scorecardresearch

വരണ്ട ചർമ്മത്തിനൊരു മികച്ച ഫെയ്സ്മാസ്ക്

വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും മികച്ച പരിഹാരം, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ

വരണ്ട ചർമ്മത്തിനും മുഖക്കുരുവിനും മികച്ച പരിഹാരം, ഈ ഫെയ്സ് മാസ്ക് ട്രൈ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Turmeric Milk FaceMask

ചിത്രം: ഫ്രീപിക്

കാലാവസ്ഥ വ്യതിയാനവും, ജീവിത രീതികളും ചർമ്മ സംരക്ഷണത്തിന് ഏറെ വെല്ലുവിളികൾ ഉയർത്തുന്നു. മുഖക്കുരു, ചുളിവുകൾ ഇങ്ങനെ നിരവധി പ്രശ്നങ്ങൾക്കു പിന്നിൽ വരണ്ട ചർമ്മമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ഒരുപരിധി വരെ ഇവയ്ക്ക് പരിഹാരമാകും. ഇതിനൊപ്പം ആഴ്ച്ചയിൽ ഒരു തവണയെങ്കിലും പ്രകൃതിദത്തമായ ഫെയ്സ്മാസ്ക്കുകൾ ഉപയോഗിക്കൂ. വീട്ടിൽ എല്ലായിപ്പോഴും ലഭ്യമായ മഞ്ഞൾപ്പൊടിയും പാലും ഉണ്ടെങ്കിൽ അത്തരത്തിലൊന്ന് തയ്യാറാക്കാം.

ചേരുവകൾ

  • പാൽ
  • മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

Advertisment
  • ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് പാലൊഴിച്ചിളക്കുക.
  • വൃത്തിയാക്കിയ മുഖത്ത് ഈ മിശ്രിതം പുരട്ടുക.
  • പതിനഞ്ച് മിനിറ്റു വരെ വിശ്രമിക്കുക.
  • ശേഷം കഴുകി കളയുക. 

ഗുണങ്ങൾ

  • ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മഞ്ഞളിൽ അടിങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിൽ നിന്നും കറുത്ത പാടുകളിൽ നിന്നും സംരക്ഷണം നൽകി മുഖകാന്തി വർധിപ്പിക്കുന്നു.
  • ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ ചർമത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാൻ വലിയ തോതിൽ സഹായിക്കും. 
  • ചർമത്തിന്റെ ഹൈപ്പർപിഗ്മെന്റേഷൻ തടയാൻ സഹായിക്കുന്ന സെബം ഉത്പാദനത്തെ സന്തുലിതമാക്കാൻ മഞ്ഞളിന് കഴിയും.
  • മഞ്ഞളിൻ്റെ ആൻ്റി ഏജിംഗ് സവിശേഷതകൾ ചുളിവുകൾ, പാടുകൾ എന്നിവ നീക്കം ചെയ്തേക്കാം.
  • പാൽ നല്ലൊരു ക്ലൻസറായി പ്രവർത്തിക്കുന്നു.
  • ചർമ്മത്തെ മൃദുവും, ഈർപ്പമുള്ളതുമാക്കാൻ പാൽ സഹായിക്കുന്നു. 
  • വരണ്ടതോ സെൻസിറ്റീവോ ആയ ചർമ്മം ഉള്ളവർ കരുതലോടെ മാത്രം ഇത് ഉപയോഗിക്കുക.
  • ചർമ്മത്തിൽ എന്തു വസ്തു പുതിയതായി ഉപയോഗിക്കുന്നതിനു മുമ്പും പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പു വരുത്തുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: