scorecardresearch

മെൽബൺ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാർവ്വതി തിരുവോത്ത്

മെൽബണിൽ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ അഭിയനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം പാർവ്വതിക്ക് ലഭിച്ചത്

മെൽബണിൽ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ അഭിയനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം പാർവ്വതിക്ക് ലഭിച്ചത്

author-image
Lifestyle Desk
New Update
Parvathy Thiruvothu

പാർവ്വതി തിരുവോത്ത്

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടിരിക്കുന്ന നടിയാണ് പാർവ്വതി തിരുവോത്ത്.  ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച 'ഉള്ളൊഴുക്ക്' എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം. തൻ്റെ ജീവിതത്തിലെ എല്ലാ സുപ്രധാന നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പാർവ്വതി പങ്കുവെയ്ക്കാറുണ്ട്. മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം ഏറ്റു വാങ്ങിയ ചിത്രങ്ങളണ് പാർവ്വതി തൻ്റെ ഇൻസ്റ്റഗ്രാം  പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫിലിം ഫെസ്റ്റിവലിന് നന്ദി പറഞ്ഞു കൊണ്ടുള്ള ക്യാപ്ഷനും ചിത്രത്തിനോടൊപ്പം കാണാം.

Advertisment

Parvathy Thiruvothu Iffkmelbourne

ഇതിനൊപ്പം പാർവ്വതി അവർഡ് ചടങ്ങിനായ് എത്തിയ സാരി ലുക്കിലുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Parvarthy Thiruvothu Saree Latest 1

Advertisment

കറുപ്പ് നിറത്തിലുള്ള ഷിഫോൺ ഓർഗൻസ് മെറ്റീരിയലുകൾ ചേർത്ത് സാരിയുടുത്ത ചിത്രങ്ങളാണത്. മേധയുടെ എൻസബിളിൻ്റെയാണ് ഈ സ്റ്റൈലിഷ് സാരി.

Parvarthy Thiruvothu Saree Latest 2


74800 രൂപ വിലവരുന്ന  ആ സാരി സെറ്റിൻ്റെ ബ്ലൗസാണ് ഏറ്റവും ശ്രദ്ധേയം. ബ്രോക്കേഡ് മെറ്റീരിയലിലുള്ള ഹാർഡ് പാച്ച് വർക്കുകളാണതിൽ കൊടുത്തിരിക്കുന്നത്. വ്യത്യസ്ത ഡിസൈനിലുള്ള ബ്രോക്കേഡുകളാണ് ഇതിന് തിരഞ്ഞെടുക്കുന്നത്.

Parvarthy Thiruvothu Saree Latest 3

മലയാള സിനിമയെ പ്രതിനിധീകരിച്ച് സ്റ്റൈലിഷ് സാരി ലുക്കിലെത്തിയ പാർവ്വതിയ്ക്ക് ആശംസകളും പ്രശംസകളുമായി ധാരാളം ആരാധകരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

Read More

Fashion Trends Actress Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: