New Update
/indian-express-malayalam/media/media_files/OozRUeS4ewmJCZw7cMrU.jpg)
ചിത്രം: ഫ്രീപിക്
മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും പുറത്തിറങ്ങിയാൽ ഉടൻ തന്നെ ചർമ്മം വാടി തുടങ്ങും. കറുത്തപാടുകളായിരിക്കും ഫലം. ഇത് ഒരു പരിധി വരെ കുറയ്ക്കാൻ സൺസ്ക്രീൻ പുരട്ടാം. എങ്കിലും പൂർണ്ണമായും ഒരു ശമനം ഇതിനുണ്ടാവില്ല. ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്താനും സൺ ടാനിനെ അകറ്റാനുമെല്ലാം നിരവധി സൗന്ദര്യപരിപാലന മാർഗ്ഗങ്ങൾ ദിനംപ്രതി ഏവരും തേടിക്കൊണ്ടിരിക്കുകയാണ്. ഗുണപ്രദവും എന്നാൽ പാർശ്വഫലങ്ങൾ യാതൊന്നുമില്ലാത്ത ഒരു പപ്പായ ഫെയ്സ്മാസ്ക് ട്രൈ ചെയ്തു നോക്കൂ. കറുത്ത പാടുകൾ അകറ്റി ചർമ്മം തിളക്കമുള്ളതാക്കി തീർക്കാൻ സഹായിക്കുന്ന ധാരാളം പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
ചേരുവകൾ
- പപ്പായ
- തേൻ
Advertisment
തയ്യാറാക്കുന്ന വിധം
- ചെറിയ കഷ്ണം പപ്പായ തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
- ഇതിലേയ്ക്ക് കുറച്ച് തേൻ ചേർത്തിളക്കുക.
- കഴുകി വൃത്തിയാക്കിയ മുഖത്ത് പുരട്ടുക.
- പത്ത് മുതൽ പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക.
ഗുണങ്ങൾ
- പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇതിന് എക്സ്‌ഫോളിയേറ്റിങ് ഗുണങ്ങളുണ്ട്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും.
- വൈറ്റമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
- അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
- പപ്പായയിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.
- ചർമ്മത്തിന്റെ സ്വാഭാവിക മൈക്രോബയോമിനെ നശിപ്പിക്കാതെ ഗുണകരമായ നേട്ടങ്ങൾ തേൻ നൽകും.
- തേൻ ഉപയോഗിച്ചുള്ള ഫെയ്സ് മാസ്ക് ചർമ്മം തിളങ്ങാനും മൃദുലമാക്കാനും സഹായിക്കും.
Read More
Advertisment
- ഹെയർ മാസ്കും കണ്ടീഷ്ണറും ഉപയോഗിക്കേണ്ടത് എങ്ങനെ?
- വരണ്ട ചർമ്മത്തിനു പരിഹാരം: ഈ ഫെയ്സ് മാസ്ക് ട്രൈ ചെയതു നോക്കൂ
- ആരോഗ്യമുള്ള മുടിക്കായി ഈ വിത്തുകൾ കഴിച്ചു നോക്കൂ
- താരൻ അകറ്റാൻ ഒരു പൊടിക്കൈ, ഇങ്ങനെ ചെയ്തു നോക്കൂ
- ശിശുക്കളുടെ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുതിർന്നവർ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
- മഴക്കാലത്തും തലമുടിയുടെ ആരോഗ്യം നിലനിർത്താം : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- മുഖത്തെ ടാൻ അകറ്റാൻ ഒരുഗ്രൻ ഫെയ്സ് മാസ്ക്
- നിറം മങ്ങിയ പല്ലുകളാണോ പ്രശ്നം? ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ
- കൈകളിലെ ഇരുണ്ട ചർമ്മം അകറ്റാം: ഇങ്ങനെ ചെയ്തു നോക്കൂ
- ആരോഗ്യമുള്ള ചർമ്മത്തിന് ഈ പഴം കഴിച്ചോളൂ
- കറുവാപ്പട്ടയും, ആപ്പിൾ സിഡർ വിനാഗിരിയും താരൻ അകറ്റാൻ നല്ലതോ?
- മുടി വളർച്ച കൂട്ടും, താരൻ കുറയ്ക്കും; കറ്റാർവാഴ ജെൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ
- മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാം, ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- ആഴ്ചയിൽ എത്ര തവണ മുടി കഴുകാറുണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- Skin Home Remedies: മുഖകാന്തിക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.