/indian-express-malayalam/media/media_files/oS2OfmsjTv790Rk9lPpL.jpg)
ചിത്രം: ഫ്രീപിക്
കാലാവസ്ഥയ്ക്കനുസരിച്ച് ആരോഗ്യത്തിലും ചർമ്മ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണം. വേനൽക്കാലത്തെ ശീലങ്ങൾ ആയിരിക്കില്ല മഴക്കാലത്ത് പിന്തുടരേണ്ടത്. ചർമ്മത്തിൻ്റെ ആവശ്യങ്ങൾക്ക് അന്തരീക്ഷ താപനില അനുസരിച്ച് വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം ചർമ്മം വരണ്ടു പോകുന്നതിനും, വിണ്ടു കീറുന്നതിനും, മങ്ങലുണ്ടാക്കുന്നതിനും കാരണമായേക്കാം. അമിതമായി സെബം ഉത്പാദനം ഈ സാഹചര്യത്തിൽ ഉണ്ടാകുന്നതിനാൽ മുഖക്കുരുവും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
ഇവയ്ക്കു പരിഹാരമായി പല ഉത്പന്നങ്ങളും വിപണിയിൽ നിന്നും വാങ്ങി പരീക്ഷിക്കുന്നതിനു മുമ്പായി വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു നോക്കൂ. കറുവാപ്പട്ടയും, തേനും പോലെയുള്ള പ്രകൃതി ദത്തമായ വസ്തുക്കൾ കൊണ്ടുള്ള ഫെയ്സ്മാസ്ക് ആണെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകും എന്ന ആശങ്കയും വേണ്ട.
ചേരുവകൾ
- തേൻ
- കറുവാപ്പട്ട
തയ്യാറാക്കുന്ന വിധം
- രണ്ട് ടേബിൾസ്പൂൺ തേനിലേയ്ക്ക് കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ ചേർത്തിളക്കുക.
- വൃത്തിയായി കഴുകിയ മുഖത്ത് ഇത് പുരട്ടുക. കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക.
- പത്ത് മുതൽ പതിനഞ്ചു മിനിറ്റു വരെ വിശ്രമിക്കുക.
- ശേഷം കഴുകി കളയുക.
ഗുണങ്ങൾ
- തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റ് ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
- മുഖക്കുരു, അതു മൂലമുണ്ടാകുന്ന പാടുകൾ എന്നിവയെ പ്രതിരോധിക്കാൻ തേൻ മികച്ച ഔഷധമാണ്.
- കറുവാപ്പട്ടയിൽ ആൻ്റി ഇൻഫ്ലമേറ്ററി സവിശഷതകൾ അടങ്ങിയിട്ടുണ്ട്.
- കറുവാപ്പട്ട നേരിട്ട് ഉപയോഗിക്കുന്നത് ചർമ്മത്തിൽ അസ്വസ്ഥതൾ ഉണ്ടാക്കിയേക്കാം. അതിനാൽ തേനിലോ മറ്റോ ചെറിയ അളവിൽ അലിയിച്ച് ഉപയോഗിക്കുക.
- ചർമ്മത്തിലെ ചുവപ്പ്, തടിപ്പ് എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നതിന് കറുവാപ്പട്ട സഹായിക്കും.
- പാച്ച് ടെസ്റ്റ് ചെയ്തു നോക്കി പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇത്തരം ഫെയ്സ് മാസ്കുകൾ സ്ഥിരമായി ഉപയോഗിക്കാവൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- മുഖക്കുരുവിൽ നിന്നും മോചനമില്ലെന്ന് കരുതേണ്ട, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ
- നിറം മങ്ങിയതും വരണ്ടതുമായ കാൽപ്പാദങ്ങളാണോ പ്രശ്നം? ഇതാ ഒരു പരിഹാരം
- തലമുടി സംരക്ഷണത്തിന് ഒറ്റമൂലി, ഈ ഉലുവ ഹെയർ മാസ്ക് ഉപയോഗിച്ചു നോക്കൂ
- മുഖക്കുരുവിനു പരിഹാരം മഞ്ഞൾപ്പൊടിയും കടലമാവും ചേർന്ന ഈ ഫെയ്സ് മാസ്ക്
- മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ ഒരു തക്കാളി ഫെയ്സ്മാസ്ക്
- മെൽബൺ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാർവ്വതി തിരുവോത്ത്
- വിൻ്റേജ് ക്യൂനായി സിൽക്ക് സാരിയിൽ സംയുക്ത മേനോൻ
- സൺസ്ക്രീനോ സൺബ്ലോക്കോ? ചർമ്മ സംരക്ഷണത്തിന് ഏതാണ് മികച്ചത്
- കറുത്ത പാടുകളകറ്റി ചർമ്മം തിളക്കമുള്ളതാക്കാം, ഇതാ ഒരുഗ്രൻ ഫെയ്സ്മാസ്ക്
- ഹെയർ മാസ്കും കണ്ടീഷ്ണറും ഉപയോഗിക്കേണ്ടത് എങ്ങനെ?
- വരണ്ട ചർമ്മത്തിനു പരിഹാരം: ഈ ഫെയ്സ് മാസ്ക് ട്രൈ ചെയതു നോക്കൂ
- ആരോഗ്യമുള്ള മുടിക്കായി ഈ വിത്തുകൾ കഴിച്ചു നോക്കൂ
- താരൻ അകറ്റാൻ ഒരു പൊടിക്കൈ, ഇങ്ങനെ ചെയ്തു നോക്കൂ
- ശിശുക്കളുടെ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുതിർന്നവർ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
- മഴക്കാലത്തും തലമുടിയുടെ ആരോഗ്യം നിലനിർത്താം : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.