scorecardresearch

നിങ്ങളുടെ ഈ ശീലം മുഖക്കുരുവിന് കാരണമായേക്കാം?

പുറത്തു പോയി വന്നാൽ ഉടൻ കൈകളും മുഖവും ഉറപ്പായും കഴുകുക. അത് അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നതിന് സഹായിക്കും

പുറത്തു പോയി വന്നാൽ ഉടൻ കൈകളും മുഖവും ഉറപ്പായും കഴുകുക. അത് അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നതിന് സഹായിക്കും

author-image
Lifestyle Desk
New Update
Acne Reason

ചിത്രം: ഫ്രീപിക്

മൊബൈൽ ഫോണില്ലാതെ ദിവസം തള്ളി നീക്കാനാവില്ല എന്ന അവസ്ഥയാണ്. എന്നാൽ ഈ മൊബൈൽ സ്ക്രീനുകൾ ഒരു തരത്തിൽ നിങ്ങളുടെ മുഖക്കുരുവിന് കാരണമാകുന്നു. പല സാഹചര്യങ്ങളിൽ പലയിടങ്ങളാലയാി  ഫോൺ കൊണ്ടു പോകുന്നവരാണ് നമ്മളേവരും. അതിനാൽ ധാരാളം ബാക്ടീരികളും, പൊടിയും, അഴുക്കും അതിൽ ഉണ്ടാകാം. ഫോൺ ഉപയോഗിച്ചതിനു ശേഷം അതേ കൈകൾ മുഖത്തു സ്പർഷിക്കുമ്പോൾ അണുക്കൾ ചർമ്മത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

Advertisment

ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ടച്ച് സ്ക്രീനുകൾക്കും ഇതേ അപകടം ഉണ്ട്. പൊതു ഉപയോഗമാണ് ഇത്തരം സ്ക്രീനുകൾക്കുള്ളത്. അതിനാൽ പ്രോപിയോണിബാക്ടീരിയ പോലെയുള്ള വിവിധ അണുക്കളുടെ വാസസ്ഥലമായിരിക്കും അവ. 

ചർമ്മത്തിലെ മൈക്രോബയോമിൻ്റെ സന്തുലിതാവസ്ഥയാണ് ഇത്തരം ബാക്ടീരികൾ മൂലം നഷ്ട്ടമാകുന്നത്. അത് വീക്കം, മുഖക്കുരു തുടങ്ങിയവയ്ക്ക് കാരണമായേക്കാം എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ചാരു ശർമ്മ പറയുന്നു. 

ഇത്തരം മുഖക്കുരു എങ്ങനെ തടയാം

  • മൊബൈൽ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുടെ സ്ക്രീനുകൾ അണുനാശിനി വൈപ്പുകൾ ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക. 
  • നേരിട്ട് ചർമ്മവുമായുള്ള സ്ക്രീനുകളുടെ സമ്പർക്കം കുറയ്ക്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്ന സ്റ്റൈലസ് പോലെയുള്ളവ ഉപയോഗിക്കുന്നത് പരിഗണിക്കുക.
  • അനാവശ്യമായി ഇടയ്ക്കിടെ മുഖത്ത് തൊടുന്ന ശീലം ഒഴിവാക്കുക. 
  • കൈകൾ എല്ലായിപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കുക.
  • ദിവസത്തിൽ രണ്ടു തവണ മുഖം കഴുകുക. 
  • പുറത്തു പോയി വന്നാൽ ഉടൻ കൈകളും മുഖവും ഉറപ്പായും കഴുകുക. അത് അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നതിന് സഹായിക്കും. 
Advertisment

മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങൾ
ചർമ്മത്തിലെ അമിതമായ എണ്ണ മയം, അടഞ്ഞ സുഷിരങ്ങൾ എന്നിവ മുഖക്കുരു ഉണ്ടാകുന്നതിനുള്ള അന്തരീക്ഷത്തിന് അനുകൂലമാണ്. കഠിനമായ സ്ക്രബ്ബറുകൾ ഉപയോഗിക്കുന്നത് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു വർധിപ്പിക്കുകയും ചെയ്യും.

മധുരം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ അമിതമായ ഉപഭോഗവും, സമ്മർദ്ദവും ചർമ്മത്തിലെ കുരുക്കൾക്ക് കാരണമായേക്കാം. പ്രായപൂർത്തി ആവുമ്പോഴും, ആർത്തവ സമയത്തും ഹോർമോൺ വ്യതിയാനങ്ങൾ മൂലവും മുഖക്കുരു ഉണ്ടാകാറുണ്ട്.

Read More

Acne skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: