scorecardresearch

മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ ഒരു തക്കാളി ഫെയ്സ്മാസ്ക്

ചർമ്മ സംരക്ഷണത്തിനു സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിരിക്കുന്നു

ചർമ്മ സംരക്ഷണത്തിനു സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിരിക്കുന്നു

author-image
Lifestyle Desk
New Update
Tomato Face Pack

ചിത്രം: ഫ്രീപിക്

പാടുകളില്ലാക്ക തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ സമയക്കുറവും ശരിയായ പരിചരണത്തിന്റെ അഭാവവും മൂലം നമ്മുടെ ചർമ്മം വരണ്ടതാകുന്നു. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാലാവസ്ഥ പോലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.ചുട്ടുപൊള്ളുന്ന വേനൽക്കാലവും മഴക്കാലത്തെ ഈർപ്പം മുഖത്ത് പാടുകളും, ചുളിവുകളും, മുഖക്കുരുവും സമ്മാനിക്കുന്നു.

Advertisment

ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് തക്കാളി മികച്ച മരുന്നാണ്. മാത്രമല്ല ചർമ്മത്തിന് തൽക്ഷണം തിളക്കവും പുനരുജ്ജീവനവും നൽകാൻ ഇത് സഹായിക്കുന്നു.  തക്കാളി കൊണ്ടുള്ള ഫെയ്സ് ആഴ്ചിയിൽ രണ്ട് തവണയെങ്കിലും ഉപയോഗിച്ചാൽ സൺടാൻ, ചർമ്മത്തിന്റെ നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കപ്പെടും.

ചേരുവകൾ

  • തക്കാളി
  • തൈര്
  • നാരങ്ങ

തയ്യാറാക്കുന്ന വിധം

  • ഒരു തക്കാളി തൊലി കളഞ്ഞെടുത്തിലേയ്ക്ക് ഒരു ടീസ്പൂൺ തൈര്, ഏതാനും തുള്ളി നാരങ്ങ നീര് എന്നിവ ചേർത്ത് അരയ്ക്കുക.
  • മുഖത്തും കഴുത്തിലുമായി ഇത് പുരട്ടി ഒരു മിനിറ്റ് മസാജ് ചെയ്യുക.
  •  പത്ത് മിനിറ്റ് വിശ്രമിക്കുക.
  • ശേഷം കഴുകി കളയുക.

ഗുണങ്ങൾ

  • ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
  • പ്രകൃതി ദത്തമായ ബ്ലീച്ചിങ് ഏജൻ്റായി തക്കാളി പ്രവർത്തിക്കും.
  • തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്, ഇത് സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു.
  • ചർമ്മത്തിന് തിളക്കം നൽകുന്നതിനും കൊളാജൻ വർധിപ്പിക്കുന്നതിനും ഇലാസ്തികത നിലനിർത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സിയുടെ പവർഹൗസാണ് തക്കാളി.
  • തക്കാളി ചർമ്മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും ഒപ്പം ഒരു ടോണറായി പ്രവർത്തിക്കുകയും ചെയ്യും. 
  • എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാൻ നാരങ്ങാ നീര് ഗുണം ചെയ്യും.
  • ചർമ്മത്തിലെ കറുത്ത പാടുകളും, മൃതകോശങ്ങളും അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഫെയ്സ് മാസ്കാണ് ഇത്.

Read More

Advertisment
Skin Care skin Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: