/indian-express-malayalam/media/media_files/7t4fGgfRboP3c1xQvm3y.jpg)
ചിത്രം: ഫ്രീപിക്
എല്ലാവർക്കും ഓരോ തരം ഇഷ്ടങ്ങളുണ്ട്. അതിൽ ഒന്നാണ് പെർഫ്യൂമിനോടുള്ള പ്രിയം. വ്യത്യസ്ത മണത്തിലുള്ള പെർഫ്യൂമുകൾ വാങ്ങി സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം ചർമ്മത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നത് സ്ഥിരമായാൽ അത് പിഗ്മെൻ്ററി മാറ്റങ്ങൾക്കു കാരണമാകും. ഫോട്ടോസെൻസിറ്റീവായ ചില രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. ഇവ ചർമ്മത്തിൽ പുരട്ടിയതിനു ശേഷം സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഫൈറ്റോഡെർമറ്റൈറ്റിസിന് കാരണമാകുമെന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ആൻഡ്രിയ റേച്ചൽ പറയുന്നത്.
ചർമ്മത്തിൽ അസ്വസ്ഥത സൃഷ്ടിച്ച്, ഇരുണ്ട ചർമ്മത്തിനു കാരണമാകുന്ന പോസ്റ്റ് ഹൈപ്പർപിഗ്മെൻ്റേഷൻ എന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു. ചില പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന സിന്നമേറ്റ്സ്, സുഗന്ധത്തിനു വേണ്ടി ചേർക്കുന്ന വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്ന ആളിൻ്റെ രോഗപ്രതിരോധ സംവിധാനത്തെ സംവേദനക്ഷമമാക്കും. ഇത് ചർമ്മത്തിൽ ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ അലർജി ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
ബ്രൗൺ മുതൽ കറുപ്പ് നിറത്തിലുള്ള പാടുകളൾ വരെ ഇത്തരത്തിൽ സൗന്ദര്യവർധക വസ്തുക്കളും പെർഫ്യൂമുകളും ഉണ്ടാക്കിയേക്കാം. ആൽക്കഹോൾ, സുഗന്ധത്തിനു വേണ്ടി ചേർക്കുന്ന സിന്തറ്റിക് ഘടകങ്ങൾ, എന്നിവ ചർമ്മത്തെ പ്രകോപിപ്പിക്കുന്ന അലർജിക്കു കാരണമാകും. ഇത്തരം അസ്വസ്ഥതകളും വീക്കവും മെലാനിൻ ഉത്പാദനം വർധിപ്പിക്കുന്നു. അതിൻ്റെ ഫലമായി ഇരുണ്ട പാടുകൾ ഉണ്ടാകുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം വസ്ത്രങ്ങൾക്കു മുകളിൽ പെർഫ്യൂമും, ഡിയോഡറൻ്റുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുമുള്ള സംരക്ഷണത്തിന് സൺസ്ക്രീൻ ചർമ്മത്തിൽ പുരട്ടി അധിക സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ അലർജിരഹിത, സുഗന്ധരഹിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിനു മുമ്പ് ചെയ്യുന്നതു പോലെ തന്നെ ഇത്തരം സാഹചര്യങ്ങളിലും പാച്ച് ടെസ്റ്റ് ചെയ്തു നോക്കുന്നത് അലർജി സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു സഹായിക്കും.
Read More
- അകാല നരയുടെ കാരണങ്ങൾ അറിയാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- തിളങ്ങുന്നതും കട്ടിയുള്ളതുമായ മുടി നേടൂ നെല്ലിക്ക ഉപയോഗിച്ച്
- അകാല നരയും താരനും ഇനി പടിക്കു പുറത്ത്, ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ
- ചർമ്മം തിളങ്ങാൻ കറുവാപ്പട്ട ഫെയ്സ്മാസ്ക്
- മുഖക്കുരുവിൽ നിന്നും മോചനമില്ലെന്ന് കരുതേണ്ട, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ
- നിറം മങ്ങിയതും വരണ്ടതുമായ കാൽപ്പാദങ്ങളാണോ പ്രശ്നം? ഇതാ ഒരു പരിഹാരം
- തലമുടി സംരക്ഷണത്തിന് ഒറ്റമൂലി, ഈ ഉലുവ ഹെയർ മാസ്ക് ഉപയോഗിച്ചു നോക്കൂ
- മുഖക്കുരുവിനു പരിഹാരം മഞ്ഞൾപ്പൊടിയും കടലമാവും ചേർന്ന ഈ ഫെയ്സ് മാസ്ക്
- മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ ഒരു തക്കാളി ഫെയ്സ്മാസ്ക്
- മെൽബൺ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാർവ്വതി തിരുവോത്ത്
- വിൻ്റേജ് ക്യൂനായി സിൽക്ക് സാരിയിൽ സംയുക്ത മേനോൻ
- സൺസ്ക്രീനോ സൺബ്ലോക്കോ? ചർമ്മ സംരക്ഷണത്തിന് ഏതാണ് മികച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.