/indian-express-malayalam/media/media_files/IgSllYaBvBXH0Y32MC5Z.jpg)
ചിത്രം:ഫ്രീപിക്
ചർമ്മ സംരക്ഷണത്തിൽ സൗന്ദര്യ ഉത്പന്നങ്ങൾക്കു മാത്രമല്ല ഭക്ഷണക്രമത്തിനും പ്രാധാന്യമുണ്ട്. ശരീരത്തിൻ്റേയും ചർമ്മത്തിൻ്റേയും ആരോഗ്യത്തിന് നിർദ്ദേശിക്കപ്പെടുന്ന ഭക്ഷണങ്ങിൽ ഏറ്റവും പ്രധാനമാണ് ആപ്പിൾ. തിളങ്ങുന്ന ചർമ്മത്തിന് പലപ്പോഴും നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് ആപ്പിൾ. എന്നാൽ മുഖക്കുരു അകറ്റാൻ ഇത് എത്രത്തോളം സഹായകരമാകുമെന്ന് അറിയാമോ?
ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്ന ആപ്പിൾ, ബെറി, സ്ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ.പ്രിയങ്കരി പറയുന്നു.
മുഖക്കുരു, അകാല വർദ്ധക്യം എന്നിവയിലേയക്കു നയിക്കുന്ന വീക്കം ചെറുക്കാൻ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കുന്നു. പല പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ്റെ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും സഹായിക്കുന്നു. ഇത്തരം പഴങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെങ്കിലും മുഖക്കുരുവിനുള്ള ഒരു മാന്ത്രിക ചികിത്സയല്ല. ഭക്ഷണത്തോടുള്ള വ്യക്തിഗതമായ പ്രതികരണം എല്ലായ്പ്പോഴും വ്യത്യസ്തമാണ്. മാമ്പഴം പോലെയുള്ള പഴങ്ങൾ ചില വ്യക്തികളൽ മുഖക്കുരുവിന് കാരണമാകാറുണ്ട്. ചില പ്രത്യേക ചർമ്മ പ്രശ്നങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിൻ്റെ നിദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.
ആപ്പിളിൻ്റെ ഗുണത്തെക്കുറച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. നെറ്റിയിലേയും കവിളിലേയും മുഖക്കുരു അകറ്റാൻ ദിവസവും രണ്ട് മുതൽ നാല് വരെ ആപ്പിൾ കഴിക്കണം എന്നാണ് ഡോ. പ്രിയങ്ക പറയുന്നത്. ആപ്പിൾ അരച്ച് ചർമ്മത്തിൽ പുരട്ടുന്നതും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
എല്ലാ പഴങ്ങളും ആൻ്റി ഓക്സിഡൻ്റുകളുടെ മികച്ച ഉറവിടമാണ്. കോശജ്വലനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുന്നതിന് ഇത് സഹായിക്കും. ഇതിലൂടെ അകാല വാർദ്ധക്യ ലക്ഷണങ്ങൾ തടയാൻ സാധിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം പിഗ്മെൻ്റേഷനെ നേരിട്ടേക്കാം.
ആരോഗ്യമുള്ള കുടൽ ആരോഗ്യമുള്ള ചർമ്മത്തിലേക്ക് നയിക്കുമോ?
കുടലിൻ്റെ ആരോഗ്യം ചർമ്മത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും ബാക്ടീരിയയുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന കുടലിലെ വീക്കം മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ കുടൽ നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും ചർമ്മത്തിൻ്റെ വ്യക്തത മെച്ചപ്പെടുത്താനും സഹായിക്കും.
നെറ്റിയിലെ കുരുക്കൾ സാധാരണമായ ചർമ്മ പ്രശ്നമാണ്. പ്രത്യേകിച്ച് കൗമാരക്കാർക്കിടയിലാണ് ഇത് അധികവും കാണാറുള്ളത്. അമിതമായ എണ്ണ മൂലമുണ്ടാകുന്ന താരൻ, തലയോട്ടിയിലെ നിർജ്ജീവമായ ചർമ്മം, നെറ്റിയിലെ ചർമ്മവുമായുള്ള മുടിയുടെ സമ്പർക്കം എന്നവ മുഖക്കുരുവിന് കാരണമാകും. പതിവായി മുടി കഴുകുന്നതും നീളം കുറച്ചു നിലനിർത്തുന്നതും ഒരു പരിധി വരെ ഇത് പ്രതിരോധിക്കാൻ സഹായിക്കും.
Read More
- ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ, അൽപ്പം ശ്രദ്ധയാവാം
- പെർഫ്യൂം ഉപയോഗിക്കാറുണ്ടോ? ഇക്കാര്യം അറിഞ്ഞോളൂ
- അകാല നരയുടെ കാരണങ്ങൾ അറിയാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- തിളങ്ങുന്നതും കട്ടിയുള്ളതുമായ മുടി നേടൂ നെല്ലിക്ക ഉപയോഗിച്ച്
- അകാല നരയും താരനും ഇനി പടിക്കു പുറത്ത്, ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ
- ചർമ്മം തിളങ്ങാൻ കറുവാപ്പട്ട ഫെയ്സ്മാസ്ക്
- മുഖക്കുരുവിൽ നിന്നും മോചനമില്ലെന്ന് കരുതേണ്ട, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ
- നിറം മങ്ങിയതും വരണ്ടതുമായ കാൽപ്പാദങ്ങളാണോ പ്രശ്നം? ഇതാ ഒരു പരിഹാരം
- തലമുടി സംരക്ഷണത്തിന് ഒറ്റമൂലി, ഈ ഉലുവ ഹെയർ മാസ്ക് ഉപയോഗിച്ചു നോക്കൂ
- മുഖക്കുരുവിനു പരിഹാരം മഞ്ഞൾപ്പൊടിയും കടലമാവും ചേർന്ന ഈ ഫെയ്സ് മാസ്ക്
- മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ ഒരു തക്കാളി ഫെയ്സ്മാസ്ക്
- മെൽബൺ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാർവ്വതി തിരുവോത്ത്
- വിൻ്റേജ് ക്യൂനായി സിൽക്ക് സാരിയിൽ സംയുക്ത മേനോൻ
- സൺസ്ക്രീനോ സൺബ്ലോക്കോ? ചർമ്മ സംരക്ഷണത്തിന് ഏതാണ് മികച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.