/indian-express-malayalam/media/media_files/tazmmATWtIDplkXzpA3P.jpg)
ചിത്രം: ഫ്രീപിക്
സൗന്ദര്യ സംരക്ഷണത്തിൽ തലമുടിയുടെ പരിപാലനവും ഉൾപ്പെടുന്നു. കൃത്യമായ ഒരു പരിപാലന ക്രമം മുടിക്ക് അവശ്യമാണ്. അതിനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ശ്രദ്ധവേണം. അത്തരത്തിലൊന്നൊണ് പെർഫ്യൂമുകൾ. അന്തരീക്ഷത്തിലെ ഈർപ്പവും പൊടിയും മുടി ദുർഗന്ധപൂരിതവും, വരണ്ടതുമാക്കാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ സ്ഥിരമായ ഉപയോഗം തലയോട്ടിയിലും തലമുടിയിലും അസ്വസ്ഥത സൃഷ്ടിച്ചേക്കാം.
ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാണ് ഇത്തരം ഹെയർപെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്നത്. അവ മുടി ഫ്രെഷ് ആയിട്ടും തിളക്കമുള്ളതുമായി ഇരിക്കുന്നതിന് സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. സിമിൽ പറഞ്ഞു.
പെർഫ്യൂം മുടിക്ക് ഹാനികരമോ?
മറ്റ് പെർഫ്യൂമുകളെ അപേക്ഷിച്ച് ഇവ മുടി സംരക്ഷണത്തിൽ ഏറെ ഗുണം ചെയ്യും. അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണയായി വെള്ളത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഹെയർപെർഫ്യൂമുകൾ. ചെറിയ അളവിൽ ആൽക്കഹോളും ഇതിൽ അടങ്ങിയിട്ടുണ്ട്. അത് തലമുടി വരണ്ട് പോകുന്നത് തടയുന്നു.
എണ്ണ മയമുള്ള മുടിയുടെ സ്വഭാവം നിലനിർത്തുന്നതിനും, കേടായ മുടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അത് ഗുണം ചെയ്യും. എന്നാൽ ഇത്തരം ഗുണങ്ങൾ വ്യക്തിപരമായി വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ഇവ അധികമായി ഉപയോഗിക്കുന്നതിനു പകരം ബദൽ മാർഗങ്ങളും തേടാവുന്നതാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മിസ്റ്റുകൾ, എണ്ണകൾ എന്നിവ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ഹെയർ സെറവും ഇത്തരം പെർഫ്യൂമുകളുടെ അതേ പ്രയോജനങ്ങൾ നൽകുന്നവയാണ്.
ചർമ്മ സംരക്ഷണത്തിൽ എന്നതു പോലെ തന്നെ മുടിയിൽ ഉപയോഗിക്കുന്ന എന്തു വസ്തുവും തിരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെ വേണം. നിങ്ങളുടെ മുടിയുടെ ആരോഗ്യവും സ്വഭാവവും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ആൽക്കഹോൾ രഹിതമായ ഉത്പന്നങ്ങളായിരിക്കും ഏറ്റവും നല്ലത്. അലർജിയോ മറ്റ് ചർമ്മ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കുവാൻ പാച്ച് ടെസ്റ്റ് ചെയ്തു നോക്കിയതിനു ശേഷം മാത്രം സ്ഥിരമായി ഉപയോഗിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
Read More
- ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിന് ആപ്പിൾ കഴിക്കുന്നത് നല്ലതോ?
- ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ, അൽപ്പം ശ്രദ്ധയാവാം
- പെർഫ്യൂം ഉപയോഗിക്കാറുണ്ടോ? ഇക്കാര്യം അറിഞ്ഞോളൂ
- അകാല നരയുടെ കാരണങ്ങൾ അറിയാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- തിളങ്ങുന്നതും കട്ടിയുള്ളതുമായ മുടി നേടൂ നെല്ലിക്ക ഉപയോഗിച്ച്
- അകാല നരയും താരനും ഇനി പടിക്കു പുറത്ത്, ഈ ഹെയർ മാസ്ക് ഉപയോഗിക്കൂ
- ചർമ്മം തിളങ്ങാൻ കറുവാപ്പട്ട ഫെയ്സ്മാസ്ക്
- മുഖക്കുരുവിൽ നിന്നും മോചനമില്ലെന്ന് കരുതേണ്ട, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ
- നിറം മങ്ങിയതും വരണ്ടതുമായ കാൽപ്പാദങ്ങളാണോ പ്രശ്നം? ഇതാ ഒരു പരിഹാരം
- തലമുടി സംരക്ഷണത്തിന് ഒറ്റമൂലി, ഈ ഉലുവ ഹെയർ മാസ്ക് ഉപയോഗിച്ചു നോക്കൂ
- മുഖക്കുരുവിനു പരിഹാരം മഞ്ഞൾപ്പൊടിയും കടലമാവും ചേർന്ന ഈ ഫെയ്സ് മാസ്ക്
- മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ ഒരു തക്കാളി ഫെയ്സ്മാസ്ക്
- മെൽബൺ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി പാർവ്വതി തിരുവോത്ത്
- വിൻ്റേജ് ക്യൂനായി സിൽക്ക് സാരിയിൽ സംയുക്ത മേനോൻ
- സൺസ്ക്രീനോ സൺബ്ലോക്കോ? ചർമ്മ സംരക്ഷണത്തിന് ഏതാണ് മികച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.