scorecardresearch

Grey Hair in Your 20: അകാല നരയുടെ കാരണങ്ങൾ അറിയാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

What Causes Grey Hair in Your 20s? Melanin-Rich Foods for Healthy Black Hair: അകാല നരയുമായി ബന്ധപ്പെട്ട് വിദഗ്ധർ ചില പോഷകങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാണിക്കുന്നുണ്ട്

What Causes Grey Hair in Your 20s? Melanin-Rich Foods for Healthy Black Hair: അകാല നരയുമായി ബന്ധപ്പെട്ട് വിദഗ്ധർ ചില പോഷകങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാണിക്കുന്നുണ്ട്

author-image
WebDesk
New Update
Grey Hair FI

Grey Hair in Your 20 Melanin-Rich Foods for Healthy Black Hair

Grey Hair in Your 20: തലമുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറ്റവും അധികം പേടിസ്വപ്നമാകുന്നത് അകാല നരയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ തലമുടി നരച്ചു തുടങ്ങുന്നത് ഒരാളുടെ ആത്മ വിശ്വാസത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറുന്നു. ഇതു മറച്ചു വെയ്ക്കാൻ മുടി കറുപ്പിക്കുന്നത് ശീലമാക്കുന്നവരും ഉണ്ട്.

Advertisment

Understanding the Causes of Grey Hair in Your 20s: അകാല നരയുടെ കാരണങ്ങൾ

മുടി നരയ്ക്കുക എന്നത് പ്രായാധിക്യം മൂല നടക്കുന്ന ഒരു പ്രക്രിയയാണ്. ചർമ്മത്തിലെ രോമകൂപങ്ങളിൽ മെലാനിൻ എന്ന പിഗ്മെൻ്റ് അടങ്ങിയിട്ടുണ്ട്. പ്രായം ഏറി വരുമ്പോൾ ഇതിൻ്റെ അളവ് കുറയുകയും മുടിയുടെ സ്വഭാവികമായ നിറം മങ്ങിത്തുടങ്ങുകയും ചെയ്യുമെന്ന് ഡയറ്റീഷ്യനായ ലാവ്ലിൻ കൗർ പറയുന്നു. എന്നാൽ അകാല നരയുടെ പിന്നിൽ മറ്റ് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഇവ മനസ്സിലാക്കി വേണ്ട പ്രതിവിധി ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

ഭക്ഷണത്തിലെ പോഷക കുറവ്

ചില പോഷകങ്ങളുടെ അപര്യാപ്തത അകാല നരയുമായി ബന്ധപ്പെട്ട് വിദഗ്ധർ ചൂണ്ടിക്കാണിക്കാറുണ്ട്. ഇരുമ്പ്, കോപ്പർ, വിറ്റാമിൻ ബി, അയോഡിൻ, ഒമേഗ 3 എന്നീ പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് മുടി നരയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കാൻ ശ്രദ്ധിക്കുക.

Advertisment

വർധിച്ചു വരുന്ന സമ്മർദ്ദം

അമിതമായ സമ്മർദ്ദം ചർമ്മത്തിലെ രോമകൂപങ്ങളിൽ നോറെപിനെഫ്രിൻ എന്ന രാസവസ്തു പ്രകാശിപ്പിക്കുന്നു.  ഇത് മെലാനിൻ ഉത്പാദനവുമായി ബന്ധപ്പെട്ട് മെലനോസൈറ്റ് സ്റ്റെ സെല്ലുകളിലേയ്ക്ക് എത്തുന്നു. അങ്ങനെ പിഗ്മെൻ്റ് സെല്ലുകളായി മാറി രോമകൂപങ്ങളിലേയ്ക്ക് പുറന്തള്ളുന്നു. ഇത് മുടി നരച്ചു പോകുന്നതിലേയ്ക്ക് നയിക്കുന്നു. 

സമ്മർദ്ദവും ഭക്ഷണക്രമവും മാത്രമല്ല ജനിതകശാസ്ത്രം, ഹോർമോൺ അസന്തുലിതാവസ്ഥ, മലബന്ധം, വിളർച്ച തുടങ്ങിയവ പോലും മുടി വളരെ നേരത്തെ നരച്ചു പോകുന്നതിലേയ്ക്ക് നയിക്കും

Tips to Prevent Early Greying of Hair: പ്രിതിവിധി

മുടിയുടെ അകാല നര ഉൾപ്പെടെ  എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഹാരം ഭക്ഷണക്രമം ശരിയാക്കുക എന്നതാണ്. മുടിയുടെ കറുപ്പും തിളക്കവും വീണ്ടെടുക്കാൻ  കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. 

What Causes Grey Hair in Your 20s? Melanin-Rich Foods for Healthy Black Hair: അകാല നരയെ പ്രതിരോധിക്കാൻ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവയിൽ ഗണ്യമായ അളവിൽ ചെമ്പ് പോലെയുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് മെലാനിൻ സമന്വയത്തെ ഉത്തേജിപ്പിക്കുകയും മുടിയുടെ പിഗ്മെൻ്റേഷൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വൈറ്റമിൻ ബി അടങ്ങിയ തൈര്, പനീർ, വാഴപ്പഴം, കാരറ്റ് അല്ലെങ്കിൽ  ഇഷ്ടമുള്ള ഒരു പച്ചക്കറി ജ്യൂസ് പോലും അകാല നര കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലേയ്ക്കുള്ള ഓക്‌സിജൻ വിതരണം വർധിപ്പിച്ചാണ് അവ പ്രവർത്തിക്കുന്നത്, ഇത് നിങ്ങളുടെ കോശങ്ങളെ ആരോഗ്യകരവും സജീവവുമായി നിലനിർത്താൻ സഹായിക്കുന്നു. അങ്ങനെ കരുത്തുറ്റ മുടി ലഭ്യമാകുന്നു. ചെമ്പ്, വിറ്റാമിൻ ബി, ഒമേഗ 3, ഇരുമ്പ്, അയഡിൻ തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയ സമീകൃതാഹാരം അവഗണിക്കരുത്.

Read More

Lifestyle Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: