/indian-express-malayalam/media/media_files/jZcW11UJbvVJlDVPoQxK.jpg)
ചിത്രം: ഫ്രീപിക്
വ്യക്തി ശുചിത്വം, ഭക്ഷണക്രമം, ശാരീരികമായ പ്രവർത്തനങ്ങൾ, ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിങ്ങനെ തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. അധികം ആളുകളും മുടി സംരക്ഷണത്തിൻ്റെ കാര്യംവരുമ്പോൾ അധികവും പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് തേടാറുള്ളത്. അതിൽ തന്നെ ഒലിവ് എണ്ണയ്ക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. അടുക്കളയിൽ പാചകത്തിനു മാത്രമല്ല ചർമ്മത്തിൻ്റേയും മുടിയുടേയും സംരക്ഷണത്തിനും ഒരു മികച്ച ഓപ്ഷനാണ് ഒലിവ് എണ്ണ.
സാലഡുകളിലും, ഭക്ഷ്യ വസ്തുക്കൾ ഫ്രൈ ചെയ്യുന്നതിനും സാധാരണ ഈ എണ്ണ ഉപയോഗിക്കാറുണ്ട്. ചിലർ ഫെയ്സ് മാസ്ക്കുകളും മറ്റും ഉണ്ടാകുന്നതിൽ ഇത് ചേരുവയായി ചേർക്കാറുണ്ട്. ബഹുമുഖമായ ധാരാളം സവിശേഷതകളാണ് ഒലിവ് എണ്ണയ്ക്കുള്ളത്.
ഒലിവ് എണ്ണയുടെ ഗുണങ്ങൾ
- തലമുടിയിൽ ഒരു മോയ്സ്ചറൈസറായി ഇത് പ്രവർത്തിക്കുന്നു. അഴുക്കും മലിനീകരണവും മൂലം മുടിയുടെ സ്വഭാവിക ഷടന നഷ്ട്ടപ്പെട്ടേക്കാം. കാലക്രമേണ മുടിയുടെ നിറം മങ്ങുകയും ചെയ്യും. ഒലിവ് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ഈർപ്പം നിലനിർത്തി കണ്ടീഷ്ണറായി അത് പ്രവർത്തിക്കുന്നു.
- എണ്ണയുടെ ഉപയോഗം തലമുടി പൊട്ടുന്നത് ഒഴിവാക്കും.
- മുടി കൊഴിച്ചിലിൻ്റെ സാധാരണ കാരണങ്ങളിലൊന്ന് ഈർപ്പമില്ലാത്ത വരണ്ട അവസ്ഥയാണ്. ഒലിവ് എണ്ണ മുടിയിഴകൾ തിളക്കവും, നിറവും, ആരോഗ്യമുള്ളതുമാക്കി തീർക്കുന്നു.
- ഹെയർ മോയ്‌സ്‌ചറൈസറായി പ്രവർത്തിക്കുന്നതിനാൽ മുടിക്ക് മിനുസം നൽകുന്നു. പതിവായി മസാജ് ചെയ്യുന്നത് മുടിയുടെ വേരുകൾക്ക് കരുത്ത് പകരും.
- എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് താരൻ അകറ്റി നിർത്താൻ സഹായിച്ചേക്കാം. താരൻ പലപ്പോഴും മുഖക്കുരുവിന് കാരണമാകാറുണ്ട്.
- ഒലിവ് എണ്ണയിൽ അൽപ്പം നാരങ്ങാ നീര് ചേർത്ത് ഇളക്കി തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് താരന് മികച്ച പ്രതിവിധിയാണ്.
- മുടിയുടെ അറ്റത്തുണ്ടാകുന്ന പൊട്ടൽ, കൊഴിച്ചിൽ, തലമുടിയുടെ ഘടന, എന്നിവയെ ബാധിച്ചേക്കാം. ഒലിവ് ഓയിൽ അവ തടയാൻ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
- ഒലിവ് എണ്ണയുടെ ഒപ്പം അൽപ്പം വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് ചെറുതായി ചൂടാക്കുക.
- മുടി പല ഭാഗങ്ങളായി വേർതിരിച്ച് എണ്ണ പുരട്ടുക.
- ചെറുതായി മസാജ് ചെയ്യുക.
- ശേഷം ഒരു നനഞ്ഞ ടവ്വൽ ചെറുചൂടുവെള്ളത്തിൽ മുക്കി തലമുടി കെട്ടി വെയ്ക്കുക.
- 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
Read More
- മുഖ സൗന്ദര്യം കൂട്ടണോ? കഞ്ഞി വെള്ളം ട്രൈ ചെയ്യൂ
- സൗന്ദര്യത്തിനു പിന്നിലെ പ്രധാന ചേരുവ വെളിപ്പെടുത്തി കൃതി സനോൻ
- കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ ഒരു പൊടിക്കൈ
- ചർമ്മ സംരക്ഷണത്തിന് പിങ്ക് ഹിമാലൻ സോൾട്ട്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ ഹെയർ മാസ്ക് ട്രൈ ചെയ്തു നോക്കൂ
- ഹെയർ പെർഫ്യൂമുകൾ മുടിക്ക് നല്ലതോ? ബദൽ മാർഗങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.