾ, മറ്റ് സമ്മർദ്ദങ്ങൾ എന്നിവ നേരിടേണ്ടി വരുന്നില്ല.  സെൻസിറ്റീവ് ചർമ്മത്തിനെ തൃപ്തിപ്പെടുത്താൻ തക്ക ചേരുവകളായിരിക്കില്ല കുട്ടികൾക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശപ്രകാരമുള്ള ഉചിതമായ വസ്തുക്കൾ ഇത്തരക്കാർ തിരഞ്ഞെടുക്കുക.

വളരെ കട്ടി കുറഞ്ഞ മൃദുവായ ചർമ്മം ആയതിനാൽ അതിനനുസരിച്ച് പിഎച്ച് ബാലൻസ് ഉള്ള ചേരുവകളടങ്ങിയ ബോഡി വാഷ് പോലെയുള്ള ഉത്പന്നങ്ങളായിരിക്കും കുട്ടികൾക്ക് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ  മുതിർന്നവരിൽ സെൻസിറ്റീവ് ചർമ്മത്തെ കൂടുതൽ എണ്ണ മയം ഉള്ളതും, സുഷിരങ്ങൾ അടച്ച് മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. 

കുട്ടികളുടെ ഉത്പന്നങ്ങൾക്ക് ചെറിയ തോതിലുള്ള സുഗന്ധം അനുഭവപ്പെടാറുണ്ട്.  ഇത് മുതിർന്നവരിൽ, സെൻസിറ്റീവ് ചർമ്മത്തിന് ഉചിതമായിരിക്കില്ല. ചർമ്മത്തിലെ അസ്വസ്ഥതയ്ക്കു കാരണമാകും. 

മുതിർന്നവരെപ്പോലെ ചർമ്മ പ്രശ്നങ്ങൾ അധികം ഇല്ലാത്തതിനാൽ അതിനെ ചെറുക്കാനുള്ള ചേരുവകളൊന്നും തന്നെ ശിശുക്കളുടെ ഉത്പന്നങ്ങളിൽ ഉണ്ടാവില്ല. . മാത്രമല്ല ശിശു ചർമ്മത്തിന് എക്സ്ഫോളിയേറ്ററിൻ്റെ ആവശ്യമില്ല. അഥവ മുഖക്കുരുവോ, പാടുകളോ ഉണ്ടെങ്കിൽ തന്നെ കുട്ടികളുടെ ചർമ്മത്തിൻ്റെ സ്വഭാവം അനുസരിച്ചുള്ള പരിഹാരങ്ങളാണ്  ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുക. 

Read More

Baby Skin Care skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: