scorecardresearch

മുഖക്കുരുവിൽ നിന്നും മോചനമില്ലെന്ന് കരുതേണ്ട, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, അധിക എണ്ണ ഉൽപാദനം, ബാക്ടീരിയകൾ, ചർമ്മത്തിലെ മൃതകോശങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാം

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, അധിക എണ്ണ ഉൽപാദനം, ബാക്ടീരിയകൾ, ചർമ്മത്തിലെ മൃതകോശങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാം

author-image
Lifestyle Desk
New Update
Face Care For Acne

:

എല്ലാവരിലും ഇടക്കിടെ വന്നു പോകാറുള്ള ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്നതും എന്തു ചെയ്തിട്ടും പരിഹാരം ഇല്ലാത്തതുമായ മുഖക്കുരു പലരെയും മാനസികമായി തളർത്തിയേക്കാം. എല്ലാ പ്രായക്കാർക്കും സാധാരണയായി ഉണ്ടാകാറുള്ള ഒരു 'സ്കിൻ കണ്ടീൻ മാത്രമാണിത്. ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, തുടങ്ങിയ രൂപത്തിലും ഇവ പ്രത്യക്ഷപ്പെടാം.

Advertisment

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, അധിക എണ്ണ ഉൽപാദനം, ബാക്ടീരിയകൾ, ചർമ്മത്തിലെ മൃതകോശങ്ങൾ, മരുന്നുകൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാം. ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മുഖക്കുരു മാറ്റുന്ന ആയിരക്കണക്കിന് ക്രീമുകളും മരുന്നുകളും നിങ്ങൾക്ക് കണ്ടെത്താനാകും എന്നാൽ ഇവയിൽ പലതും ഫലപ്രദമല്ല എന്നതാണ് വസ്തുത.

അത്തരം സന്ദർഭങ്ങളിൽ പ്രകൃതി ദത്തമായ ഫെയ്സ് മാസ്ക്കുകൾക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കാം. മഞ്ഞളും, തേനും ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഔഷധ ഗുണമുള്ള വസ്തുക്കളായാണ് പണ്ടു മുതൽക്കേ കണ്ടു വരുന്നത്. 

ചേരുവകൾ

  • മഞ്ഞൾപ്പൊടി
  • തേൻ

തയ്യാറാക്കുന്ന വിധം

  • ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ കൂടി ചേർത്തിളക്കുക.
  • നന്നായി വൃത്തിയാക്കിയ മുഖത്ത് ഈ മിശ്രിതം പുരട്ടുക.
  • പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ വിശ്രമിക്കുക
  • ശേഷം കഴുകി കളയുക

ഗുണങ്ങൾ

Advertisment
  • ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മഞ്ഞളിൽ അടിങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിൽ നിന്നും കറുത്ത പാടുകളിൽ നിന്നും സംരക്ഷണം നൽകി മുഖ കാന്തി വർധിപ്പിക്കുന്നു.
  • ചർമ്മത്തിന്റെ സ്വാഭാവിക മൈക്രോബയോമിനെ നശിപ്പിക്കാതെ ഗുണകരമായ നേട്ടങ്ങൾ തേൻ നൽകും.
  • തേൻ ഉപയോഗിച്ചുള്ള ഫെയ്സ് മാസ്ക് ചർമ്മം തിളങ്ങാനും മൃദുലമാക്കാനും സഹായിക്കും.
  • പാച്ച് ടെസ്റ്റ് ചെയ്തു നോക്കിയതിനു ശേഷം മാത്രം ഇത്തരം ഫെയ്സ് മാസ്ക്കുകൾ മുഖത്ത് നേരിട്ട് പുരട്ടാവൂ. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Acne Face Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: