scorecardresearch

ചർമ്മ സംരക്ഷണത്തിന് ഹിമാലയൻ പിങ്ക് സാൾട്ട്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിങ്ങനെ ധാരാളം ധാതുക്കൾ ഹിമാലയൻ പിങ്ക് സാൾട്ടിൽ അടങ്ങിയിട്ടുണ്ട്

മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിങ്ങനെ ധാരാളം ധാതുക്കൾ ഹിമാലയൻ പിങ്ക് സാൾട്ടിൽ അടങ്ങിയിട്ടുണ്ട്

author-image
Lifestyle Desk
New Update
Pink Himalayan Salt

ചിത്രം: ഫ്രീപിക്


ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഹിമാലയൻ ഉപ്പിന് ഏറെ ജനപ്രീതി നേടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഇതുപയോഗിച്ചുള്ള ചർമ്മ സംരക്ഷണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ  വിഷയമാകുന്നത്. 

Advertisment

അൽപ്പം ഹിമാലയൻ പിങ്ക് സോൾട്ട് വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മാറ്റി വെച്ച്, പിറ്റേ ദിവസം അതുപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണെന്ന യോഗ വിദഗ്ധയായ മാൻസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു ചെമ്പു പാത്രത്തിൽ കാൽ ടീസ്പൂൺ ഹിമാലയൻ ഉപ്പ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തുവെയ്ക്കുക. അടുത്ത ദിവസം ഇതുപയോഗിച്ച് മുഖം കഴുകുക. മികച്ച എക്സഫോളിയേറ്ററായും, സ്ക്രബറായും ഇത് പ്രവർത്തിക്കുന്നു. ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു എന്നാണ് അവർ പറയുന്നത്. ചർമ്മം മൃദുലവും, തിളക്കമുള്ളതും ആക്കി തീർക്കാൻ ഇത് സഹായിക്കുന്നു.

Advertisment

പിങ്ക് സോൾട്ടിൻ്റെ ഈ സവിശേഷത ശരിവെയ്ക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. വിദുഷി. ഇത് ചർമ്മത്തിൽ ഒരു ക്ലൻസറായി പ്രവർത്തിച്ച് വീക്കം കുറച്ച് തിളക്കമുള്ളതാക്കി തീർത്തേയ്ക്കാം എന്നാണ് അവർ പറയുന്നത്. 

പിങ്ക് ഉപ്പ് അലിയിച്ച കുതിർത്ത വെള്ളത്തിലെ സോൾ എന്നാണ് വിളിക്കുന്നത്. ഇതിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് അനുകൂലമായി പ്രവർത്തിക്കുന്നു. 

ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്ക്, പാടുകൾ, മറ്റ് വിഷവസ്തുക്കൾ എന്നിവ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. മാത്രല്ല ചർമ്മത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ബാക്ടീരിയൽ ഇൻഫെക്ഷൻ തടയുന്നു. അങ്ങനെ മുഖക്കുരുവിൻ്റേയും മറ്റ് അണുബാധകളുടേയും സാധ്യതയാണ് കുറയുന്നത്. 

മൃതകോശങ്ങളെ നീക്കം ചെയ്ത് പുതിയ കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നു. 

ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നതിന് ഇത് സഹായകരമാകും. പിഎച്ച് സന്തുലിതമല്ലെങ്കിൽ ചർമ്മത്തിൽ പാടുകളും, വരന്റച്ചയും, അമിതമായ സെബം ഉത്പാദവും ഉണ്ടാകും. 

സാധാരണ ഉപ്പ് ചർമ്മത്തെ വരണ്ടതാക്കുമ്പോൾ പിങ്ക് ഹിമാലയൻ ഉപ്പ് വളരെ കട്ടികുറഞ്ഞതാണ് . സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവ പിങ്ക് ഉപ്പുവെള്ളത്തിൽ അടങ്ങിയിരിക്കുന്ന നിരവധി ധാതുക്കളിൽ ചിലതാണ്. ഇവ ചർമ്മത്തിലെ വിഷാശം ഇല്ലാതാക്കി ജാലാംശം വർധിപ്പിക്കാനും പിഎച്ച് അളവ് സാധാരണ നിലയിലാക്കാനും സഹായിക്കും. മൃതകോശങ്ങളെ പുറംതള്ളി അസ്വസ്ഥത അനുഭവപ്പെടുന്ന ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു. 

എന്നാൽ എല്ലാവരിലും ഇത് അനുയോജ്യമായി പ്രവർത്തിക്കണം എന്നില്ല. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് ഇത് ഉചിതമായിരിക്കില്ല. സ്ക്രബറായി പ്രവർത്തിക്കുമ്പോൾ ചർമ്മത്തിൽ ഉരസൽ ഉണ്ടാവുകയും വീക്കം, ചുവപ്പ്, പുകച്ചിൽ എന്നിവ അവർക്ക് അനുഭവപ്പെട്ടേക്കാം.  മുറിവുകൾ, കഠിനമായ മുഖക്കുരു എന്നിവർ ഇങ്ങനെ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ അവസ്ഥ കഠിനമാക്കും. ചൊറിച്ചിൽ, ചുവപ്പ്, വീക്കം എന്നിവയ്ക്ക് ഇത് കാരണമായേക്കാം. 

വരണ്ട ചർമ്മുള്ളർക്കും ഇത് അനുയോജ്യമാകണമെന്നില്ല. ചർമ്മത്തിൽ നിർജ്ജലീകരണത്തിന് സമാനമായ സ്വാധീനം ചെലുത്തിയേക്കാം. വളരെ പെട്ടെന്നു വിണ്ടു കീറൽ, പാടുകൾ, ചുളിവുകൾ എന്നിവ ചർമ്മത്തിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ഉപ്പിൽ അടങ്ങിയിരിക്കുന്ന ചില ധാതുക്കൾക്ക് അലർജിക് റിയാക്ഷൻ ഉണ്ടാക്കിയേക്കാം. അതിനാൽ വിദഗ്ധ അഭിപ്രായം തേടാതെ ഇത് ഉപയോഗിക്കുന്നത് ശീലമാക്കരുത്. ഉപയോഗിക്കുന്നതിനു മുമ്പായി പാച്ച് ടെസ്റ്റ് ചെയ്യ്തു നോക്കുക. 

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: